നിശാഗന്ധി [വേടൻ] 361

“” നിക്കവളെ.. ഇഷ്ടല്ല… അവൾക് പറഞ്ഞിട്ട് മനസിലാവണില്ലന്ന്.. ഇതും പറഞ്ഞു രണ്ട് തവണ വിളിച്ചായിരുന്നേ… ഞാൻ കട്ടാക്കി…
നീയൊന്ന് പറയണേ മിന്നൂസെ.. നീ പറഞ്ഞാവള് കേൾക്കും.. ഉറപ്പാ.. “”

മിന്നുസോ… ന്റെ കണ്ണ് നിറഞ്ഞു.. അരുതാത്തത് ഒന്നും സംഭവിക്കാത്തതിനേക്കാൾ അവനെന്നെ അങ്ങനെ വിളിച്ചതിന്, അതിന്റെ ഹാങ്ങ്‌ ഓവർ തീരാൻ കുറച്ച് നേരം വേണ്ടി വന്നു.

“” സിദ്ധു.. “” ഞാനവനെ ന്റെ തോളിൽ നിന്നും തട്ടി വിളിച്ചു, അനക്കമില്ല, നോക്കുമ്പോൾ ഉറങ്ങിട്ടുണ്ട്, ഞാൻ ചുറ്റുമോന്ന് നോക്കി ആ നെറ്റിയിൽ ചുണ്ട് ചേർത്തു നിന്നു ഞാമ്പോലുമറിയാതെ ന്റെ കണ്ണ് നിറഞ്ഞു.. നിക്ക് പറഞ്ഞറിക്കാൻ പറ്റാത്ത അത്ര സന്തോഷം.. പതിയെ അവനെ താങ്ങി വയ്യാത്ത കാലുമായി ഞാൻ സോഫയിലേക്ക് കിടത്തി, അവന്റെ മുകളിലേക്ക് ഞനും കയറി കിടന്നു, ആ മുഖത്തേക്ക് നോക്കി

“” ന്ത്‌ രേസ്സാ ചെക്കാ നിന്നെ കാണാൻ…!! മ്മ് അപർണ്ണ പറഞ്ഞതും ശെരിയാ ആർക്കും ഒന്ന് പ്രേമിക്കാനൊക്കെ തോന്നും.. “”

ഞാനവന്റെ മീശയൊന്ന് പിരിച്ചു വെച്ചു ആ താടിയിൽ പതിയെ കടിച്ചു

“” ന്നും പറഞ്ഞു കണ്ട പെണ്ണുങ്ങൾ നോക്കുന്നതൊന്നും നിക്ക് ഇഷ്ടല്ലട്ടോ, കേട്ടോടാ തെമ്മാടി.. “” ഞാനവന്റെ മുക്കിൽ പിടിച്ചു ആട്ടി, അത് കണ്ട് ചിരിച്ചോണ്ട് തന്നെ ആ കവിളിൽ അമർത്തി ചുംബിച്ചു, പിന്നെ ആ കണ്ണിൽ, മൂക്കിൽ തുമ്പിൽ, ആ മുഖമാകെ,, നിക്ക് ഒരുതരം ഭ്രാന്തായിരുന്നു.. ഉള്ളിലുള്ള കള്ളിന്റെ കൂടെ ധൈര്യം കൂടെ കൂടുമ്പോൾ പിന്നെ പറയണ്ടല്ലോ..

ഞാൻ ഫോണിൽ അവന്റെ കവിളിൽ ഉമ്മ വെക്കുന്ന പോലൊരു ഫോട്ടോ എടുത്ത് വാൾപേപ്പർ ആക്കി, അതെന്റെയൊരു ആഗ്രഹമായിരുന്നു.. നടക്കുന്നു കരുതിയതല്ല.. പക്ഷെ..

The Author

10 Comments

Add a Comment
  1. Nice story bro keep continuing ❤️🔥

  2. അടിപൊളി കഥ 🔥ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 👍🏻

  3. വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…

  4. അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു 🙏,

  5. നന്ദുസ്

    Waw.. കിടു സ്റ്റോറി…💚💚💚
    തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു…
    അവതരണം വേടൻ വക സ്പെഷ്യൽ മാജിക്….💞💞
    ആകാംക്ഷയോടെ …കാത്തിരിക്കുന്നു…
    സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..💓💓💓

  6. Uff seen സാധനം… ❤️🔥

    കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്…. 😻💯

    വേഗം നെക്സ്റ്റ് തരണേ… Bro🙂😒

    വേടൻ 😘😘❤️

  7. വേടാ… തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി…

  8. Nice story

  9. വായിച്ചിട്ട് വരാം 🫶🏻

Leave a Reply

Your email address will not be published. Required fields are marked *