ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

പിന്നെ മനസ്സിൽ നിന്നും ചിന്ത മാറാൻ വേറെ കുറെ കാര്യങ്ങൾ ഒക്കെ ആലോചിച്ചു. പിന്നെ എപ്പോളോ ഉറങ്ങിപ്പോയി…….

രാവിലെ എണീറ്റു കുളി ഒക്കെ കഴിഞ്ഞു. ജയേട്ടൻ റിസോർട്ടിന്റെ റിസപ്ഷൻ ഭാഗത്തു പോയി പത്രം വായിക്കുന്നു.

നേരം 07.15 ആയിട്ടുണ്ടാവും. അല്ല മറ്റവരെ രണ്ടിനെയും കാണുന്നില്ലല്ലോ. 08.00 മണിക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ പോണ്ടേ?

അങ്ങോട്ട് പോയി നോക്കിയാലോ?
എന്തെങ്കിലും പ്രശ്നം ആയിട്ടുണ്ടാവുമോ?

ജയേട്ടനോട് പറഞ്ഞപ്പോൾ അവരുടെ റൂമിൽ ചെന്ന് നോക്കാൻ പറഞ്ഞു.

അവൾ പോയി റൂമിന്റെ ഡോർ മുട്ടി. രാജേഷ് ആണ് ഡോർ തുറന്നത്.

“ ഹാ ഇവളെ കാണാഞ്ഞിട്ട് വന്നതായിരിക്കും ല്ലേ?”

സിമി രാജേഷിനെക്കണ്ടതും ആകെ വല്ലാതായി. മുഖത്ത് നോക്കാൻ മടിയായി.

പിന്നെ ഒരുവിധം ഒപ്പിച്ചു.

“ ഹാ അതേ അവൾ എവിടെ? “

“അവൾ ദാ ഇപ്പോൾ ആണ് കുളിക്കാൻ കയറിയത്. ഇത്രയും നേരം ഇവിടെ കിടന്നുറങ്ങുകയായിരുന്നു.ഒരു മാതിരി രാത്രി ഉറക്കം പോയത് പോലെ”

അത് കേട്ടപ്പോൾ സിമിയുടെ മുഖഭാവം മാറി

അത് കണ്ട് രാജേഷ് വേറെ തെറ്റിദ്ധരിച്ചു.

“അല്ല ഞങ്ങൾ കുറച്ചു കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. അവൾക്ക് പിന്നെ എന്തോ ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു. ചിലപ്പോൾ സ്ഥലം മാറിയതിന്റെയായിരിക്കും.” (ഒന്ന് വഷളായ മുഖഭാവം)

“എന്നാൽ കഴിഞ്ഞിട്ട് നിങ്ങൾ രണ്ടാളും വരൂ. ഞങ്ങൾ വെയിറ്റ് ചെയ്യാം”

“OK”

ഒരു പത്തു മിനിറ്റിനു ശേഷം അവർ ഭക്ഷണ ഹാളിലെത്തി. അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് ചുറ്റും നാലു പേരും ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ആണുങ്ങൾ രണ്ടാളും ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി പോകാനുള്ള സ്പോട്ടുകളെപ്പറ്റിയും അങ്ങനെ എന്തൊക്കെയോ കാര്യങ്ങൾ. പിന്നെ ഓഫീസിലെ കാര്യങ്ങൾ അങ്ങനെ അങ്ങനെ…….

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *