കുറച്ചകലെ അവൻ നിൽക്കുന്നതും നോക്കി ആ കാറിൽ ഇരിക്കുമ്പോൾ, വല്ലാത്തൊരു ഏകാന്തത..
ഞാൻ ആ കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ട് മാറി നിന്നു. കുറച്ച് അകലെയായി രണ്ട് കുട്ടികൾ കളിക്കുന്നു. അവരുടെ അമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ ആ റോഡിന്റെ മൂലയിൽ ഇരുന്ന് എന്തോ ഉണ്ടാക്കുന്നു.. അതൊന്നും ശ്രദ്ധിക്കാതെ കളിക്കുന്ന ആ കീറിയ ഉടുപ്പിലും ചെളി വീണ നിക്കറിലും തുള്ളി കളിക്കുന്ന കുട്ടികളെ കണ്ടപ്പോ ന്തോ ഉള്ളൊന്ന് തുടിച്ചു. ഞാൻ അല്പം കൂടെ മുന്നോട്ട് നീങ്ങി അവരെ നോക്കി , ചുറ്റും നടക്കുന്നതൊന്നും അറിയതെ അവരവരുടെ നിമിഷങ്ങളിൽ സന്തോഷം കണ്ടെത്തുന്നു.. കുഞ്ഞായി ഇരുന്നാൽ മതിയായിരുന്നു…
ഇതിവിടെ പതിവുള്ള കാഴ്ച ആണെങ്കിലും ന്തോ ന്റെ മനസ്സ് അവിടെ തറഞ്ഞു.. ആ കുഞ്ഞുങ്ങൾക്ക് ന്തെങ്കിലും വാങ്ങാം ന്ന് കരുതി ഞാൻ ആ തിരക്കേറിയ വല്യ റോഡിന്റെ അപ്പുറത്തെക്ക് നോക്കി മുന്നോട്ട് ചലിച്ചു..
പെട്ടന്ന് സൈഡിൽ നിന്നും ഒരു ഹോണും വല്ലാത്ത ഒരു ശബ്ദവും… ഞാൻ ഞെട്ടി വലത് വശത്തേക്ക് നോക്കി, നിക്ക് നേരെ നില തെറ്റി വരുന്ന ഒരു ലോറി.. മുന്നിലെ കാർ ന്തോ കാണിച്ചത് മൂലം അതിനേം ഇടിച്ചു സൈഡിൽ നിന്ന നിക്ക് നേരെ വരുന്ന ആ ലോറിയെ ഞാൻ ഭയത്തോടെ നോക്കി.. കൈ രണ്ടും ചെവിയിൽ അമർത്തി അലറി വിളിച്ചതും ആരോ വന്നെന്നെ പൊതിയുന്നതും ഞാനറിഞ്ഞു.
അടച്ച കണ്ണുകൾ തുറക്കാതെ എന്തോ വല്യ ശബ്ദം കേൾകാം, ശരീരം ഒന്നുലഞ്ഞത് പോലെ.. ഞാൻ കണ്ണ് തുറന്ന് നോക്കി, ന്റെ മുഖത്തിന് നേരെ സിദ്ധുവിന്റെ മുഖം, ആ കണ്ണുകൾ ഇരു വശത്തേക്കും നോക്കുന്നുണ്ട്..അവനെന്നെ അവനിൽ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് തൊട്ടടുത്ത നിമിഷം അവനെന്നേം ക്കൊണ്ട് നിലത്തു നിന്ന് എഴുനേറ്റു.
nte ponnoo
Nice story bro keep continuing

അടിപൊളി കഥ
ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 
വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…
അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു
,
Waw.. കിടു സ്റ്റോറി…







തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു…
അവതരണം വേടൻ വക സ്പെഷ്യൽ മാജിക്….
ആകാംക്ഷയോടെ …കാത്തിരിക്കുന്നു…
സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..
Uff seen സാധനം…

കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്….

വേഗം നെക്സ്റ്റ് തരണേ… Bro

വേടൻ


വേടാ… തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി…
Nice story
വായിച്ചിട്ട് വരാം