നിശാഗന്ധി [ജയശ്രീ] 72

അയാള് അവിടെ കിടന്ന മേശയും ഒന്ന് തുറന്നു നോക്കി ഒന്നും തന്നെ കാര്യമായി തടഞ്ഞില്ല

അയാള് അയാളോട് തന്നെ

ഭാസ്കരൻ :   ഇത് ഒരുമാതിരി ചെയ്ത് ആയി പോയി ദൈവമേ…

അയാള് നടന്നു വന്ന് റൂമിന് പുറത്തേക്ക് പോകാൻ ഒരുങ്ങി

അപ്പോഴാണ് അവളുടെ കഴുത്തിൽ ഒരു താലി തെളിഞ്ഞു കാണുന്നത് അത് വരെ അത് നൈറ്റിയുടെ ഉള്ളിൽ ആയിരുന്നു

അവളുടെ കഴുത്തിൽ അത് മനോഹരമായി കിടക്കുന്നു

അയാള് അവളുടെ അടുത്തേക്ക് ചെന്ന് അവിടെ മുട്ടിൽ ഇരുന്നു

തടിച്ച് ചുവന്ന ചുണ്ടുകൾ

കട്ടിയുള്ള പുരികം ഉള്ളിലേക്ക് കുഴിഞ്ഞു പുറത്തേക്ക് തള്ളി നിൽകുന്ന ഉണ്ട കണ്ണുകൾ

ആദ്യം നോട്ടം പതിഞ്ഞത് മാലയിൽ ആയിരുന്നു എങ്കിലും അവളുടെ മുഖം കണ്ടപ്പോൾ ആയാൽ ഒന്ന് നോക്കി ഇരുന്നു പോയി

അയാളുടെ ശ്വാസം പെട്ടെന്ന് തണുത്ത വായു ആയത് പോലെ അയാൾക്ക് തോന്നി

സംശയം കൊണ്ട്അയാള് സ്വന്തം തലയുടെ പിറക് ഭാഗം ഒന്ന് ചൊറിഞ്ഞു
ഇതുവരെ തോന്നാത്ത എന്തോ ഒന്ന് മോഷ്ടിക്കണോ വേണ്ടയോ…

ഒന്ന് തല കുടഞ്ഞ് സ്വയം ബോധം വരുത്തി അയാള് അവളുടെ താലി യിലേക്ക് ശ്രദ്ധതിരിച്ചു

അയാളുടെ കൈ അവളുടെ കഴുത്തിൽ  താലിയിലേക്ക് ചലിച്ചു

അതിൻ്റെ കൊളുത്ത് പിറക് വശത്ത് ആയിരുന്നു അയാള് അവളുടെ സൈഡിലൂടെ കൈ പിറകോട്ട് കൊണ്ട് പോയി

അയാളുടെ ഇടത് കയ്യിൽ അവളുടെ ശ്വാസം…

ആകെ കോരി തരിപ്പിൽ അയാള്

അവരുടെ മുഖം കുറച്ച് കൂടി അടുത്തു

അയാളുടെ കൈ ഒന്ന് ചെറുതായി അവളുടെ ചുമലിൽ തട്ടി

ഒന്ന് ചെറിയ രീതിയിൽ ചലിച്ച അവള് ചെറിയ ഞരക്കത്തോടെ അവളുടെ തല പിന്നെയും അവളുടെ കയ്യിൽ ഒതുക്കി  പിന്നെയും ഉറക്കത്തിലേക്ക്….

The Author

[ജയശ്രീ]

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

6 Comments

Add a Comment
  1. ഓരോ സ്റ്റോറി ക്കും കാത്തിരിക്കുന്നു.. ഒരു വലിയ സ്റ്റോറി എഴുതോ ഫാന്റസി ഒക്കെ ഉള്ളത് 😍

    1. I will try 💓

  2. Nalla thudakkam
    Waiting
    Enik sugam aane
    Ningalude profile msg kollam

    1. വായിക്കുന്നവരുടെ അഭിപ്രായങ്ങളാണ് എഴുതാൻ പ്രേരിപ്പിക്കുന്നത്… വായിക്കുന്നത് ലക്ഷങ്ങൾ പക്ഷെ എപ്പോഴും സപ്പോർട്ട് തരുന്നത് തന്നെ പോലെ മൂന്നോ നാലോ പേര് മാത്രം

      ♥️♥️♥️ ചിത്ര

  3. കൊള്ളാം

    1. Thank you sanu 🥰

Leave a Reply

Your email address will not be published. Required fields are marked *