നിശാഗന്ധി [വേടൻ] 361

പിന്നെ നിനക്ക് ഞനൊരു അഡ്വൈസ് തരാം..
പലതും നഷ്ടമായി നിൽക്കുന്നവരെ സഹതാപകണ്ണോടുക്കൂടി നോക്കാതെയിരിക്കുക ന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വല്യ സഹായം.. മറിച് ഒന്ന് ചേർത്തുപ്പിടിച്ചാൽ അത്രേം സന്തോഷം… “”

ഞാനാ മുഖത്തെക്ക് ഒന്ന് നോക്കി, പതിയെ ഞാനാ സോഫയിൽ നിന്നും എണ്ണിറ്റു

“” നീയെവിടെ…..?? കിടക്കാൻ പോണാ…! “” ന്റെ വരവ് കണ്ടവൻ ചോദിച്ചു.

“” അല്ല ചേർത്തുപിടിക്കാൻ…!””

“” ന്റെ പൊന്ന് മീനു, നീ ഒന്നും വേണ്ട, അവിടിരി… ന്റെ പൊന്നോ ഇതുപോലോന്ന്.. “” അവൻ ചിരിച്ചോണ്ട് ന്നെ പിടിച്ചു വീണ്ടും സോഫയിൽ ഇരുത്തി.

“” വേണ്ടങ്കിൽ… വേണ്ടെടാ… അല്ലെങ്കിലും നീയൊന്നും എന്നെ അർഹിക്കുന്നില്ല… “”

ഞാൻ വീണ്ടും ആറ്റിട്യൂട് പിടിച്ചു. പിന്നെ കുറച്ച് നേരം ഫോണിൽ നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. കുറച്ച് കഴിഞ്ഞതും ന്തോ ഒരു കനം തോളിൽ, ഞാൻ തല ചെരിച്ചു നോക്കി,

പാവം ന്റെ ചെക്കൻ ഉറങ്ങി വീണതാണ്. ഞാനവനെ കയറ്റി കിടത്തി ആ മുടിയിലൂടെ വിരലോടിച്ചു, പതിയെ അവിടെയൊന്ന് മുത്തി.

അയ്യ്…. ഞനൊന്ന് ഇരുന്ന് പൊങ്ങി.. ന്റെ ജീവിതത്തിലെ ആദ്യത്തെ ഉമ്മ.. ഒരു രണ്ട് മൂന്നു സെൽഫി കൂടെ എടുത്ത്.. ഉമ്മ വെക്കുന്നതും, അവന്റെ കൂടെ ഉറങ്ങുന്നത് പോലെ കണ്ണടച്ചും, കോക്കിരി കാട്ടിയും ഒക്കെ.

രണ്ടെണ്ണം അപർണ്ണ ക്കും അയച്ചു കൊടുത്ത് കാണട്ടെ നാറി.. ഒന്നുല്ലേലും അവളും മോഹിച്ചതല്ലേ.. തരത്തില്ല ഞാൻ ഇവനെ.

പിന്നൊന്നും മേനക്കേടാതെ ടീവിയും നിർത്തി ഞാനും അവന്റെയൊപ്പം അവിടിരുന്നുറങ്ങി, രാവിലെ അവൻതന്നെയാണ് ന്നെ വിളിച്ചതും,.

The Author

10 Comments

Add a Comment
  1. Nice story bro keep continuing ❤️🔥

  2. അടിപൊളി കഥ 🔥ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 👍🏻

  3. വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…

  4. അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു 🙏,

  5. നന്ദുസ്

    Waw.. കിടു സ്റ്റോറി…💚💚💚
    തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു…
    അവതരണം വേടൻ വക സ്പെഷ്യൽ മാജിക്….💞💞
    ആകാംക്ഷയോടെ …കാത്തിരിക്കുന്നു…
    സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..💓💓💓

  6. Uff seen സാധനം… ❤️🔥

    കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്…. 😻💯

    വേഗം നെക്സ്റ്റ് തരണേ… Bro🙂😒

    വേടൻ 😘😘❤️

  7. വേടാ… തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി…

  8. Nice story

  9. വായിച്ചിട്ട് വരാം 🫶🏻

Leave a Reply

Your email address will not be published. Required fields are marked *