ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

“വല്ലാത്ത അവസ്ഥയായല്ലോ ഈശ്വരാ”

സിമി രണ്ട് കയ്യും തലക്ക് കൊടുത്തു പറഞ്ഞു.

“ഇതല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞാൽ?……….”

“ഇനി വേറെ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. ഇങ്ങനെയൊരു സംശയം ആയത് കൊണ്ട്. നമ്മൾ ഇനിയും എന്തെങ്കിലും പുതിയ കള്ളം കണ്ടെത്തും എന്ന് ജയൻ ഊഹിച്ചേക്കും.”

അങ്ങനെ ലഞ്ചിനു മുൻപ് ഔട്ടിങ്ങിന്നുള്ള schedule രാജേഷ് സെറ്റ് ആക്കിയത് അനുസരിച്ചു അവർ ഒരു വ്യൂ പോയിന്റിലേക്ക് പോയി.

വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ജയനും രാജേഷും ട്രിപ്പ്‌മായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുന്നു.

ബാക്കി രണ്ടാളും പിന്നിലെ സീറ്റിൽ മൗനം പാലിച്ചു ഇരിക്കുന്നു. ഇടക്ക് ഭർത്താക്കന്മാരെ രഹസ്യമായി നോക്കുന്നുണ്ട്.

വണ്ടി സ്ഥലത്തെത്തി. പാർക്കിംഗ് ഏരിയയിൽ പാർക്ക്‌ ചെയ്തു. എൻട്രി ടിക്കറ്റ് എടുത്തു അകത്തു കയറി.

ഇവിടെ വെച്ച് എങ്ങനെയെങ്കിലും ജയനോട് സത്യം പറയണം എന്ന് അവർ തീരുമാനിച്ചു. എന്നാൽ അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി തീർത്തു പറഞ്ഞു. നയന സിമിയോട് റിക്വസ്റ്റ് ചെയ്തെങ്കിലും ഒരു തരത്തിലും അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി പറഞ്ഞു. എന്നാൽ താൻ പറഞ്ഞോളാം പക്ഷേ നീയും കൂടെ വേണം എന്ന് പറഞ്ഞതും സിമി സമ്മതിച്ചില്ല. ആ ഒരു നിമിഷം ജയേട്ടനെ ഫേസ് ചെയ്യാൻ തനിക്കാവില്ല എന്ന് പറഞ്ഞു സിമി ഒഴിഞ്ഞു. വേറെ രക്ഷ ഇല്ലാത്തത് കൊണ്ട് അത് നയന തന്നെ പറഞ്ഞോളാം എന്ന് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ അവർ പ്രവേശന കവാടം കടന്നു കുറച്ചു ദൂരം മുന്നോട്ടു നടന്നു. വഴിയിൽ പല തെരുവ് കച്ചവടങ്ങൾ ഉണ്ടായിരുന്നു. ടോയ്‌സ്, സ്നാക്സ്, പലവിധ സാധനങ്ങൾ ഒക്കെ. അവരെയെല്ലാം കടന്നു ഇവർ മുന്നോട്ടു പോയി. അവിടെ ഉള്ളിൽ ഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. അവർക്കിടയിലൂടെ ഇവർ നാലുപേരും നടന്നു നീങ്ങി. ആൾതിരക്ക് കൂടുതൽ ഉള്ള ഭാഗത്തുവെച്ചു ഇവർ വളരെ അടുത്ത് അടുത്തായി നടന്നു നീങ്ങിക്കൊണ്ടിരുന്നു. ആണുങ്ങൾ രണ്ടും മുന്നിലും ലേഡീസ് രണ്ടും അവരോട് ഉരുമ്മി അവരുടെ പിന്നിലുമായാണ് നടക്കുന്നത്.

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *