അതും പറഞ്ഞു ഞാൻ വണ്ടിയുടെ ആക്സിലേറ്റർ കൊടുത്ത് ഒന്ന് കൂടി സ്പീഡിൽ വണ്ടി ഓടിച്ചു. അപ്പോഴാണ് എനിക്ക് സ്നേഹയുടെ ഇന്നത്തെ സംഭവം ഓർമ്മ വന്നത്. ഞാൻ അത് അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
” എന്തുപറ്റി സ്നേഹയ്ക്ക്..
ആകെ ഒരു മൂഡോഫ്, അല്ലെങ്കിൽ എന്നെ കണ്ടാൽ വാ തോരാതെ സംസാരിക്കുന്ന പെണ്ണാ.. ഇന്ന് മിണ്ടിയത് കൂടി ഇല്ല..”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അവളോട് ചോദിച്ചു.
ഞാൻ അത് ചോദിച്ചപ്പോൾ നിഷ ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു. പിന്നെ എനിക്ക് മുഖം തരാതെ അവൾ പറഞ്ഞു.
” അ.. അത്.. പിന്നെ അച്ഛൻ അവൾക്ക് വേണ്ടി ഒരു കല്യാണലോചന കൊണ്ട് വന്നു. അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതിന്റെ മൂഡോഫ് ആയിരിക്കും. ”
അവളുടെ മറുപടിയിൽ ഒരു വിശ്വാസക്കുറവ് വന്നെങ്കിലും അവൾ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. അത് പുറത്ത് കാട്ടാതെ ഞാൻ കാറോടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചുമില്ല.
മുംബയിലെ വില്ലിങ് ടൻ ഹോട്ടലിൽ തന്റെ ബിസിനെസ്സ് മീറ്റിംഗ് പാതിക്ക് നിർത്തി രവി അവിടെ നിന്ന് നേരെ തന്റെ മുറിയിലേക്ക് പോയി. ഒരാഴ്ചത്തെ കാര്യങ്ങൾ പ്ലാൻ ചെയ്താണ് ഇവിടേക്ക് വന്നിരുന്നത്. പക്ഷെ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകും എന്നാണ് തോന്നുന്നത്. രവിയുടെ തല ആകെ ചൂട് പിടിച്ചിരുന്നു. അവൻ പല്ലുകടിച്ച് മുറിയുടെ ഡോർ തുറന്ന് ശക്തിയിൽ അടച്ചു. കയ്യിലെ ബാഗ് ടീ പോയിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. കുറച്ച് നേരം അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ബാത്റൂമിലേക്ക് കയറി.
പൂർത്തിയാകാത്ത മറ്റൊരു കഥ ?
Ethinte backi ezhuthu chetta
ഇതിന്റെ ബാക്കി ഇനി ഉണ്ടായിരിക്കുന്നതല്ല
മച്ചാനെ പൊളി ഒരു രക്ഷയുമില്ല ??? അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് നമ്മ. രവിടെ അണ്ണാക്കിൽ അടിക്കട്ടെ എന്നു പ്രേധിഷിക്കുന്നു മച്ചാ ✖️✖️✖️
Bro enthayi adutha part ennu varum?
Next part enna mone iduka we are waiting…..
അടിപൊളി, ഇനി ഇല്ല എന്ന് വിചാരിച്ചിരുന്ന കഥ ആണ്, വീണ്ടും എഴുതിയതിൽ സന്തോഷം. ചതിയന്മാർക്ക് എല്ലാം നല്ല എട്ടിന്റെ പണി കൊടുക്കണം.
അടിപൊളി. തുടരുക. ???
Vegam next part idanam allel aa feel angu pokum
കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് വേണം
ആ മായ അവളാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്,അവളെ കൊല്ലാതെ കൊല്ലണം, മറ്റവനെ അങ്ങ് തട്ടിയെരെ, വിശ്വാസവഞ്ചനയുടെ ശിക്ഷ മരണം തന്നെയാണ്
Bls nirthaly addiboli
അടിപൊളി ബ്രോ തുടരണം ❤️ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤️❤️
Ithu evide aayirinu bro…..enthayalum vannalo nalla adipoli aayitu ellathinum pani kodukanam
എല്ലാത്തിനും പണി കൊടുക്കണം അജിത്തിന് പണി കിട്ടി കൊണ്ടാകരുത് അത്
തുടരണം, തിരിച്ചു വരവ് എല്ലാത്തിനുമുള്ള പണിയുമായിട്ടാണെല്ലേ.
മനോരമ വീക്കിലി നോവലുകൾ വായിക്കുന്നതു പോലെയുണ്ട് തുടരുക ആശംസകൾ
Thudaranam❤️