“ഹാവു രക്ഷപെട്ടു”
“ഡി അപ്പൊ മോന്റെ കാര്യം എങ്ങനാ”
“ഓ.. അടുത്താഴ്ച തൊട്ട് അവന് വെക്കേഷൻ ആണല്ലോ, ഞാൻ മാത്രം അവനെ നോക്കൽ പണി ആവും”
“മ്മ്, ഞാൻ അവനെ കൊണ്ടുപോവാരുന്നു പക്ഷെ അവന്റെ ടിക്കെറ്റെങ്ങനേ എടുക്കും”
“അറിയില്ല ഏട്ടാ, എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല”
ഞാൻ കുറെ നേരം പല വഴികളും ഓർത്തു, അപ്പോഴാണ് സുമിയുടെ കാര്യം ഞാൻ ഓർത്തത്. അപ്പൊത്തന്നെ അവളെ ഞാൻ വിളിച്ചു.
“ഡി സുമി”
“ആടി പറ”
“ടി നിന്റെ കയ്യിൽ ഒരു അൻപത് മറിക്കാൻ കാണുവോ”
“എന്നാടി കാര്യം”
“ടി ഏട്ടന്റെ അച്ഛനൊരു ഒപ്പറേഷൻ, പെട്ടെന്ന് നാട്ടിൽ പോണം, ഇപ്പൊ ആണേൽ പെട്ടെന്ന് ടിക്കറ്റ്റിനുള്ള കാശില്ല”
“എടി പെട്ടെന്ന് ചോദിച്ചാൽ എങ്ങനെയാ”
“എടി എന്തെങ്കിലും വഴിയുണ്ടോ”
“നീ എന്തായാലും അക്കൗണ്ട് നമ്പർ എനിക്ക് വാട്സാപ്പ് ചെയ്യ്, ഞാൻ നോക്കട്ടെ”
“മ്മ്” ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ ഫോൺ വെച്ചു.
“ഏട്ടാ എന്ത് ചെയ്യും, എന്തെങ്കിലും നടക്കുവോ”
“ഡീ കൂടെ ജോലിചെയ്തവന്മാർ എനിക്കിപ്പോ പണി ഇല്ലാത്തോണ്ട് വല്യ വിശ്വാസം ഒന്നും ഇല്ല, ഞാൻ ആരോട് ചോദിച്ചിട്ടും ഒരു ഐഡിയ കിട്ടുന്നില്ല”
“നമുക്ക് നോക്കാം ഏട്ടാ”
ഞങ്ങൾ രണ്ടുപേരും വൈകുന്നേരം മുഴുവൻ ഉള്ള വഴികൾ എല്ലാം ശ്രെമിച്ചു, അപ്പോഴാണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്.
“5000 റിയാൽ ഹാസ് ബീൻ ക്രെഡിറ്റഡ് ടു യുവവർ അക്കൌണ്ട്” ഇതാരാ ഇപ്പൊ പെട്ടെന്ന് പൈസയിടാൻ എന്ന സംശയം എനിക്ക് വന്നു. ഞാൻ പെട്ടെന്ന് സുമിയെ വിളിച്ചു.
“ടി നീയാണോ പൈസയിട്ടേ”
“ആഹ് ടി കിട്ടിയോ”
“ടി പിന്നെ ഇല്ലെന്ന് പറഞ്ഞിട്ട്”
“നീ ഇപ്പൊ ആവശ്യത്തിന് ഉപയോഗിക്ക്”
Nxt ezhuthi kazhiyar aayo…enthengilum oru update thannude
Kure aayallo adutha part nh pratheeksha undo
Eee story k oke oru part 2 varan ayi sherikkum kothikkanund ……