ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

“അതുവേണം ” മാമിയുടെ ശബ്‌ദംമൊന്നുറച്ചു.

“എന്നാൽ ഒക്കെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് “എന്താ എന്ന രീതിയിൽ മാമി പിരികം ഉയർത്തി.

“അത്…സാധാരണ ഇങ്ങനത്തെ കാര്യങ്ങളൊക്കറിഞ്ഞാൽ മാമിയുടെ പ്രായമുള്ളവർക്ക് ഓരിക്കലും അംഗീകരിക്കാൻ കഴിയില്ല.എന്നിട്ടും മാമിയെന്താ മറുതത്തൊന്നും പറയാത്തെ ഫുൾ സപ്പോർട്ടായി നിക്കുന്നത് ”

എന്റെ അത്ര നാളത്തെ സംശയമാണ് ഞാൻ അപ്പൊ മാമിയോടെ ചോദിച്ചത്. ഈ കാര്യത്തിന് ഒരിക്കലും സമൂഹത്തിൽ നിന്ന് ഒരു ദയയും ഉണ്ടാകില്ലെന്നറിയാം. മാമിയുടെ പ്രായക്കാര്‍ക്ക് പ്രത്യേകിച്ച്. മാമിയുടെ വാക്കുകൾ കേൾക്കാൻ ഞാൻ ആ മുഖത്തേക്ക് നോക്കി.

“അതൊന്നുമെനിക്കറിയില്ല. ഒരുപക്ഷെ സ്നേഹിക്കുന്നവരല്ലേ ഒന്നിക്കേണ്ടത്. നിങ്ങളെ കണ്ടപ്പോ അത് ശരിയാണെന്ന് തോന്നി.നീ വല്ല തമാശ കളിക്കുകയാണെങ്കിൽ അന്ന് തന്നെ നിന്റെ ചന്തിയുടെ തൊലുഞാനെടുത്തെനേ….. ”

“എന്റെ മാമീ ” ഞാൻ കൈകൊണ്ട് ഒന്ന് തൊഴുതപ്പോള്‍. മാമി കുണുങ്ങി ചിരിച്ചു.

“നീ പറയടാ ”

“ഓക്കേ……… ” ഞാൻ തൊണ്ടയിൽ കൈ വെച്ച് ഒന്ന് കുരച്ചു .ആകെ ഒരു വരൾച്ച പോലെ.

“എന്താടാ നീ പാട്ടുപാടാൻ പോവ്വാണോ ” എന്റെ ആക്ഷൻ എല്ലാം കണ്ട് മാമിക്ക് കലിയിളകി.ഞാൻ ഒരു അളിഞ്ഞ ചിരിചിരിച്ചു.

കൃത്യം പറഞ്ഞാൽ ആറു മാസം മുൻപ്. അച്ചു ഹോസ്പിറ്റലിലേക്കും, ദേവു അവളുടെ എന്തോ ആവശ്യത്തിന് കൂട്ടുകാരിയുടെ കൂടെ കൊച്ചിയിലേക്കും പോയ സമയം. പതിവുപോലെ ഫ്ലാറ്റിൽ ചടഞ്ഞിരിക്കുമ്പോഴാണ്. റോഷൻ വിളിച്ചത്. അവൻ വണ്ടി പഞ്ചറായി റോഡിലാണ് കൂട്ടാൻ ചെല്ലുമോന്ന്. ഞാൻ കുറെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അങ്ങനെ അവനെയും കൂട്ടി തിരിച്ചുവരുമ്പോഴാണ്. ഫോണടിക്കുന്നത്. റോഷനായിരുന്നു വണ്ടി ഓട്ടിയിരുന്നത്. ഫോണെടുത്തു നോക്കുമ്പോഴേക്കും അത് കട്ടായി. സേവ് ചെയ്യാത്ത നമ്പറായതുകൊണ്ട് കൊണ്ടുതന്നെ തിരിച്ചവിളിക്കാൻ ഞാൻ മെനക്കെട്ടില്ല. ആല്ലെങ്കിലും ഫോൺ വിളിക്കുന്നതൊക്ക എനിക്ക് കലിയാണ്.ഇവര്‍ക്കൊക്കെ ഒരു മെസ്സേജയച്ചാലെന്താ.? പിന്നെയും വിളികൾ വന്നപ്പോൾ ഞാൻ ഫോൺ എടുത്തു.

“ഹലോ ”

“ഹലോ കിച്ചുവല്ലേ…” ഒരു കിളിനാദം കേട്ടപ്പോൾ ഞാൻ ഡീസന്റ് ആയി.

“അതേ… ഇതാരാണ്…”

“ഞാൻ റിയയാണ് …..”

“റിയാ….???..” പേരു കേട്ടപ്പഴെ കോളേജിലെ പെൺകുട്ടികളുടെ മുഖങ്ങളാണ് ആദ്യം മനസ്സിലൂടെ വന്നത് അവ ഓരോന്ന് മാഞ്ഞു പോയപ്പോൾ അപ്പുറത്തുനിന്ന് ശബ്‌ദം വന്നു

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *