അപ്പോഴാണ് അവൻ ഡ്രായിങ് ബുക്കിന്റെ കാര്യം പറഞ്ഞത് ഞാൻ ഓർത്തത്.
“അച്ചോടാ അമ്മ മറന്നുപോയി, ഇന്ന് എന്തായാലും അമ്മ വാങ്ങിക്കൊണ്ടുവരാം”
“ഇതന്നെയല്ലേ ഇന്നലേം പറഞ്ഞെ” അവൻ മുഖം ചുവപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല ഇന്ന് ഉറപ്പ്,”
“പ്രോമിസ് ആണോ”
“ഗോഡ് പ്രോമിസ്”
അത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ചെറിയ ചിരി പടർന്നു. രാവിലെ ജോലിക്കാരിയുണ്ടാക്കിവെച്ച അപ്പവും കറിയും ടേബിളിലുണ്ടായിരുന്നു.
“ഏട്ടൻ കഴിച്ചോ” ചായകുടിച്ചുകൊണ്ടിരുന്ന ഏട്ടനെ നോക്കി ഞാൻ ചോദിച്ചു.
“മ്മ്”
“ഞാൻ കഴിക്കുന്നില്ല താമസിച്ചു”
“ഇന്നാ ഇതെങ്കിലും കഴിച്ചിട്ടുപോ” എന്റെ മുന്നിലേക്ക് ഒരു എത്തപഴം നീട്ടിക്കൊണ്ട് ഏട്ടൻ പറഞ്ഞു.
ഞാനത് വാങ്ങി താഴെക്കുപോയി, ലിഫ്റ്റിൽ നിന്ന് കഴിച്ച പഴത്തിന്റെ തൊലി താഴെയുള്ള വേസ്റ്റ്കൊട്ടയിൽ ഇടുമ്പോഴേക്കും കമ്പനിയിലെ വണ്ടി എന്റെ മുന്നിൽ വന്നുനിന്നു, മിനി വാനിന്റെ ഉള്ളികയറി ഞാൻ ഇരിക്കാനായി സീറ്റുതപ്പിയപ്പോൾ പിന്നിലായി ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു. അവിടേക്കുനടന്നപ്പോൾ അതിന്റെ അറ്റത് സുമി ഇരിക്കുന്നത് ഞാൻ കണ്ടു.
മാർക്കറ്റിങ്ങിലെ എന്റെ ഒരു സുഹൃത്തായിരുന്നു ആള്, ബസിൽവച്ചുണ്ടായ പരിചയം തന്നെ. നാട്ടിലെ കൊല്ലംകാരി താത്തയാണ്, 28 വയസ്സേയുള്ളു, പക്ഷെ ആള് ഡിവോഴ്സ്ടാണ്, അതുകൊണ്ടുതന്നെ അവരുടെ ഡിപ്പാർട്മെന്റിലെ കുതിരയാണിവൾ, അല്പം തടിച്ച പ്രകൃതം, നല്ല വലുപ്പമുള്ള തൂങ്ങിയ മുലകൾ, എന്നെക്കാളും വലുപ്പമുണ്ട് അവൾക്, രണ്ട് കൈപ്പത്തികൊണ്ടും എത്തിപ്പിടിച്ചാൽ കഷ്ടിച്ച് എത്തുന്ന തുടകൾ വിരിഞ്ഞുന്തിയ ചന്തി, ഇനിയെന്തുവേണം. രണ്ടുകൊല്ലം കൊണ്ട് പോസ്റ്റുപോലും മാറാതെ ശമ്പളം ഇരട്ടിയാക്കിയ ആളാണ് ഇവൾ.
“നിഷേ നിന്നെ ഇന്നലെയും കണ്ടില്ലലോ”
“ഓ ഒന്നുല മോളെ, ഇച്ചിരി തിരക്കായിപ്പോയി”
“ഓഹ്.. നമക്കൊന്നും അറിയാത്ത തിരക്കല്ലല്ലോ”
“മ്മ്”
“അല്ല നേരത്തെയൊക്കെ രണ്ടോമൂന്നോ ദിവസം കൂടിയിരിക്കുമ്പോളല്ലേ ഉണ്ടായിരുന്നുള്ളു”
“ആടി”
“ഇപ്പൊ ദിവസോം ആക്കിയോ”
“ഒന്ന് പോ മോളെ, നമ്മള് ജീവിച്ചുപോക്കോട്ടെ”
“ഡി നിന്റെ കെട്ടിയോൻ കൂടെയില്ലേ”
“ആടി ഉണ്ട്”
It’s almost 2025 …. Still waiting for its nxt part
Nxt ezhuthi kazhiyar aayo…enthengilum oru update thannude
Kure aayallo adutha part nh pratheeksha undo
Eee story k oke oru part 2 varan ayi sherikkum kothikkanund ……