ഞാൻ രതി 3 [സിമോണ] 326

“……..മമ്മീ…. സ്കൂൾ പൂട്ടീ….
എപ്പളാ പോണേ… മാമൻ വരുവോ ഇന്ന്???”
ഓടിവന്ന് എന്റെ അരയിലൂടെ കൈചുറ്റി കൊഞ്ചിയ അവന്റെ മുടിയിഴകളിലൂടെ ഒന്ന് കയ്യോടിച്ച് ഞാൻ പുഞ്ചിരിച്ചു…

“……..മാമൻ ബാംഗ്ലൂർ പോയേക്കുവാടാ പുങ്കാ… മമ്മി കൊണ്ട് വിടാം നിങ്ങളെ..
ഓട്… ഓടിപ്പോയി ഡ്രെസ്സൊക്കെ എടുത്തുവെയ്ക്ക്…
പിന്നേയ്… ”
ഞാൻ അവനരികിൽ കുന്തിച്ചിരുന്ന് ഒരു രഹസ്യം പോലെ പറഞ്ഞു…

“……..നിന്റെ ചേട്ടൻ അവിടെപോയാൽ ഏതു നേരോം ടാബ്ലെറ്റ് നോക്കി ഇരിക്കുവാണോന്ന് ശ്രദ്ധിച്ചോണം..
അപ്പാപ്പനും അമ്മാമ്മേം ഒന്നും പറയില്ല…..
നീ വേണം അവനെ നോക്കാൻ.. കേട്ടല്ലോ…”
പറഞ്ഞു തീരുമ്പോഴേക്ക് മൂത്തവനും വാതിൽക്കലെത്തിയിരുന്നു…..

ഒരു സി ഐ ഡി യുടെ കരുതലോടെ അവനെയൊന്ന് നോക്കിക്കൊണ്ട്, ഇളയവൻ, രഹസ്യമായി എന്നോട് “ഓക്കേ” എന്ന് ആംഗ്യം കാണിച്ചു…..
വളരെ സീരിയസായ കണ്ണുകളോടെ…

“……..ആ ഓട് ഓട്… ഓടിപ്പോയി മേൽ കഴുകി ഡ്രസ്സ് പാക്ക് ചെയ്തോ…”
അവന്റെ ചന്തിയിൽ മെല്ലെയൊന്ന് തല്ലി റൂമിലേക്കോടിപ്പിച്ച് മൂത്ത സന്താനത്തെ പിടിച്ച് സോഫയിൽ ഇരുത്തി..

“……..എങ്ങനുണ്ടായിരുന്നെടാ ചിങ്കാ എക്സാം…”
മൂത്തവൻ ഇളയതിനെപ്പോലെ അല്ല… ഇത്തിരി ഇന്റലെക്ച്വൽ ആണ്..

“……..സിംപിളായിരുന്നു മമ്മീ…
ഇവര് പേപ്പറൊന്നും മാറ്റുന്നില്ലെന്നു തോന്നുന്നു.. ലാസ്റ്റ് എക്സാമിന്റെ ഓൾമോസ്റ്റ് സെയിം പേപ്പർ ആയിരുന്നു…
പ്രത്യേകിച്ച് ഒന്നും ആലോചിക്കാൻ കൂടി ഉണ്ടായിരുന്നില്ല….”

ചിങ്കൻ എല്ലായ്പ്പോഴും സ്കൂൾ ഫസ്റ്റാണ്…
യു എസ്സിലും അങ്ങനെ തന്നെ ആയിരുന്നു..

“……..പുങ്കനോ?? വല്ലതും എഴുതിയോ അവൻ??”
ഇളയതിന്റെ പഠനകാര്യങ്ങളെല്ലാം ചിങ്കൻ തന്നെയാണ് നോക്കാറുള്ളത്…
ഞാൻ, പണ്ടും അതൊന്നും ശ്രദ്ധിക്കാറില്ല…
രണ്ടെണ്ണത്തിനും ഞാൻ അതിൽ ഇടപെടുന്നത് ഇഷ്ടവുമല്ല…

“……..രണ്ടെണ്ണം തെറ്റീട്ടുണ്ട്.. ഞാൻ ചോദ്യം ചോദിച്ചിരുന്നു ബസിൽ വെച്ച്..
എന്നാലും സാരമില്ല… ഇത്തവണ ഫസ്റ്റ് കിട്ടുമായിരിക്കും…”
ബാഗും സാധനങ്ങളുമെടുത്ത് അവൻ അകത്തേക്ക് നടന്നപ്പോൾ, മുൻവാതിലടച്ച് ഞാനും കിച്ചണിലേക്ക് കയറി..

ചായ തിളപ്പിച്ച്, രണ്ടുപേര്ക്കുമുള്ള ബിസ്ക്കറ്റും ചായയും ടേബിളിലേക്ക് നിരത്തുമ്പോഴേക്കും, രണ്ടും മേൽ കഴുകി കഴിഞ്ഞിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

105 Comments

Add a Comment
  1. Njan rathi full pdf kittan valla margavumundo….nalla story …,???

  2. Oro partum pinnem pinnem vyikknm….nlla continuatin…simoon istam

  3. Othiri boradichu.sory

  4. സിമോണ

    ക്ഷമിക്കൂ ക്ഷമിക്കൂ….

    നമ്മുടെ പ്രിയങ്കരനായ കുട്ടാപ്പി വൈദ്യർ `തിരക്കിൽ പെട്ട കാരണാ നേരം വൈകീത്..
    സാരല്യ ന്നെ… നമ്മടെ വൈദ്യരല്ലേ….

    നാളെ കഥ ബാക്കി പബ്ലിഷ് ചെയ്യും….

    പിന്നെ…. ഒരുപാട് പ്രതീക്ഷകളോടെ കഥയെ നോക്കി കാണരുതെന്ന് അപേക്ഷ..
    കാരണം… ഓരോരുത്തരുടെയും പ്രതീക്ഷകൾ ഓരോ വിധത്തിലാവും..
    എഴുതുന്ന ഞാനാണേൽ ആകെ ഒരാളും….
    അപ്പൊ എന്തായാലും പലരുടെ പ്രതീക്ഷകൾക്കും ചിലപ്പോ മങ്ങലേറ്റെന്നുവരും…
    സോ….. ബാക്കി ഇനി നിങ്ങൾടെ കയ്യിൽ…

    സപ്പോർട്ടുമായി എന്നും കൂടെയുള്ള എല്ലാര്ക്കും..
    സ്നേഹപൂർവ്വം
    നിങ്ങളുടെ
    സിമോണ.

    1. സിമോണ

      വൈശാഖ്,
      ലിൻസിക്കുട്ടി,
      ഉണ്ണിക്കുട്ടൻ,
      വീണ്ടും വീണ്ടും ലിൻസിക്കുട്ടി,
      നവീൻ,
      ദേ പിന്നേം പാവം എന്റെ ലിൻസിക്കുട്ടി,
      പിന്നെ നമ്മുടെ സ്വന്തം ശ്രീനി…

      താങ്ക്സ് ട്ടോ…. ഇത്തിരി ദിവസായിട്ട് ഇങ്ങോട്ട് എത്താൻ പറ്റീല.. നിങ്ങടെ കമന്റുകളും കണ്ണിൽ പെട്ടില്ല അതുകാരണം..
      ക്ഷമിക്കൂ…

      സ്റ്റേഞ്ചർ ബോയ്…
      ഓർമ്മിണ്ട്…ഓർമ്മിണ്ട്…
      സമയം മാത്രേ ഇല്ലാണ്ടുള്ളൂ….
      എന്നാലും സമയം കിട്ടണേന് അനുസരിച്ച് എഴുതാം….

      സ്നേഹപൂർവം
      സിമോണ.

      1. Simona kutty
        Iyal njangalude swantham chunkathi alle

    2. new story onnum elle

    3. Eth pdf kittan valla margavumundo

  5. Simona penne
    Oro kadhayum vareity anelo
    You are always special
    Waiting for next

  6. ഇന്നും വന്നില്ലല്ലോ….??????????

  7. സിമോണ പെണ്ണെ എവിടെ വേഗം ബാലൻസ് എഴുതി തീർക്കു, എത്ര ദിവസായി കാത്തിരിക്കുന്നു

  8. എനിക്ക് കാത്തിരുന്ന് ഭയങ്കര സങ്കടമായി?????

