ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

“റിയാ…അവനെയും കൂട്ടി ഇങ്ങട്ട് വാ ”

ഞാനും റിയേച്ചിയും ഞെട്ടി. ഇവൾ ഉറങ്ങിയില്ലായിരുന്നോ. പേടിയോടെ റിയേച്ചി എന്റെ മുഖത്തു നോക്കിയപ്പോൾ. ഒന്നുമില്ലെന്ന് ഞാൻ കണ്ണുകൊണ്ടു കാട്ടി. അകത്തേക്ക് കയറിയപ്പോ അച്ചു എന്റെ മുഖത്ത് നോക്കിയില്ലെങ്കിലും. അവൾ എന്റെ നേർക്ക് ഫോൺ നീട്ടി. നോക്കുമ്പോൾ ലൈനിൽ ദേവുവാണ്. ഞാൻ കാര്യങ്ങളൊക്കെ പറയുക എന്ന ലക്ഷ്യത്തോടെ പുറത്തേക്ക് നടക്കാൻ തിരിഞ്ഞതും അച്ചു എന്റെ കൈക്ക് പിടിച്ചു.

“ഇവിടെ നിന്ന് സംസാരിച്ചാൽ മതി.”

ആ ശബ്ദത്തിന്റെ കടുപ്പം മനസ്സിലായപ്പോ. ഞാൻ ഒന്ന് പേടിച്ചു. റിയേച്ചിയുടെ മുഖവും അപ്പോൾ അങ്ങനെ തന്നെയായിരുന്നു. ഫോണിൽ ദേവുവിന്റെ ശബ്‌ദം ഉയർന്നതും ഞാൻ സംസാരിച്ച് തുടങ്ങി.

“ഹലോ ദേവു ”

“കിച്ചൂ നീയെന്തിനാ വിളിച്ചേ. എനിക്ക് ഇവിടെ റേഞ്ച് കുറവാണ്. എടുത്താലും ഒന്നും കേൾക്കില്ലടാ…അതാ ഞാൻ എടുക്കാഞ്ഞേ.ഇപ്പൊ അവിടെന്ന് കുറച്ചു മാറിയാ ഞാൻ നിൽക്കുന്നേ ഹലോ നീ കേൾക്കുന്നില്ലേ ”

“ഹ കേൾക്കുന്നുണ്ട് ” എനിക്ക് എന്ത് പറയണം എന്ത് പറയണം എന്ന് കിട്ടിയുന്നില്ല അച്ചു എന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും എന്റെ വാക്കുകൾ ഓരോന്നു കേൾക്കാൻ കാത്തു നിൽക്കുന്ന പോലെ. റിയേച്ചിയാണേൽ എന്റെ മുഖത്തു തന്നെയാണ് കണ്ണ്.

“എന്തിനാ നീ വിളിച്ചെ ” ദേവുവിന്റെ ശബ്‌ദം പിന്നെയും പൊന്തിയതും എന്റെ നാക്ക് പൊന്തത്തെയായി.

“ദേവു നീ എന്നാ വരുന്നേ “എങ്ങനെയൊക്കെയോ ഞാൻ ചോദിച്ചു.

“അതാണോ… നിനക്ക് എന്നെ കാണാതെ നിൽക്കാൻ പറ്റുന്നില്ലേ ” അവളുടെ കുണുങ്ങിച്ചിരി അപ്പുറത്തുനിന്ന് കേൾക്കാം “ഞാൻ നാളെത്തന്നെ എത്താൻ നോക്കാം ഇവിടുന്ന് പെർമിഷൻ എടുക്കുന്നുണ്ട്. പിന്നെ നീ അച്ചുവിനെ നോക്കണേ …..അടിയൊന്നും കൂടരുത് മനസ്സിലായോ ”

ഒന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.അച്ചുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം വന്നു റിയേച്ചി കാണാതെ ഞാൻ ഫോൺ അച്ചുവിന് കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. അച്ചുവും റിയേച്ചിയും പിന്നെയും കുറേ നേരം താമശപറയുന്നത് ഹാളിലിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. വൈകുന്നേരം പോവാൻ നേരം റിയേച്ചി എന്റെ അടുത്തു വന്നു.

“എടാ നീയും അച്ചുവും തമ്മിൽ തെറ്റിയോ ” അവൾ നേരെ എന്റെ മുഖത്തു നോക്കി ചോദിച്ചതും ഞാൻ ഞെട്ടി. അച്ചു ഇവളോടെന്തെങ്കിലും പറഞ്ഞോ?

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *