രാജേഷിനോട് എന്തായാലും പറയുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചതിയല്ലേ എന്ന് സിമി.
എന്തായാലും നനഞ്ഞു അപ്പൊ പിന്നെ രാജേഷിനെ മാത്രം മാറ്റി നിർത്തേണ്ട എന്ന് സിമിക്ക് തോന്നി 😆
അപ്പൊ ആര് പറയും?
ജയനോട് നിനക്ക് വേണ്ടി ഇക്കാര്യം ഞാൻ സംസാരിച്ചില്ലേ? അപ്പൊ എനിക്ക് വേണ്ടി രാജേഷിനോട് നീ സംസാരിക്കണം. – നയന പറഞ്ഞു.
“അയ്യോ മോളേ എന്നെക്കൊണ്ട് എങ്ങനെ?”
“നീ ഒഴിവ് പറയരുത് ഇത്രയും കാലം നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോളും അങ്ങനെ തന്നെയാണ്. ഈ ടൂറോടെ അത് അങ്ങനെ അല്ലാതാക്കരുത്. നീ എന്റെ വിശ്വാസം തകർക്കരുത്.”
“എടീ അതിനു എനിക്ക് ധൈര്യം കിട്ടാത്തോണ്ടാണ്. ഇനി ഞാൻ പേടിച്ചു ഇക്കാര്യം എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചാൽ തന്നെ അത് കണ്ടിട്ട് ആകെ പ്രശ്നമാകുമോ എന്നാ എന്റെ പേടി.നമുക്ക് ഒരു കാര്യം ചെയ്യാം. രാജേഷിനോട് ഇക്കാര്യം ജയേട്ടൻ പറയുന്നതല്ലേ നല്ലത്?”
“എന്തെങ്കിലും ചെയ്യ്”
ഇതിനിടയിൽ ജയൻ കയറി വന്നു.
സിമി വിഷയം ജയനോട് പറഞ്ഞു.
അപ്പോൾ ജയൻ എതിർത്തു.
ജയൻ നയനയോട് പറഞ്ഞു.
“രാജേഷ് ഇപ്പൊ ഫുൾ ട്രിപ്പ് മൂഡിലാണ്.
ഇന്ന് നമ്മൾ നാട്ടിലേക്ക് മടങ്ങാണ്. വിവരം അറിഞ്ഞാൽ രാജേഷ്ന്റെ പ്രതികരണം എങ്ങനെ ആവും എന്ന് അറിയില്ലല്ലോ. അപ്പൊ പിന്നെ യാത്രയുടെ ഈ അവസാന നിമിഷം ഒരു റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്.”
“അത് ശരിയാണെന്നു അവർക്കും തോന്നി.”
“നാട്ടിലെത്തിയിട്ട് പിന്നെ സൗകര്യം പോലെ നമുക്ക് ഇക്കാര്യം പറയാമല്ലോ”
ആ അഭിപ്രായം സിമിയും നയനയും സഹർഷം സ്വീകരിച്ചു.
❤️
പേജ് കൂട്ടി എഴുതൂ
നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..
❤👌