“കിച്ചൂ ഇങ്ങട്ട് വാ…”
“ഞാൻ വരില്ല എന്നെ കടിക്കാനല്ലേ ” അങ്ങനെ അവൾ എന്നെ കടിച് അവളുടെ പല്ലിന്റെ മൂർച്ച കൂട്ടണ്ട.
“ഇങ്ങട്ട് വാ… കിച്ചൂ ” അവളുടെ ശബ്‌ദം ഒന്ന് കനത്തപ്പോ. ഒരു കടിക്കൂടെ ഏറ്റുവാങ്ങുക എന്ന ലക്ഷ്യത്തോടെ ഞാൻ അവടുടെ എടുത്തിരുന്നു കണ്ണടച്ചു. ചേച്ചിയല്ലേ ചെയ്യട്ടെ എന്ന് വിചാരിച്ചു.അല്ലെങ്കില്‍ ചിലപ്പൊ പ്രതീക്ഷിക്കാത്ത് നേരത്ത് അവളെന്തെങ്കിലും ചെയ്ത് കളയും.കടി പ്രേതീക്ഷിച്ചിടത് ഒരു നനുത്ത സ്പർശമായിരുന്നു കിട്ടിയത് കണ്ണുതുറന്നു നോക്കുമ്പോൾ കള്ളച്ചിരിയുമായി അച്ചു.അവളുടെ ആ പാൽപ്പല്ലുകൾ കാട്ടിയുjള്ള ചിരിയും തുടുത്ത മുഖവും ഉണ്ടക്കണ്ണുകളും പാറി കിടക്കുന്ന മുടിയും. വല്ലാത്തൊരു വശ്യതയായിരുന്നു ആ മുഖത്ത്. ആദ്യമായാണ് ഞാൻ അവളുടെ മുഖ സൗന്ദര്യം ഇത്രയും ആസ്വദിക്കുന്നത്. ചോരചുണ്ടുകൾ കണ്ടപ്പോ എന്റെ മനസ്സ് താളം തെറ്റിയെങ്കിലും ഞാൻ തെറ്റുചെയ്യാൻ പാടില്ലെന്ന് എന്റെ മനസ്സിനോട് പറഞ്ഞു.
“ഇതെന്തിനാണെന്ന് അറിയോ..” അവളുടെ കുണുങ്ങിയുള്ള ചോദ്യം കേട്ടതും എനിക്കെന്തോ കുളിരുകോരിയ പോലെ തോന്നി.
“നീ ഇത്രേം കഷ്ടപ്പെടുന്നതിന്, എന്നെ ചുമക്കുന്നതിന് പിന്നെ…………”അവള്‍ മുഴുവന്‍ പൂര്‍ത്തിയാക്കതെ തലയിലൂടെ കൈയോടിച്ചു അവളതു പറഞ്ഞപ്പോ ആ നെറ്റിയിൽ ഞാനും ഒരുമ്മകൊടുത്തു.
ഉച്ചക്ക് റോഷൻ ചോറും തന്ന് തിരക്കാണെന്നു പറഞ്ഞു. സ്ഥലം കാലിയാക്കി. ദേവു ഇടക്കെല്ലാം വീഡിയോ കാൾ ചെയ്ത്. വിവരങ്ങളൊക്കെ അന്വേഷിച്ചു. ഉച്ചക്ക് ചോറ് കൊടുത്തു കഴിഞ്ഞപ്പോ അച്ചു കിടന്നുറങ്ങി. ഇടക്ക് വിളിച്ച റിയേച്ചിയോട് കാര്യങ്ങളൊക്കെ പറഞ്ഞ ഞാന്‍ .രണ്ടു ദിവസത്തിനുള്ളിൽ കാണാൻ വരാമെന്നും പറഞ്ഞു അവർ ഫോൺ വെച്ചപ്പൊള്‍ അവളുടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിന്‍റെ ലഹരിയില്‍ നിന്നു. വൈകുന്നേരം പുതിയൊരാവശ്യം ഉന്നയിച്ചാണ് അച്ചുവുണര്‍ന്നത്. അവൾക്ക് കുളിക്കണം പോലും.
“എടീ ചേച്ചി മൊത്തം നനഞ്ഞു നാശമാകും, ഇതൊക്കെ നിനക്കറിയുന്നതല്ലേ, ഒന്നുല്ലെങ്കിലും നീ ഒരു നഴ്സല്ലേ?”കുളിക്കണം എന്ന വാശിയിൽ നിന്ന അവളോട് ഞാൻ പറഞ്ഞു.
“നേഴ്സ് ആയാലെന്താ മനുഷ്യനല്ലേ എനിക്കെന്തോ പോലെയാകുന്നെടാ കുളിക്കാഞ്ഞിട്ട് “അവൾ ചിണുങ്ങി.
“എന്നാൽ ഞാൻ തുണികൊണ്ട് നനച്ചു തുടക്കാം, എന്നാൽ കുളിച്ചെന്നും ആയി, കാലിലൊന്നും വെള്ളം ആവുകയുമില്ല പോരെ?”അവൾ കുറച്ചുനേരം ആലോചിച്ചു ശെരിയെന്ന അർത്ഥത്തിൽ തലയിട്ടിയപ്പോൾ ഞാൻ ഒരു പാത്രത്തിൽ വെള്ളവും ഒരു തുണിയും എടുത്തവന്നു.
എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ
നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️
കൊള്ളാം, തുടരുക. ???
കൊള്ളാം…… സൂപ്പർ……
????
സ്നേഹം ???