“പേടിച്ചു പോയോ??” പ്രസന്നമായ മുഖത്തോടെ എന്നോട് അവൾ ചോദിച്ചു.
ഞാൻ അതെ എന്നർത്ഥത്തിൽ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ഉയർന്ന പടിക്കെട്ട് കയറാനായി അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ അവളെ കൈപിടിച്ച് കയറ്റി.
“പേടിക്കണ്ട, യമദേവനരികിലേക്ക് തല്കാലം ഞാനിപ്പോൾ പോകില്ല. ഭൂമിയിൽ വേറെ ഒരു ദേവൻ എന്നെ അതിനിപ്പോൾ തടയുന്നു.” എന്റെ കൈകൾ വിടാതെ തന്നെ അവൾ പറഞ്ഞു.
വീടെത്തിയപ്പോളേക്ക് ഇടത് കൈയ്യിൽ ഇരുന്ന നിശാഗന്ധി പൂവ് അവൾ എനിക്കായി നീട്ടി. വശ്യമായ ഗന്ധം ഉണ്ടായിരുന്ന ആ പൂവിന് പക്ഷേ അവളുടെ ഭംഗി കണ്ടിട്ട് അസൂയ ആയന്നോണം ചെറുതായി വാടിയുട്ടുണ്ടായിരുന്നു. ഞാൻ അത് വാങ്ങി മുഖത്തോട് അടുപ്പിച്ച് കണ്ണുകൾ അടച്ച് ഗന്ധം ആസ്വതിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കിനിൽക്കുകയായിരുന്നു. ആ കണ്ണുകളിൽ കണ്ട ഭാവം എന്തായിരുന്നു? മനസിലാകുന്നില്ല.
ഭക്ഷണം കഴിച്ചതിന് ശേഷം അവൾ തന്ന നിശാഗന്ധി പൂവിനെ നോക്കി, അതിന്റെ ഗന്ധം സിരകളിലേക്ക് ഉൾക്കൊണ്ടിരിക്കുമ്പോൾ അവൾ അടുത്ത് വന്നിരുന്ന് എന്റെ തോളിലേക്ക് ചാരി കിടന്നു. കൈവിരലുകൾ കോർത്ത് വീണ്ടും ചേർന്നിരുന്നു.
”നാളെ നിങ്ങൾ പോകും അല്ലേ.” അത് ചോദിക്കുമ്പോൾ അവൾ മുഖം എന്റെ തോളിൽ ചേർന്ന് അമർത്തിയിരുന്നു.
” പോകണം” അല്പ സമയം കഴിഞ്ഞ് ഞാൻ പറഞ്ഞപ്പോൾ അവൾ തലയുയർത്തി ഒന്ന് നോക്കി, എന്തോ പറയാൻ വന്നിട്ട് വീണ്ടും പഴയത് പോലെ മുഖമമർത്തി കിടന്നു.
” എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഇത്രയും സമാധാനമായി സന്തോഷിച്ചിട്ടില്ല. ആരും എനിക്ക് ഇത്രയും കരുതൽ തന്നിട്ടുമില്ല. ഇന്ന് രാത്രിക്കു വേണ്ടി മാത്രമാണ് ഈ നിശാപുഷ്പം പൂക്കുന്നത്. പകലിന്റെ ചൂട് താങ്ങാനുള്ള ശക്തി അതിനില്ല. ഈ രണ്ട് ദിവസവും സ്വപ്നമാണെനിക്ക്. സത്യത്തിന്റെ ചൂടിൽ ഉരുകുമ്പോളും സ്വപ്നത്തിന്റെ കുളിർമ്മ എനിക്ക് ആശ്വാസം ആകും. സ്വപ്നത്തിന് അതിന്റെ പൂർണത നൽകാൻ എന്നെ തന്നെ നൽകാൻ മാത്രമേ എനിക്കാകൂ” അവൾപറഞ്ഞു കൊണ്ട് അവളുടെ ചുവന്ന അധരങ്ങൾ എന്നിലേക്ക് അടുത്തു.
ആദ്യം അതിനായി ചുണ്ടുകൾ ദാഹിച്ചങ്കിലും പെട്ടന്ന് ഞാൻ മുഖം തിരിച്ചു.
എന്തോ ഓർത്തിട്ടെന്നോണം അവളും പിൻ വലിഞ്ഞു.
”ക്ഷമിക്കണം, കളങ്കപ്പെട്ട ശരീരമുള്ളവളാണ് ഞാനെന്ന് ഞാൻ ഓർത്തില്ല. എന്റെ ശരീരത്തിനായി കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകൾ മാത്രമാണ് ഞാൻ ഇവിടെ കണ്ടത്. അത് ഇല്ലാതെ ഇത്രയും നേരം എനിക്ക് സന്തേഷം മാത്രം തന്ന അങ്ങയ്ക്ക് എന്നെ തന്നെ തരണം എന്ന് തോന്നി. എന്നോട് ക്ഷമിക്കണം” കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു അവൾക്കപ്പോൾ.
Classic
Nizzz broooo keep going
Nic broiii sariram alla manasake malanga pedathe sookshikkendathu….
Super. Kollam Nalla kadha. Anitha teacher next part koodi post cheyummo?
സോറി ബ്രോ, ആ ആള് ഞാനല്ല. ഞാൻ ആദ്യമായാണ് ഒരു കഥ പോസ്റ്റ് ചെയ്യുന്നത്.
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Adipoli kidu
അമർ ബ്രോ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഈ കഥ എനിക്കൊരുപാടിഷ്ടമായി
നന്ദി ബോ
Nalloru katha bro ?
നന്ദി
Super………?
????
നന്ദി
Dear Amar, വളരെ നല്ലൊരു കഥ. സൂപ്പർ ആയിട്ടുണ്ട്. പ്രണയവും പ്രതികാരവും ഒപ്പത്തിനൊപ്പം. അടുത്ത കഥ വേഗം തന്നെ പ്രതീക്ഷിക്കുന്നു.
Regards.
അഭിപ്രായത്തിനു നന്ദി, ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
കിടുക്കി ബ്രോ…വെറൈറ്റി കഥ ആയിരുന്നു
നന്ദി ബ്രോ
അമർ ബ്രോ,സൂപ്പർ വളരെയധികം ഇഷ്ടപ്പെട്ടു
നല്ല അവതരണം.വീണ്ടും നല്ല കഥകളുമായിവാ
സന്തോഷം. ശ്രമിക്കാം ബ്രോ
Superb a story like a novel , fantastic . Congratulations dear and best wishes
Thank you so much
Nalla Oru Story!
I like it…..
നന്ദി. ആദ്യ സംരംഭം ആണ്