“റോസമ്മയുടെ സ്വന്തിൻ്റെ 75% യും, മൂന്നാർ, വയനാട് ഉള്ള ഹോട്ടലിൻ്റെ നടത്തിപ്പ് അവകാശം, അതിൽ നിന്നും കിട്ടുന്ന വരവും,പിരിമേട് എസ്റ്റേറ്റ്, ഷാരോൺ ജോമൻ്റെ പേരിൽ എഴുതിവെക്കുന്നു”..
“എറണാകുളതെ വില്ല..ഊട്ടി എസ്റ്റേറ്റ്, റോസ്‌മയുടെ പേരിൽ ഉള്ള പാലായിലെ സ്ഥലം, ബിൻസി ജോമൻ്റെ പേരിൽ എഴുതി ഇരിക്കുന്നെ “..
“മറ്റുള്ള നാട്ടിലുള്ള വീടും അതിനോട് ചേർന്ന സ്ഥലംവും, മറ്റു പലരുടെയും പേരിൽ ജോമോൻ എഴുതി കൊടുത്തിട്ടുണ്ട്,അതിൻ്റെ മൂല്യം ക്യാഷ് ആയി മകൾ നാലു പേരുടെ പേരിലും ബാങ്കിൽ ഇടുന്നത് ആയിരിക്കും “…
“കുടുംബത്തിൻ്റെ വലിയ വരുമാനം ആയിരുന്ന ഫിനാസ് കമ്പനി അടച്ചു പുട്ടിയപ്പോൾ തിരിച്ചു കിട്ടാൻ ഉള്ള ക്ലാഷ് എഴുതി തള്ളിയിരിക്കുന്നു..ഭാവിയിൽ ആരെങ്കിലും അത് തിരിച്ചു തരാൻ വന്നാൽ സെൻ്റ് മേരിസ് ഓർഫെൻജിൽ കൊടുക്കാൻ അവർക്കും സമത്തം ആണെകിൽ മാത്രം കൊടുകാം”…
ആൽബിൻ : ഫിജിയ്‌ക്കോ?..
“മേൽ പറഞ്ഞ ആളുടെ പേര് ആധാരത്തിൽ ഇല്ല..
ഈ കുടുംബമായി ബന്ധപെട്ട സ്വത്തുകളിൽ അവകാശം തൻ്റെ നാല് മകൾക്ക് എന്ന് എടുത്തു പറയുന്നുണ്ട്”…
“ഇഷ്‌ട ഉള്ള കാലം തൻ്റെ നാല് മക്കൾക്കും ഈ വീട്ടിൽ താമസിക്കാൻ..ആരെയും ഇറക്കി വിടാൻ അധികാരം ആർക്കും ഇല്ല “…വക്കിൽ പറഞ്ഞു നിർത്തി…
അപ്പൻ രണ്ട് കവറുകൾ ആയി പുറത്തേക്കു ഇറങ്ങി..
വിബിൻ ചേട്ടൻ്റെയും രതീഷ് അണ്ണനും കൊടുത്തു..
രണ്ട് പേരും എന്നെ കൈ പൊക്കി കാണിച്ചു യാത്ര പറഞ്ഞു പോയി…