  9. സിമോണ ചേച്ചി ഡോക്റ്റർ ചതിച്ചു,ബാക്കി ഭാഗം ഇതുവരെ പോസ്റ്റ് ചെയ്തില്ല…?????

  10. എവിടെ അടുത്ത പാർട്ട്‌
    അടിപൊളി ആയിട്ടുണ്ട്
    വേഗം പോസ്റ്റ്‌ ചെയ്യൂൂ

  11. സിമോണ ചേച്ചി
    ഞാൻ പറഞ്ഞത് മറക്കരുത്

  12. കട്ട വെയിറ്റിംഗ് for next part

  13. സൂപ്പർ

  14. അടിപൊളി കലക്കി തിമിർത്തു

    കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ല പൊന്നോ

  15. പൊന്നു.?

    എന്റെമോ….. ഞാൻ ചത്തേ…… അല്ല ഈ സിമു, ഓരോന്ന് പറഞ്ഞ് എന്നെ ഇങ്ങനെ ആക്കിയതാണേ…..

    ????

    1. സിമോണ

      ഉവ്വുവ്വ്… പൊന്നൂസേ…
      ന്നാലും ആ പാവം വൈദ്യരുടെ തല….
      അല്ലെങ്കിലേ നീലിഭൃംഗ്യാദി ക്കാര് നോട്ടം വെച്ചേക്കണതാ ആ മൊട്ടത്തലേം കൊമ്പൻ മീശേം…
      അതിൽ പിടിച്ചൊക്കെ ഇമ്മാതിരി സത്യം ചെയ്താല്…

      ആ… ഒന്നുല്ലെങ്കി നിങ്ങൾ രണ്ടാളും ഇരട്ടപെറ്റ പിള്ളാരെപ്പോളാണല്ലോ കാണാനും..
      അത് കാരണം സാരല്യ…..
      മൂപ്പർക്ക് എന്തെലും പറ്റിയിരുന്നേൽ പൊന്നൂനെപ്പിടിച്ച് അഡ്മിൻ ആക്കിയേനെ..
      (ഇനീപ്പോ എന്തുട്ട് ആക്കാൻ ല്ലേ??? ഗൊച്ചു ഗള്ളാ..)

      താങ്ക്സ് എ ലോട്ട് പൊന്നുക്കുട്ടീ…
      സ്നേഹപൂർവ്വം
      സിമോണ.

      1. പൊന്നു.?

        ❤❤????

        ????

  16. ജാക്കിചാന്‍

    അടിപൊളി ബാക്കിയുള്ള ഭാഗം പെട്ടെന്ന്

    1. സിമോണ

      താങ്ക്സ് എ ലോട്ട് ജാക്കി….

      ബാക്കി ഭാഗം ഡോക്ടർജിയുടെ സൗകര്യാർത്ഥം പബ്ലിഷ് ചെയ്യും..
      ആൾറെഡി അയച്ചുകൊടുത്തിട്ടുണ്ട്….

      സസ്നേഹം
      സിമോണ.

      1. Doctore itrem dushtan akaruthe

  17. മുരുകൻ

    അടിപൊളിയാ ബാക്കിയെപ്പോഴാ

    1. സിമോണ

      താങ്ക്സ് എ ലോട്ട്…

      ബാക്കി വരും മുരുകാ…. ഡോക്ടറുടെ സൗകര്യാർത്ഥം…
      ആൾറെഡി അത് മൂപ്പരുടെ കയ്യിലാണ്…

      സസ്നേഹം
      സിമോണ.

  18. Kidukkachi

    1. സിമോണ

      ആരോടും പോയ് പറയരുതീ കഥ ഡൈമാ…
      പൊന്നു ഡൈമാ….

      മാലിനി നദിയിൽ, അല്പം ചീച്ചലുള്ള ചാള വെട്ടി കഴുകുന്ന സിമോണ…
      തൊട്ടരികിൽ, കുത്താൻ പറന്നുവരുന്ന കടന്നലിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിപ്പിക്കാൻ ശ്രമിക്കുന്ന ഡൈമൺ ചട്ടമ്പി…
      വൗ…. ഇത് ഞാൻ കലക്കും….

      താങ്ക്സ് ചട്ടമ്പി…
      സസ്നേഹം
      സിമോണ.

Leave a Reply

Your email address will not be published. Required fields are marked *