ഞാൻ [Ne-Na] 910

“എന്താ ഏട്ടാ, എന്ത് പറ്റി?”
“നീ എന്റെ കൂടെ കുറച്ച് നേരത്തേക്ക് പുറത്തേക്ക് വരുമോ. എനിക്ക് ഒറ്റക്ക് നില്ക്കാൻ വയ്യ.”
അവൾ ഒന്നും ചിന്തിക്കാതെ തന്നെ പറഞ്ഞു.
“ഒരു മിനിട്, ഞാൻ ഇപ്പോൾ വരാം.”
വീട്ടിൽ പറയാനാണെന്നു തോന്നുന്നു അവൾ അകത്തേക്ക് പോയത്. കുറച്ച് സമയത്തിനകം അവൾ എന്റെ അരികിൽ തിരികെ വന്നു. ഒരു തൂവെള്ള ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്.
ഞാൻ അവളോട് പറഞ്ഞു.
“കയറ്..”
അവൾ എന്റെ കൈയിലേക്ക് പിടിച്ചു.. എന്താണെന്ന് അറിയില്ല എന്റെ കൈ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു.
“ഏട്ടൻ പിന്നിലേക്ക് ഇരിക്ക് ഞാൻ ഓടിക്കാം.”
ഞാൻ തന്നെയായിരുന്നു അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നത്.
എതിർത്തൊന്നും പറയാൻ നിന്നില്ല ഞാൻ. പിന്നിലേക്ക് നീങ്ങി ഇരുന്നു.
മായ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ മുടി പാറിപറന്ന് എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയ ശേഷം തോളിൽ തല ചേർത്തിരുന്നു.
അവൾ എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കാക്കി മായ സാവധാനം ബൈക്ക് ഓടിച്ചു കൊണ്ടേ ഇരുന്നു. അല്ലെങ്കിലും അവൾ എന്നെ നിർബന്ധിച്ച് ഒന്നും പറയിക്കാറില്ല. അവൾക്കറിയാം കുറച്ച് വൈകി ആണെങ്കിലും ഞാൻ എന്റെ മനസിലുള്ളത് എല്ലാം അവളോട് പറയുമെന്ന്.
ഞാൻ സാവധാനം അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു, അവൾ എല്ലാം മൂളി കേട്ട് കൊണ്ടിരുന്നു.
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു.
“ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി എന്തിനാണ് ചേട്ടൻ കണ്ടവന്മാരുമായി വഴക്കുണ്ടാക്കാൻ പോകുന്നത്?”
അതിന് എനിക്ക് ഒരു ഉത്തരം മാത്രേ അവൾക്ക് കൊടുക്കാനുള്ളയിരുന്നു.
“അവൾ ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ.. എന്റെ ദേവു അല്ലെ?”
.
.
കുറച്ച് ദിവസം ദേവുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഞാനും അവളെ വിളിക്കാൻ പോയില്ല.. രണ്ടുപേരുടെയും മനസ് ശരിയല്ലാത്തതിനാൽ വിളിച്ചാലും അത് അടിയിലായിരിക്കും അവസാനിക്കുക എന്ന് ഞാൻ കരുതി.
പക്ഷെ എന്നെ തേടി അവളുടെ അമ്മയുടെ വിളി എത്തി.
ദേവു വീട്ടിൽ ഉണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിൽ വരുമോ എന്നതായിരുന്നു ആവിശ്യം.
ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിൽ ചെന്നു.
ഞാൻ ചെല്ലുമ്പോൾ എന്നെയും കാത്ത് ദേവുവും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നപ്പോൾ ‘അമ്മ തന്നെ സംസാരത്തിന് തുടക്കമിട്ടു.

The Author

ne-na

30 Comments

Add a Comment
  1. Valare nannayittund…iniyum nalla stories prathishikkunnu..

  2. Ente nilapakshi mooonu pravsyam vaayichu…
    Katta waiting for next part…waiting for jeena

  3. Verum Kadhayano atho jeevitham?❤️❤️

  4. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️യെന്ത പറയാ?
    ??????

  5. Karanju poyi bro, valland karanju poyi..

    Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole..

