“എന്തായാലും കുറച്ചു മാസം കഴിയുമ്പോൾ വീടു മാറുമല്ലോ. അതു വരെ ഇങ്ങനെ പോകട്ടെ. അതു ശരിയാക്കാൻ നിൽക്കുന്ന ഒരു ചെറിയ തുകയാകും.”
“ആ, ടേബിൾ ഫാൻ കൊണ്ട് ഒരു പ്രയോജനവുമില്ല.”
“ആ.”
ബസ് സ്റ്റോപ്പ് എത്തി.
“അപ്പോൾ ശരി, പോയി അടിച്ചു പിരിഞ്ഞിട്ടു വാ.”
“ആനമ്മൾ വേണമെങ്കിൽ പിരിഞ്ഞോളാം. നീ കടയിൽ പോ പണിയെടുക്കാത്ത നടക്കുകയാണ് “
എന്നും പറഞ്ഞു ഞാൻ കടയിലേക്കു പോയി. അവിടത്തെ പണിയൊക്കെ ചെയ്തു. ചോറു കഴിക്കാൻ സമയമായപ്പോൾ വീട്ടിൽ പോയി കഴിച്ചിട്ടു വന്നു.
കടയിലിരുന്നു കണ്ണുമയങ്ങി വൈകിയപ്പോൾ ഒരു കോൾ വന്നു. ഇത്ത ആയിരുന്നു.
“ഹലോ, എന്താടി?”
“എടാ, ഞാൻ ഇന്നു ലേറ്റാകും. രിയയുടെ വീട്ടിൽ നിൽക്കുമെന്നു പറഞ്ഞിട്ടുണ്ട് അമ്മയോട്, അമ്മ ചോദിച്ചാൽ നീയും അതു തന്നെ പറയണം. ഞാൻ വന്നിട്ടു എന്തു സംഭവമെന്നു പറയാം.”
“ആ, ശരി ഓക്കേ.”
“പറഞ്ഞതു കേട്ടോ?”
“രിയയുടെ വീട്ടിൽ സെറ്റ്”
ഉറക്കപ്പിച്ചിലാണ് അങ്ങനെ പറഞ്ഞത്. അവൾ അവന്റെ കൂടെ കളിയായിരിക്കുമെന്നു തോന്നി.
ഏഴുമണി കഴിഞ്ഞപ്പോൾ ആ ചേട്ടൻ വന്നു. ഞാൻ വീട്ടിലേക്കു പോയി. ആ ചേട്ടൻ ഗൾഫിലേക്കു പോകാനാണു നിൽക്കുന്നത്. അതുകൊണ്ട് ഈ ജോലിക്കു വേറെ ആളെ തപ്പുന്നതിനെക്കാൾ ഞാൻ ഈ വർക്ക് വീട്ടിൽ വെച്ചുതന്നെ ചെയ്താലോ എന്നൊരു സെറ്റപ്പ് ശരിയാക്കുവാ. അപ്പോൾ പിന്നെ ഇവിടെ രാത്രി ആരെങ്കിലും വേണമെന്ന നിർബന്ധമില്ല.
അതും ആലോചിച്ചു ഞാൻ വീട്ടിലേക്കു വന്നു. അമ്മ വന്നിട്ടില്ല. കടയിൽ പണിയുണ്ടാകും. ഞാൻ ഫോൺ തുറന്നു നോക്കി. അങ്ങേർ മെസേജ് ഇട്ടിട്ടുണ്ട്.
