Obsession with Jenni 9 [Liam Durairaj] 86

 

ജേക്കബ് :അപ്പൻ ഒന്നും പോയെ,സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങി കേട്ട് മടുത്ത പേരാ ഒരു ഫിജോ,കൂടെ കിടക്കുന്ന ഭാര്യപോലും അവൻ്റെ പേര് പറയാതെ ദിവസമില്ല,അവളുടെ വയറ്റിലെ കൊച്ചിന്റെ തന്ത അവൻ ആണോ എന്ന് എന്നിക്ക് സംശയുണ്ട്…

 

ജിറ്റോ :എൻ്റെ ചേട്ടായി ഒന്നും നിർത്തു..

 

ജേക്കബ്: നീയും ഇങ്ങനെ വാ പൊതി കൊണ്ട് ഇരുന്നോ,നിനക്ക് പറഞ്ഞു വെച്ച പെണ്ണിനെ അവൻ്റെ അനിയനും കെട്ടിച്ചു കൊടുക്കാൻ പോകുവാ…

 

ജിറ്റോ :അതിനു ഇപ്പോൾ എന്താ…

 

ജേക്കബ് :ഒന്നുല്ല മോൻ ചെന്നു മുത്രം ഒഴിച്ച് കിടക്കാൻ നോക്കു…

 

ഗ്ലാസ്‌ താഴെവെച്ചു ജേക്കബ് കുപ്പി കൈയിൽ എടുത്തു വായിലേക്കും പൊക്കിയൊഴിച്ചു…

 

വർഗീസ് :ഡാ നിർത്തിക്കോ ആ കൊച്ച് ഇതൊക്കെ

 

കേട്ട് അപ്പുറത്ത് നിൽപോണ്ട്…

 

ജേക്കബ് :പോകാൻ പറ അവളോട്,മാമ്മനെ അവൻ ജയിലാകി,എൻ്റെ ഇഷ്‌ടം തുറന്നു പറഞ്ഞ മരിയെയും അവൻ സ്വന്തമാകി,എന്നിക്ക് അവനെ കൊല്ലണം അപ്പ കൊല്ലണം…

 

മരിയയുടെ കാര്യം ഒരു പുതിയ അറിവ് ആയിരുന്നു എല്ലാവർക്കും..വർഗീസ് ബിനിസിയെ ഒന്നുനോക്കി…

 

എൽദോ പെട്ടന്ന് അങ്ങോട്ട് കയറി വന്നു..

 

എൽദോ:സത്യ സാറിൻ്റെ ആളുകൾ വന്നിട്ടുണ്ട്..

 

ജേക്കബ് കുപ്പി വർഗീസിന്റെ കൈയിൽ കൊടുത്തു എൽദോയും ആയിട്ട് പുറത്തേക്കു ഇറങ്ങി..വർഗീസ് ജിറ്റോയെ അവന്റെ പുറകെ പോകാൻ കണ്ണുകൊണ്ട് കാണിച്ചു..

 

ജിറ്റോകൂടെ പുറത്തേക്കു പോയപ്പോൾ ബിനി വർഗീസിൻ്റെ അടുത്തേക്കും വന്നു നിന്നും…

 

The Author

9 Comments

Add a Comment
  1. thanks bro ❤️,ഒരു പാർട്ട്‌ കൂടെ എഴുതി കൊണ്ട് ഇരിക്കുയാണ് ഞാൻ വിചാരിച്ച പോലെ ഈ കഥ വർക്ക്‌ ആയില്ല, ഒരു അനേഷണ സ്വഭാവത്തിൽ പോകാനാണ് കുടുതലും സെർദിച്ചത്,ഇതിയാരുന്നു ഞാൻ മനസിൽ കണ്ടക്ലൈമാക്സ്‌,തന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു ഹീറോ തിരിച്ചു പോയി ഹാപ്പി ആയിട്ട്,ജെന്നി എന്നെ കഥാപാത്രത്തെ കുറച്ചു കുടുതൽ പറഞ്ഞിട്ടില്ല, അവസാന രണ്ടു പാർട്ടിനു കിട്ടിയ respond കൂടെയപ്പോൾ മൂഡ് പോയി..

  2. Nan munpum paranjhittund.. ningade pala ezhuthum assumption vech manassilakkanm.. nall katha aanu… But paranhha reethi / speeling mistak, kuth , koma okke itt. Ezhithiyal minimum 1K like uruppullatha Ella bhagavum…

    1. thanks bro ❤️.