    Prathekichu aa maya marikkunna scene indallo, hoo… ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi..

    Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️

    Athrakku thakarnnu poyi Mayayude vidhi orthappol..

    Love you maya, so much ❤️???❤️❤️???
    Vere onnum enikk parayan illa.

    Love you Ne-Na for this beautiful story ❤️❤️❤️❤️

    (Ee story 2nd time pinnem publish cheytath anenn ariyam, doctorkk ambatham pattiyath aakum, but randilum kidakkatte ente same comment, enelum orikkal Ne-Na kandalo, enna pratheekshayode)

    With love,
    Rahul

    1. Thanks Rahul.. ente Ella kadhakalkkum itta comments njan kandu. Ente kadhakal thiranju pidichu vaayichathil orupaadu santhosham.

      1. Real name plzz nenA.

  6. മായയുടെ മരണവും ആ സമയം ദ്ദേവുവിനോട് പറഞ്ഞ വാക്കും വല്ലാതെ മനസ്സിൽ തട്ടുന്നു.ഇങ്ങനെ കരിയിക്കാതെ ഒന്ന് ചിരിപ്പിക്കാൻ പറ്റിയ കഥ എഴുത്തിക്കുടെ.

    1. Try cheythu nokkam ?

  7. കോവാലന്‍

    മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച കഥ….

    thanks for the story…

  8. oru vannum vidamennu orthu vayichu vannatha avasanum uumbi poyiii

  9. കഥ സൂപ്പർ ആയിട്ടുണ്ട്, ശെരിക്കും റിയൽ ലൈഫും ആയിട്ട് നല്ല ബന്ധം ഉണ്ട്, കുറച്ചു വൈകി ആണെങ്കിലും നന്നായി ആസ്വദിച്ചു വായിച്ചു

  10. അന്ന് പറഞ്ഞത് തന്നെ പറയട്ടെ, നല്ല കഥ, പക്ഷേ എൻറെ നിലാപക്ഷി ക്ക്‌ കാത്തിരിക്കുന്നു

  11. ഏലിയൻ ബോയ്

    ഓ…ഒരു പ്രത്യേക ഫീലിംഗ്….സൂപ്പർ ആയിട്ടുണ്ട്…

    1. ആദ്യായിട്ടാണ് ഇത്രയും മനസ്സിൽ തട്ടി ഒരു കഥ വായിക്കുന്നെ.. ചിലപ്പോൾ എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് കൊണ്ടായിരിക്കും. എന്തായാലും ഒത്തിരി താങ്ക്സ് ഈ കഥ എഴുതിയതിന്.. ?

  12. ഈ കഥ നേരത്തേ publish ചെയ്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. എന്നിരുന്നാലും ഞാന്‍ ആദ്യമായാണ്‌ വായിക്കുന്നത്
    കഥയുടെ പല സന്ദര്‍ഭങ്ങളിലും നേരിട്ട് പരിചയമുള്ള ചില മുഖങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി

    1. Your place?

  13. Eee story mumb dhevika enna peril publish ayathaanu
    Annu ellaavarum ee story ude peru njaan ennu aakkaaan pattumo ennu chothichirunnu athu kondaaavaaam veendum publish cheythathu

  14. Ethu ee edak vannathale track mati pidi

  15. Ithinte pdf idanamenna njan avishapettathu

  16. ഇതു നേരത്തെ വന്നതല്ലേ ബ്രോ .എന്നാലും ദേവ്നെ വീണ്ടും കണ്ടതിൽ സന്തോഷം

  17. Naanum munp vere sitel vayichathaan

    1. ഇവിടെ തന്നെയാണ് ബ്രോ

  18. അർജുനൻ പിള്ള

    20/11/2019 ഇത് പബ്ലിഷ് ചെയ്തതാണ്.

  19. Ethu eppzho..vaayicharorma…..
    Ennlm kollm

  20. Eth already publish cheyuthathann

  21. ഡാമിലെ ചെമ്പല്ലി

    പൊളി സാനം മൈര് ❤

  22. Same story published two months back..

Leave a Reply

Your email address will not be published. Required fields are marked *