ഞാൻ അവിടുന്ന് കെറുവിച്ചു ന്റെ സീറ്റിലേക്ക് പോയി.. ഉച്ച കഴിച്ചു നാളെ തീർക്കാൻ ബാക്കി വച്ച രണ്ട് പ്രൊജക്റ്റ് കൂടെ കംപ്ലീറ്റ് ചെയ്തു..
തീർന്നപ്പോ ഒരു സമയമായി.
പകുതിയും പേര് പോയിരുന്നു, ഇറങ്ങാൻ നേരം അപർണ്ണ വന്ന് പറഞ്ഞിരുന്നു.. ഞാൻ നേരെ സിദ്ധുന്റെ ക്യാബിനിലേക്ക് നടന്നു, ഇവനിതെവിടെ പോയി.
അവിടെയെങ്ങും കാണാതെയായപ്പോ ലിഫ്റ്റിൽ കയറി ഞാൻ താഴേക്ക് ഇറങ്ങി. വാച്ചിലേക്ക് നോക്കി ദൈവമേ ആറെ മുക്കാലോ….? ഹോസ്റ്റൽ അടച്ചിട്ടുണ്ടാവും,
ഞാൻ വേഗന്ന് താഴേക്ക് ഇറങ്ങി, കാത്തിരുന്നപോലെ അവനവിടെ ബൈക്കിന് മുകളിൽ ഇരിപ്പുണ്ട്, കൂടെ ഒരു സിഗരറ്റുടെ കത്തിച്ചാണ് ഇരുപ്പ്.
“” ഞാങ്കരുതി നീയിന്ന് അവിടെ തന്നെ കൂടിന്ന്.. മ്മ് ബാ കേറ്… “”
“” നീ വലി നിർത്തിന്ന് പറഞ്ഞിട്ട്, വീണ്ടും തുടങ്ങിയോ..?? ‘”
പുറകിലേക്ക് കയറുന്നതിനിടക്ക് ഞാൻ ന്റെ ഇഷ്ടക്കേട് കാണിച്ചു. അതിനവൻ ഒന്നും മിണ്ടില്ല.. പിന്നെ ഒന്നും പറയാൻ ഞാനും പോയില്ല.. ന്തെങ്കിലും പറഞ്ഞാ അവൻ ഇവിടെ ഇറക്കി വിടും, അങ്ങനെ ഒരു സാധനമാണ് ഇത്.
“” വണ്ടി അങ്ങോട്ട് വിടണ്ട…. “”
ഹോസ്റ്റലിലോട്ടുള്ള വഴി തിരിയാൻ തയാറെടുത്തവനെ ഞാൻ തടഞ്ഞു, അവൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി.ന്നിട്ട് തല ചെരിച്ചെന്നെ നോക്കി,
“” അതെന്താ…? അപ്പോ നിനക്ക് ഹോസ്റ്റലിൽ പോണ്ടേ…? “”
“” ഇനി ചെന്നാ ന്നെ ആ പരിസരത്തു പോലും കേറ്റില്ല, ദാണ്ടേ സമയം ഏഴേകാലായി, “”
ഞാൻ വണ്ടിയുടെ മീറ്ററിൽ ടൈം സിംബൽ തൊട്ട് കാണിച്ചു. അപ്പോളാണെന്ന് തോന്നുന്നു അവനും അത് ശ്രദ്ധിച്ചത്.
nte ponnoo
Nice story bro keep continuing

അടിപൊളി കഥ
ഇതുപോലതന്നെ പോട്ടെ ബ്രോ വെയ്റ്റിംഗ് 
വേടാടാടാഡാ മച്ചാനേ..ഇത് മാസ്. ഈ ടെംപോ കളയല്ലേ മച്ചൂ. വീശിയടിക്ക്…
അടിപൊളി ആണല്ലോ അടുത്ത ഭാഗ്ത്തന് വേണ്ടി കാത്തിരിക്കുന്നു
,
Waw.. കിടു സ്റ്റോറി…







തുടക്കം അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണു…
അവതരണം വേടൻ വക സ്പെഷ്യൽ മാജിക്….
ആകാംക്ഷയോടെ …കാത്തിരിക്കുന്നു…
സിദ്ദുവിൻ്റെ ജീവിതത്തിലേക്ക്..
Uff seen സാധനം…

കുറേക്കാലം ആയി ഇങ്ങനൊന്നു വന്നിട്ട്….

വേഗം നെക്സ്റ്റ് തരണേ… Bro

വേടൻ


വേടാ… തങ്കളെന്നും നിരാശപ്പെടുത്തിയിട്ടില്ല ആ വിശ്വാസത്തിൽ വായിച്ചത, വീണ്ടും കാത്തിരിക്കാനൊരു കഥ കൂടി…
Nice story
വായിച്ചിട്ട് വരാം