അങ്കിൾ കാർ എടുത്തു പോയി…
അപ്പൻ :എന്താ ഇപ്പോൾ ശിവദാസിനും…
ഫിജോ : ശിവദാസ് കളം വിട്ടും കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയി…
മിച്ചം ഉള്ള ചായ പുറത്ത് ഒഴിച്ച് കളഞ്ഞു ഞാൻ അകത്തേക്കും കയറി…
അടുക്കളയിൽ പോയി എല്ലാവരെയും ഒന്നും മുഖം കാണിച്ചു..എൻ്റെ റൂമിൽ വന്നു കയറി ഡോർ അടച്ചു…
ടോമിച്ചായൻ കൊണ്ട് വന്നു ഇട്ടിരുന്ന ഫയൽ എടുത്തു മേശ പുറത്ത് നിരത്തി…
14 പേരുകൾ..മഹേഷ്.. ഗോപൻ.. ആ പേരുകൾ ഞാൻ ഒരു ചുവന്ന മാർക്കാർ കൊണ്ട് വെട്ടി കളഞ്ഞു…
ജോമോൻ..വർഗീസ് ഞാൻ ഒരു പച്ച മാർക്കാർ കൊണ്ട് റൗണ്ട് ചെയ്‌തു മാറ്റി…
10 പേരും കൂടെ ബാക്കി..ആരും തമ്മിൽ ഒരു ബന്ധവും ഇല്ല.. ഒരേ മതം അല്ല.. ഒരേ നിറം അല്ല..എന്നാൽ നല്ലാവരും അല്ല..എല്ലവരും മനുഷ്യൻ ആണ്..ഈ ലോകത്തു എന്തും പലതവണ ചിന്തിച്ചു ചെയ്യാൻ കഴിവുള്ള ജീവികൾ…
അങ്ങനെ ഞാൻ ചിന്തച്ചുരുന്നു..കൈയിൽ ഉള്ള കുന്തം കൈയിൽ നിന്നും പോയപ്പോൾ ആണ്
ആശചേച്ചി ഡോറും തള്ളി തുറന്നു ചായ ആയി വരുന്നേ…
ആശചേച്ചി : നിൻ്റെ അപ്പൻ കുറെ ഫയൽ ആയിട്ടിരിക്കുന്നു എവിടെ നീയും കുറെ ആയിട്ട് ഇതിൻ്റെ അകത്തു..
ഞാൻ ചായ ഗ്ലാസ് വാങ്ങി…
എന്റെ മേശ പുറത്ത് ഇരുന്ന ഫയലിൽ ഓക്കേ ഒന്നും നോക്കി ഒരെണ്ണം ആശചേച്ചി ചോദിച്ചു വാങ്ങി..
ആശചേച്ചി: ഇതു നമ്മടെ കുരുവിള സാറെ അല്ലെ..
ഫിജോ :ചേച്ചിക്കും ഇയാളെ അറിയുമോ..
ആശചേച്ചി : മിയമോളുടെ സ്‌കൂളിൽ കണ്ണക്ക് സാർ ആണ് ആൾ കുറച്ചു ഫ്രീയാ മിയമോൾ വന്നു പറയും ഇടക്ക് കഥ ഓക്കേ പറഞ്ഞു കൊടുക്കും കുട്ടികളെ കൊണ്ട് പാട്ട് പഠിക്കും എന്നു ഓക്കേ..സാധാരണ കണക്കും സാറെമാരെ പോലെയല്ല..