“ഇവിടെ നിർത്തിയാൽ നന്ദൂ…”
പല്ലു പുളിച്ച പോലെ ഞാനൊന്നു കണ്ണ് പതിയെ അടച്ചു, നീനു കലം ഉടച്ചു!! നീനു ഇറങ്ങിയപ്പോൾ ആർദ്ര അന്നേരം ഫുൾ വോൾട്ടേജിൽ ചിരിച്ചുകൊണ്ട് എന്റെയൊപ്പം മുന്നിലേക്ക് കയറിയിരുന്നു. എന്റെ ഇടം കൈ അവൾ കോർത്തുകൊണ്ട് കവിൾ ചേർത്തു.
“പപ്പാ …ഐസ് ക്രീം…”
“വാങ്ങിച്ചിട്ടുണ്ട് ആർദ്ര…വീട്ടിൽ പോയിട്ട് പോരെ….”
“ങ്‌ഹും ….ഇപ്പൊ വേണം ….”
ഞാൻ സ്വിഫ്റ്റ് കാർ സൈഡിലേക്ക് ഒതുക്കി. ആർദ്രയോട് എന്തിനാണ് നീനുവിനോട് ദേഷ്യമെന്നു ചോദിക്കാമെന്നും ഞാനൂഹിച്ചുകൊണ്ട് ഐസ്ക്രീം, പിറകിലെ സീറ്റിൽ നിന്നും ഞാൻ രണ്ടെണ്ണം എടുത്തു.
ആർദ്ര അപ്പൊ അവളുടെ ഇടതൂർന്ന മുടി മുന്പിലേക്കിട്ടുകൊണ്ട് കാറിൽ നിന്നുമിറങ്ങി.
“പപ്പാ … നാളെ പപ്പയ്ക്ക് ഫ്രീയല്ലേ ?”
“ങ്ങും എന്ത് പറ്റി …”
“എന്നെ പൊന്മുടിയിലേക്ക് കൂട്ടീട്ട് പോകാമോ…ഇപ്പൊ നല്ല മിസ്റ്റ് ആണെന്നാണ് പറയണേ ….”
“എന്റെ പൊന്നുമോളതിന്…
നേരത്തെ എണീക്കുമോ …?” ഞാൻ ഐസ് ക്രീം ബോക്സ് തുറന്നുകൊണ്ട്
സ്‌പൂൺ ഒരെണ്ണം അതിലിട്ടുകൊണ്ട് അവൾക്ക് കൊടുത്തു. ആർദ്ര അവളുടെ ഇളം ചുണ്ടിന്റെ വിടവിലൂടെ പിങ്ക് നിറത്തിലുള്ള ഐസ് ക്രീം ഇറങ്ങി ചെല്ലുന്നത് ഞാൻ നോക്കി നിന്നു.
“മോളെന്തിനാ നീനുവിനോട് അങ്ങനെ സംസാരിച്ചേ…?!!!”
“എങ്ങനെ…” അവളൊന്നുമറിയാതെപോലെയെന്നോട് സംസാരിക്കുമ്പോളും അവളുടെ കണ്ണുകളിൽ പിടച്ചിലെനിക്ക് പുതിയ അനുഭവമായിരുന്നു. എന്തോ മനസ്സിലൊളിക്കാൻ അവളൊത്തിരി ബുദ്ധിമുട്ടുന്നപോലെ…..പക്ഷെ എനിക്കത് ഏതാണെന്നു മനസിലാകുന്നുമില്ല….
“മോളുടെ നോട്ടം കണ്ടപ്പോ പപ്പയ്ക്ക് അങ്ങനെ തോന്നി…”
“അതുപിന്നെ….അവളെയെനിക്ക് ഇഷ്ടമല്ല!!!!!” അവൾ ഐസ്ക്രീം വേഗം വലിച്ചുരിഞ്ഞികൊണ്ട് നിലത്തുനോക്കി പറഞ്ഞു.
“അങ്ങനെ മുതിർന്നവരെ പറയല്ലേടാ……
ആ പാവം എന്ത് തെറ്റ് ചെയ്തു മോളോട്…”
“വേണ്ട… ഞാനൊന്നും പറയുന്നില്ല…”
“പറ ആർദ്ര…”
“പപ്പയോട് ആ സാധനം പ്രൊപ്പോസ് ചെയ്തത് ഞാൻ അറീല്ലാ ന്നാ…??!”
ചക്ക വെട്ടിയിട്ടപോലെയവള്‍ അത് ചോദിച്ചപ്പോ എന്റെ തൊണ്ടയിടറി. ഐസ്ക്രീം പെട്ടന്ന് ഞാൻ വിഴുങ്ങിയതും തൊണ്ടയിലൂടെ തണുപ്പരിച്ചിറങ്ങി…..
അവളോടെന്തു പറയണമെന്നറിയാതെ ഞാൻ അവളുടെ കണ്ണിലേക്ക് നോക്കുമ്പോ; ഞാനെല്ലാമറിയുന്നുണ്ട് എന്ന ഭാവമായിരുന്നു ആർദ്രയ്‌ക്കപ്പോൾ….
“മോളോട് ഇതൊക്കെ ആരാ പറഞ്ഞെ എന്റെ ആർദ്രാ….നീ” ആകാംഷാ വിട്ടുമാറാതെ ഞാൻ അവളോട് ആ ചോദ്യമെറിഞ്ഞതും അവൾ എന്നെ കലിപ്പിച്ചൊരു നോട്ടമങ്ങു നോക്കി എന്നിട്ട് ഇച്ചിരി ബാക്കിയുള്ള ഐസ്ക്രീം വഴിയരികിലേക്ക് എറിഞ്ഞുകൊണ്ടവൾ കാറിലേക്ക് തിരിഞ്ഞു നടന്നു. എന്ത് പറഞ്ഞവളെ കൺവിൻസ് ചെയ്യണമെന്ന് അറിയാതെ ഞാനും കാറിൽ കയറിയപ്പോൾ അശ്വതിയുടെ ഫോൺ എന്റെ മൊബൈലിലേക്ക് വന്നു.