Obsession with Jenni 5 [Liam Durairaj] 146

 

ഫിജോ :ചേച്ചി ഇയാൾ സംസാരിച്ചിട്ട് ഉണ്ടോ..

 

ആശചേച്ചി: ഇല്ലടാ മോൾടെ സ്‌കൂളിൽ ഉള്ള കാര്യം മൊത്തം ആൽബിൻ ആണ് പിന്നെ പള്ളിയിൽ വെച്ചു കാണുബോൾ ഒന്നും ചിരിക്കും…

 

ഫിജോ :ഈ അയാളുടെ വീട് അറിയാമോ..

 

ആശചേച്ചി : നിൻ്റെ ഭാര്യ വീടിന്ന് അപ്പുറം ആണ്..

 

ഫിജോ :ഇതിൽ ഉള്ള വേറെ ആരെങ്കിലും കണ്ടാൽ അറിയാമോ എന്നു നോക്കു..

 

ഞാൻ ചേച്ചിയുടെ കൈയിലേക്ക് ഫയൽ മുഴുവൻ കൊടുത്തു..കുറെ സമയം നോക്കി ചേച്ചി തിരിച്ചു തന്നു…

 

ആശചേച്ചി :ഇല്ലടാ പിന്നെ ജയനെ നിനക്ക് അറിയാലോ..

 

ഫിജോ :ഏതു ജയൻ…

 

ആശചേച്ചി :നീ പറഞ്ഞിട്ട് ഫിനാൻസ് കമ്പനിയിൽ ജോലി കൊടുത്ത..

 

ഞാൻ അവന്റെ ഫോട്ടോ നോക്കി..

 

ഫിജോ : ഇവന്റെ മുഖത്തിനും എന്തു പറ്റി..

 

ആശചേച്ചി :ഒരു അസിസ്റ്റൻ്റ് പറ്റി അതു കഴിഞ്ഞു നമ്മടെ കമ്പനിയിൽ നിന്നും ഇറങ്ങി ഇപ്പോൾ സിറ്റി ബാങ്കിൽ ആണ് ജോലി ചെയ്യുന്നേ…

 

ഫിജോ :ഇവൻ ഈ അടുത്ത കാലം ഇവടെ വല്ലോ വന്നിരുന്നോ…

 

ആശചേച്ചി :എന്തെങ്കിലും പ്രശ്‌നം ഉണ്ടോ..

 

ഫിജോ :അപ്പൻ്റെ കാർ ആക്‌സിഡന്റ് ആയ സമയം അതു വഴിയിൽ പോയ വണ്ടി ഓടിച്ച ആളുകൾ ഡീറ്റെൽസ് ആണ്..

 

ആശചേച്ചി : എടാ ജയനും ഇപ്പോൾ വണ്ടി ഒന്നും ഓടിക്കാൻ പറ്റില്ല…

 

ഫിജോ :ചേച്ചിക്ക് എങ്ങനെ അറിയാം..

 

ആശചേച്ചി : ബാങ്കിൽ കൂടെ വർക്ക് ചെയുന്ന ഒരു പെണ്ണിനെ തന്നെ ആണ് കല്യാണം കഴിച്ചത്.. ആക്‌സിഡന്റ് കഴിഞ്ഞു ഒരു കാല് മുറിച്ചു മാറ്റിയിരുന്നു എല്ലാം കാര്യംവും ചെയ്യുന്നേത് ആ പെണ്ണ് തന്നെയാ അപ്പനെ കൊണ്ട് ഒരു അക്കൗണ്ട് എടുക്കാൻ കുറെ കേറി ഇങ്ങിയത് ഇവിടെ..

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *