അവളെന്റെ കൂടെ വെളിയിലേക്ക് ഇറങ്ങി, ഞങ്ങൾ അങ്ങോട്ടേക്ക് ചെല്ലുമ്പോ അവൻ അവിടെ നിന്നും പോയിരുന്നു.. അതേതായാലും നന്നായി… കുറച്ചൂടെ ഓപ്പൺ ആയിട്ട് ഇവളോട് സംസാരിക്കാല്ലോ…?? ന്നാലും പോണ കാര്യം പറഞ്ഞില്ല നാറി..
“” അതിന്ന് രാവിലെ അവനോട് ന്നേക്കൂടെ പിക്ക് ചെയ്യണോന്ന് പറഞ്ഞിരുന്നേ ഞാൻ… അങ്ങനെ
ഞങ്ങളു വന്നിറങ്ങിയതും ആ C ബ്ലോക്കിലെ പൂജയും, പ്രീതയും കൂടെ അവനോട് കുറച്ചോവറായി തൊട്ടും തലോടിയും നിക്കണ്.. ഞനൊന്ന് ബാത്‌റൂമിൽ പോയ തക്കത്തിനാ ഇതൊക്കെ… “”
ഞാൻ നിന്ന് പല്ലുകടിച്ചു.. അത് കണ്ട് ചിരിച്ചു അപർണ്ണ രണ്ട് കോഫി കൂടെ പറഞ്ഞു..
“” എന്റടി രണ്ട് ഹിന്ദിക്കാരിപെൺപിള്ളേര് കാരണം ആണോ നിയാ പാവത്തിനോട് പിണങ്ങി നടക്കണേ..
അവനെ കണ്ടാ ആർക്കാടി ഒന്ന് പ്രേമിക്കാൻ തോന്നാത്തെ.. ഒന്ന് കെട്ടിയ നിക്ക് തോന്നിട്ടുണ്ട് പിന്നാ.. “”
അവളൊന്ന് ചിരിച്ചു..
“” ഏഹ്ഹ്… “” ന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി, ദൈവമേ ഇവളും… കൂടെ നടന്നിട്ട് നീ കോൺക്രീറ്റ് ഇട്ടല്ലെടി…
“” നീ ഞെട്ടണ്ട… ഒള്ളതാ.. “” അവള് വീണ്ടും ചിരിച്ചു.. ഞാൻ ഒരു ചവിട്ട് ടേബിളിന് അടിയിലൂടെ കൊടുത്ത്.. നോകട്ടെ ശവം…. അതിന് ഒന്ന് കണ്ണുരുട്ടി കാണിച്ചവൾ വീണ്ടും തുടർന്നു.
“” എടി…..ഇത്രേം ചെക്കമ്മാരിവിടെ ഉണ്ടായിട്ടും അവനിവിടെ ഉള്ള വില ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ നിനക്കറിയാൻ..!!
ഇത്രേം ഗ്ലാമർ ഉള്ളാരും ഏതായാലും ഈ ഓഫീസിലില്ല, അതുറപ്പാ… അപ്പൊ അവനോട് പെൺപിള്ളാര് ചെലപ്പോ മിണ്ടിന്നിരിക്കും.. ചിലപ്പോ തോട്ടെന്നുമ്മിരിക്കും….
പോരാഞ്ഞിട്ട് അവൻ സിംഗിളും,
ആ അവൻ നമ്മളോട് മാത്രം മിണ്ടുമ്പോൾ.. ഈ പറഞ്ഞ പെൺപിള്ളർക്ക് നീ നുമ്പേ പറഞ്ഞ പോലെ കുശുമ്പ് തോന്നാം… അത് സ്വഭാവികമാണ്,,
പക്ഷെ നീ വേറൊന്നുടെ നോക്കണം, അപ്പോളും അവൻ അവരെയരേം മൈൻഡ് കൂടി ചെയ്യുന്നില്ല… നീ അത് മനസിലാക്കണം.. ഹി ഈസ് എ നൈസ് ഗായ് മാൻ…””
nte ponnoo
Nice story bro keep continuing

അടിപൊളി കഥ
ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 
വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…
അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു
,
Waw.. കിടു സ്റ്റോറി…







തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു…
അവതരണം വേടൻ വക സ്പെഷ്യൽ മാജിക്….
ആകാംക്ഷയോടെ …കാത്തിരിക്കുന്നു…
സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..
Uff seen സാധനം…

കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്….

വേഗം നെക്സ്റ്റ് തരണേ… Bro

വേടൻ


വേടാ… തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി…
Nice story
വായിച്ചിട്ട് വരാം