  3. കഥ പറയുന്ന രീതി ഒരു ഡിഫറൻറ് അപ്രോച്ച് ആയിരുന്നു പക്ഷെ എഴുത്തിൽ ആണ് പ്രോബ്ലം തോന്നിയത് പലപ്പോഴും പ്രസൻ്റ് ആണോ ഫ്‌ളാഷ്ബാക്ക് ആണോന്ന് മനസ്സിലാക്കാൻ പറ്റിയില്ല. പല ആക്ടും തുടങ്ങുന്നത് ഒരു സ്ഥലത്ത് തീരുന്നത് വേറെ ഏതോ സ്ഥലത്ത് അവിടുന്നും ഇവിടുന്നും കൊറേ ഭാഗങ്ങൾ ആയതുകൊണ്ട് എന്താണ് നടക്കുന്നത് എന്ന് പലപ്പോഴും ശെരിക്കും മനസ്സിലാക്കാൻ പറ്റുന്നില്ല.
    താങ്കളുടെ യൂണിക് ആയ കഥ പറച്ചിലും അതിന് എടുക്കുന്ന എഫോർട്‌സും പിന്നെ ഫിജോ എന്ന നായകൻ്റെ build-up നയകനോട് തോന്നിയ ഇഷ്ടവും എല്ലാം കഥയുടെ ക്ലൈമാക്സ് എന്താണെന്ന് അറിയാനുള്ള ഒരു curiosity ഉണ്ടാക്കുന്നത് ആണ്
    നിലവിലെ endil satisfied അല്ലെങ്കിലും ഇനി വരുമെന്ന് പറഞ്ഞ അവസാന ഭാഗം എല്ലാത്തിനുമുള്ള ഒരു പെർഫെക്ട് ഉത്തരം ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤️

    1. thanks bro ❤️ പറ്റുന്നത് പോലെ ഞാൻ നോകാം

  4. ബ്രോ non-linear ആയി കഥ പറയുന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്. നല്ല effort എടുക്കേണ്ടി വരും. ഇതിൽ കുറെ ഒന്നും മനസ്സിലാവുന്നില്ല. ക്ലൈമാക്സ് ഒരു വെടിയും പുകയും മാത്രേ ഓർമ്മ ഒള്ളു. ആരൊക്കെയോ എവിടെനിന്നോ വന്നുപോകുന്നു. അവരുടെ ഓരോരുത്തരുടെയും ലക്ഷ്യം എന്താണെന്ന് പോലും മനസ്സിലാവുന്നില്ല. Flashback , നിലവിലെ കഥ, തൊട്ട് മുൻപ് നടന്നത്, ഒരേ സമയത്ത് വേറെ സ്ഥലത്ത് നടന്നത് ഒക്കെ ഓർഡർ ഇല്ലാതെ പറയുമ്പോൾ ആ സീൻ ഏതാണ് എന്ന് മെൻഷൻ ചെയ്താൽ പിന്നെയും മനസ്സിലാക്കാൻ കഴിയും. മാത്രമല്ല ഇതിൽ ഒരുപാട് characters ഉണ്ട്. കഥ പറയുന്ന സമയം മനസ്സിലാവാത്തതിനാൽ അതും വലിയ ഒരു പ്രശ്നം ആയിട്ടും തോന്നി.

    എന്തായാലും നിങ്ങൾ ഒരുപാട് effort എടുത്തിട്ടുണ്ട്. അതിനെ അഭിനന്ദിക്കുന്നു. അടുത്ത ഭാഗം വലിയതാണെന്ന് പറഞ്ഞു. അത് വ്യക്തതയോടെ എഴുതുവാൻ അപേക്ഷിക്കുന്നു.

    1. thanks bro ❤️, നന്നായി തന്നെ ഞാൻ ഈ സ്റ്റോറി തീർക്കും

  5. അവസാനം എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടുന്നില്ല. അവിടെ നിന്നും ഇവിടെ നിന്നും കുറെ ഭാഗങ്ങൾ. ഒരു മജീഷ്യന്റെ സ്റ്റേജ് പ്രകടനം പോലെ എന്തൊക്കെയോ സംഭാഷണങ്ങൾ, തുടർച്ചയായി കോർത്ത് എടുത്ത് മനസ്സിലാക്കി വായിക്കാൻ പറ്റുന്നുണ്ടോ എന്നൊരു സംശയം.
    എന്തായാലും ശുഭാന്ത്യം ആയല്ലോ! കഥാകൃത്തിന് അഭിനന്ദനങ്ങൾ.

    1. thanks bro❤️

Leave a Reply

Your email address will not be published. Required fields are marked *