“അച്ചുച്ചേച്യേ ഞങ്ങൾ വെറുതെ ചിരിച്ചതാട്ടോ. ചേച്ചി ഇങ്ങനെ കരയല്ലേ, അയ്യേ, ചെറിയ കുട്ടികളെപ്പോലെ… ” റോഷന്റെ വായിൽ നിന്നുള്ള വാക്കുകേട്ടതും.ഞാൻ അവനെയൊന്ന് നോക്കി. ശത്രുക്കളായി നടന്ന രണ്ടെണ്ണമാണ്. അവന്റെ വായിൽ നിന്ന് തന്നെയാണോ ഇത് വന്നതെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചു എന്നെ കെട്ടിപ്പിടിച്ചപ്പോൾ. അന്ന് ഞാൻ ആകെ വല്ലാതായി. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി. ഞങ്ങൾ ചിരിച്ചത് ഒരു കാരണമേയല്ലെന്ന് എനിക്ക് മനസ്സിലായിരുന്നു.അല്ലെങ്കിലും കളിയാക്കലിനൊക്കെ തിരിച്ചു നല്ലപോലെ മറുപടി തരുന്ന പെണ്ണാണു.
“വേദനയുണ്ടോ….” എങ്ങലടിച്ചു കരയുന്ന അച്ചുവിന്റെ പുറത്തു തലോടികൊണ്ട് ഞാൻ ചോദിച്ചപ്പോൾ ഒരു ചെറിയ മൂളലായിരുന്നു അവളുടെ മറുപടി. അവളുടെ കരച്ചിൽകണ്ട് നിർവികാരനായി റോഷനും നോക്കി നിന്നു. കുറച്ചു നേരം നിന്നു അവൾ ഒന്ന് ശാന്തമായപ്പോ ഞാനും റോഷനും പുറത്തേക്കിറങ്ങി. അവനോട് ഒരു വണ്ടി വിളിക്കാനും ഉച്ചക്കെത്തേക്കുള്ള ചോറു വാങ്ങി ഫ്ലാറ്റിലേക്ക് പൊയ്ക്കോളാനും ഞാന്‍ പറഞ്ഞു. ഫ്ലാറ്റിലേത്തിതും അച്ചു നല്ലയുറക്കം. കാലു തട്ടിക്കാതെ മുകളിലെത്തിക്കാൻ ഞാൻ പെട്ട പാട്. റോഷനും കുറേ കഷ്ടപ്പെട്ടു. ഞാൻ ദേവുവിനെ ട്രൈ ചെയ്തെങ്കിലും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.ആകെ മൊത്തം ഒരു അങ്കലാപ്പുപോലെ.
റോഷൻ പോയി കഴിഞ്ഞപ്പോഴാണ് അച്ചു എഴുന്നേറ്റത്. അവൾക്കുള്ള ചോറ് വരിക്കൊടുക്കുബോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ആ നിറച്ച ഉണ്ടാക്കണ്ണുകൾ ഉയർത്തി എന്നെ നോക്കുമ്പോൾ ചിരിക്കാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. ദേവു രാത്രിയാണ് അന്ന് വിളിച്ചത്. കൺടെയ്മെന്റ് സോണിൽ പെട്ട് അവൾ അവിടെ കുടുങ്ങി വരാൻകഴിയില്ലെന്ന് പറഞ്ഞ അവള്‍ .അച്ചുവിന്റെ സംഭവം കേട്ടപ്പഴേക്ക് കരച്ചിൽ തുടങ്ങി. അവളെ നോക്കാൻ കൂട്ടുകാരികളെ ആരെങ്കിലും വിടണോന്ന് ചോദിച്ചെങ്കിലും. കൊറോണയായതിനാൽ വേണ്ടെന്ന് അച്ചു വിലക്കി.കൈകുന്നേരം റിയേച്ചി വന്നു ഒന്ന് കണ്ടു വേഗം പോയി. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
പിറ്റേ ദിവസം പിന്നെയും പണികിട്ടി. അച്ചുവിന്റെ വലത്തേ കൈക്ക് നല്ല വേദന. അവൾ കിടന്ന് നിലവിളിച്ചപ്പോ. വീണ്ടും താങ്ങിപ്പിടിച്ചു ഹോസ്പിറ്റലിലേക്ക് ഓടേണ്ടിവന്നു. അങ്ങനെ ആ കൈയ്യിലും കെട്ടാക്കി. അന്നും എനിക്ക് ചിരി വന്നെങ്കിലും ഞാൻ പിടിച്ചുവച്ചു. കാരണം അവളുടെ ഇടതു കൈ എന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. ശബ്ദം വല്ലതും കേട്ടിരുന്നേല്‍ ഉള്ള കൈ കൊണ്ട് എന്തും കാട്ടാന്‍ അവള്‍ മടിക്കില്ല. തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോഴേക്കും അച്ചു പഴയ ആൾ തന്നെയായിരുന്നു. കട്ടിലിൽ കിടന്നു ഓരോ ഓർഡർ ഇടും.
എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ
നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️
കൊള്ളാം, തുടരുക. ???
കൊള്ളാം…… സൂപ്പർ……
????
സ്നേഹം ???