ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

ഞാനും എന്‍റെ ചേച്ചിമാരും 2

Njaanum Ente chechimaarum Part 2| Author : Raman

[ Previous Part ]

 

Friends സത്യം പറഞ്ഞാൽ കഥ എഴുതാനൊന്നും എനിക്ക് അറിയില്ല.പണ്ടെങ്ങോ ചെറുതായപ്പോ ആമയും മുയലിന്റെയും കഥ എഴുതിയത് ഓർമയുണ്ട്. പിന്നെ ഇപ്പഴാണ് എഴുതുന്നത്. നിങ്ങൾക്ക് ആരോചകമായി തോന്നുന്നുണ്ടെങ്കിൽ. നിർത്തി പോടാ…എന്നൊരു വാക്ക് പറഞ്ഞാൽ മതി.ഞാൻ നിർത്തിക്കോളാം.

 

രണ്ടാളും പോയപ്പോൾ തന്നെ ഞാൻ ചാടി ഫോണെടുത്തു. റോഷന്റെ നമ്പറിലേക്ക് വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും ആ തെണ്ടി എടുക്കുന്നില്ല.നാലഞ്ചു വട്ടം വിളിച്ചിട്ടും ഒരു റെസ്പോന്സുമില്ല.. ഇവനിതെന്തു പറ്റി.സാധാരണ രണ്ട് റിങ്ങിൽ എടുക്കുന്നതാണല്ലോ?

മാടി വിളിച്ച സോഫയിലേക്ക് മലർന്ന് കിടന്നു. എന്ത്സുഖം!. കൊറോണ വന്നതിൽ പിന്നെ കിട്ടിയതാണ് ഈ അസുഖം. സോഫയും,ബെഡ്ഡുമെല്ലാം മാടിവിളിക്കുന്ന പോലെയാണ്. കയ്യിൽ ഫോണും വേണം. ഇനി എനിക്ക് മാത്രം ഉള്ള അസുഖമാണോ ഇത്? ഏയ്.വീട്ടിലിരിക്കുന്ന എല്ലാവര്‍ക്കും ഇത് തന്നെയാകും പണി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു ഒന്നും ശരിയാകുന്നില്ല. അഞ്ചു മിനിറ്റു കഴിഞ്ഞതും റോഷന്റെ കാൾ വന്നു.

“എന്താടാ കിച്ചു “. സാധാരണപോലെ അവന്‍റെ കാടന്‍ ശബ്ദമയിരുന്നില്ല.വളരെ പതിയെ.

“നീ എവിടെയായിരുന്നു ഫോണെടുക്കാതെ. ഞാൻ എത്ര തവണ……”

“നിക്ക്.നിനക്ക്. നിക്ക്. ഞാൻ ഒന്ന് കുളിക്കാൻ പോയതാ ” ഹേ…..!

“കുളിക്കാനോ നീയോ…… വെള്ളമാകുമെന്ന് കരുതി വാട്ടര്‍പാര്‍ക്കിലെ ഒരു റൈഡിലും കേറാതെ കൊച്ചു കുട്ടികള്‍ കളിക്കുന്ന കാറോടിച്ചു നടന്നവനല്ലെ നീ ആ നീ കുളിക്ക്യെ……”

“ആട കിച്ചൂട്ടാ ആ ഞാന്‍ തന്നെ ” ഹേ! കിച്ചൂട്ടാന്നോ ഇവനെന്താ പറ്റിയെ. സംസാരത്തിലൊക്കെ ഒരു മാറ്റം. ഇനി ആൾ മാറിപ്പോയോ.

“ഹലോ……..ഇത് റോഷൻ തന്നെയല്ലേ? ”

“ആട പട്ടി ഞാൻ തന്നെയാ ”

“നിനക്കെന്താ ഒരു മാറ്റം ”

“എന്ത് മാറ്റം ”

“നിന്റെ സംസാരത്തിലൊക്കെ എന്തൊക്കൊയോ ഒരു വശപ്പിശ ശ ശക് ”

“അതേ….. അത് അതില്ലെ.. ” അയ്യേ! ഇവനെന്താ പെണ്ണുങ്ങളെപ്പോലെ.മുക്കിയും മൂളിയും.ഇവനിതെന്താ പറ്റിയത്.ഒരു നിമിഷം ഞാൻ നിശബ്ദതമായപ്പോൾ അവൻ തുടർന്നു.

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *