ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

“മാമീ എനക്ക് പേശിക്കത് മാമീ “വയറിൽ കൈ വെച്ചു വിഷമം അഭിനയിച്ചു ഞാൻ കരഞ്ഞു .

“അവിടെ നിക്കട ” ഉള്ളിലോട്ടു കേറാൻ നോക്കിയ എന്നെ മാമീ തടഞ്ഞു.അഭിനയം ഒക്കെ അവിടെ നിന്നു.

“മാമീ…” ഞാൻ ദയനീയതയോടെ വിളിച്ചു

“നിന്റെ പക്കൽ കോവിഡ് നെഗറ്റീവ് സെര്ടിഫിക്കറ് ഇറുക്കാ “രണ്ടു കൈയും ഊരയിൽ കുത്തി മാമി ചോദിച്ചു.

“എന്താ… മാമി ഒരാൾ വിശന്നു വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അണോ ചോയ്ക്കണേ……. ”

“ചോദിക്കും കാരണം എനിക്ക് വയസ്സ് ഉന്നെ മാതിരി പതിനെട്ടല്ല. എങ്ങാനും വന്നാൽ ഞാൻ സത്ത് പോവുമെടാ ”

“പതിനെട്ടല്ല മാമി ഇരുപത്തൊന്ന്. പിന്നെ നിങ്ങപ്പോലുള്ളവരെയൊന്നും ഇപ്പൊ കൊറൊണക്ക് വെണ്ടന്നെ നല്ല ചുള്ളത്തികളെയാണാവശ്യം അതുകൊണ്ട് മാമി പേടിക്കേണ്ടരാവശ്യവുമില്ല”

“അതെന്തേലും ആകട്ടെ നീ കുളിച്ചോ” പിരികം ഉയർത്തി സാനിറ്റയ്സർ കയ്യിൽ ഒഴിക്കുന്നതിനിടയിൽ മാമി ചോദിച്ചു.

“കുളിച്ചു ” അകത്തേക്ക് കേറി കിച്ച്നിലേക്ക് നടക്കുബോൾ .ഒന്നും നോക്കാതെ ഞാൻ മറുപടി പറഞ്ഞു.

“എപ്പോ ” ഇത് വിടുന്നില്ലല്ലോ

“ഇന്നലെ. ഇന്നലെ രാത്രി” കയ്യിൽ കിട്ടിയ പാത്രം മാമിക്കുനേരെ നീട്ടി ഞാൻ ഞാൻ ചിരിച്ചു. ആ കണ്ണുകൾ ഉരുട്ടി പേടിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു.

“മാമിയെ പോലെ നാലുമണിക്ക് എഴുന്നേറ്റ് കുളിക്കാനൊന്നും എന്നെകൊണ്ട് കഴിയില്ല. നേരം വെളുത്തിട്ടല്ലേള്ളു ഇനിയും കുളിക്കാലോ….. സമയമുണ്ടല്ലോ…”

“അതെല്ലാം സെരി.നീ എന്തിനാ പാത്രം പിടിച്ചിരിക്കുന്നത്. നിന്റെ സഖി ഒന്നും ഉണ്ടാക്കിയില്ലേ ”

ആക്കിയ ചിരിയോടെ സഖി എന്ന് കേട്ടപ്പോൾ എന്റെ ശരീരത്തിലൂടെ എന്തോ കടന്നു പോയപോലെ തോന്നി. അച്ചുവിന്റെയും എന്റെയും കാര്യം അറിയുന്ന ഒരേയൊരാൾ മാമിയാണ്. ഞാൻ പറഞ്ഞതൊന്നും അല്ല. എന്റെയും അവളുടെയും കൊഞ്ചികുഴയൽ ഒരു ദിവസം മാമി കണ്ടു. ജീവിതാനുഭവം കുറേയുള്ള ആളല്ലേ. അവർക്ക് പെട്ടന്ന് കിട്ടിക്കാണണം. എന്നെ കയ്യിൽ കിട്ടിയപ്പോൾ നേരെ മുഖത്ത് നോക്കി ചോദിച്ചു. അവസാനം വേറെ വഴിയില്ലാതെ, സത്യംപറയേണ്ടി വന്നു. തെറി കേൾക്കുമെന്ന് വിചാരിച്ച ഞാൻ അന്ന് പൊട്ടിച്ചിരിക്കുന്ന മാമിയെയാണ് കണ്ടത്.അച്ചുവിനോട് ഇതുവരെ ഞാനോ ,മാമിയോ ഈ കാര്യവും സൂചിപ്പിച്ചിട്ടില്ല.

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *