ഓഫീസ് പ്രണയം 1 [ശംഭു] 104

ഓഫീസ് പ്രണയം 1

Office Pranayam Part 1 | Author : Shambhu

ഓഫീസിൽ സ്ഥിരം സംവദിക്കുന്ന പല സഹപ്രവർത്തകർക്കിടയിൽ ഒരാളായി മാത്രമേ ഞാൻ അവളെ കണ്ടിരുന്നുള്ളൂ. പക്ഷെ എന്നാണെന്നറിഞ്ഞില്ല,  വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള ആ പെണ്ണ്,  പ്രണയത്തിന്റെ  പിരിമുറുക്കം എന്റെ മനസ്സിൽ ഉണ്ടാക്കിയത്?

ഒരു പക്ഷെ ആ ഓഫീസിൽ മലയാളം സംസാരിക്കുന്ന രണ്ടു പേര് തമ്മിലുള്ള വളരെ സ്വാഭാവികമായ ഒരു ഇണക്കം എന്ന് മാത്രമായിരിക്കുമോ അവളുടെ മനസ്സിൽ. പക്ഷെ അങ്ങേയറ്റം ആത്മവിശാസത്തോടെ മാത്രം, ഒരു പക്ഷെ ഒരു പുരുഷനെ പോലെ തന്നെ, തല ഉയർത്തിപ്പിടിച്ചു, എല്ലാവരോടും പെരുമാറുന്ന അവൾ പലപ്പോഴും ഒരു പൂച്ചക്കുട്ടിയെ പ്പോലെ ചുരുണ്ടു  കൂടിയിരുന്നു, ചിലമ്പിച്ച സ്വരത്തോടെ  എന്നോട് സംസാരിച്ചിട്ടില്ലേ ?, പല തവണ. അപ്പോളവളുടെ കണ്ണുകളുടെ ആഴങ്ങളിൽ പ്രണയത്തിന്റെ ആർദ്രതയും, തീക്ഷണതയും ഒരേ സമയം കണ്ടത് എന്റെ വെറും തോന്നലായിരിക്കുമോ.  തന്റെ ഓഫീസിൽ ഡെസ്കിൽ ഫയലുകളുടെ തിരക്ക് അവശേഷിക്കുമ്പോഴും, എന്റെ അടുത്ത് നിന്നും തുടർച്ചയായി സംസാരിക്കാനുള്ള  അവളുടെ വെമ്പൽ, നിഷ്കളങ്കമായ സൗഹൃദം മാത്രമായിരിക്കുമോ?

പക്ഷെ സൗഹൃദ സംഭാഷണങ്ങൾക്കിടയിലെ അവളുടെ പൊട്ടിച്ചിരികളും, പല വികാരപ്രകടനങ്ങൾക്കുമനുസരിച്ചു കുറുകുകയും വികസിക്കുകയും ചെയ്യുന്ന തിളങ്ങുന്ന കണ്ണുകളും, പിങ്ക് നിറമുള്ള നനുത്ത ചുണ്ടുകളും, ഇടയ്ക്കിടെ നെറ്റിയിലേയ്ക്കൂർന്നു വീഴുന്ന വെട്ടിയിട്ട നനുത്ത മുടിയിഴകളും, അത് മാടിയൊതുക്കുന്ന അവളുടെ കൂർത്ത നീണ്ട വിരലുകളും എല്ലാം എന്റെ മനസ്സിൽ വല്ലാത്ത ചലനമുണ്ടാക്കി . പലപ്പോഴും മുഖത്ത് വീഴുന്ന അനുസരണയില്ലാത്ത മുടിയിഴകളെ മാടിയൊതുക്കി കൊടുക്കുവാൻ എന്റെ കൈകൾ തരിച്ചു.

The Author

9 Comments

Add a Comment
  1. Shambu…3 pageukale ulllenkilm kidilan…Nalla ezhuth….Ethrayum pettenu adutha part idane

  2. Jambubai avathrana thudakkam kollam nice

  3. കിടിലോ കിടിലൻ ശംഭു ഭായി.പക്ഷെ പേജ് ഒട്ടും ഇല്ല

  4. സിമോണ

    പ്രിയ ശംഭു…

    എന്തു പറയണം എന്നറിയാത്ത ഒരവസ്ഥ…. തികഞ്ഞ അനിശ്ചിതത്വം…
    മതി… ഈ മൂന്നു പേജ് മതി.. നിങ്ങളുടെ റേഞ്ച് മനസ്സിലാക്കാൻ… അതീവ ഹൃദ്യം എന്ന് പറയുന്നത് ഈ മൂന്നുപേജുകളുടെ ഹൃദയത്തിനടുത്തു പോലുമെത്താത്ത വെറും സാദാ കമന്റായിപ്പോവും… അത്രമേൽ ഭംഗിയുള്ള വാക്കുകൾ…. അതി സുന്ദരങ്ങളായ കല്പനകൾ…

    അധികം വൈകിക്കില്ലെന്ന് കരുതുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    സസ്നേഹം
    സിമോണ.

    1. നന്ദി….നിങ്ങളെന്റെ എഴുത്തിനു അർത്ഥം നൽകി. തുടർന്നെഴുതാനുള്ള പ്രചോദനം ഇത്തരം പ്രോത്സാഹനം മാത്രമാണ്.

  5. Dark knight മൈക്കിളാശാൻ

    ശംഭുവണ്ണാ, തുടക്കം സൂപ്പർ.

  6. എനിക്ക് ഇഷ്ടം ആയി

  7. പൊന്നു.?

    അപ്പോ….. ആറ്മാസത്തിനിടക്ക് സംഭവിച്ചത്, പെട്ടന്ന് തരണേ…..

    ????

  8. ജബ്രാൻ (അനീഷ്)

    Ithentha saahithya rechana ano?

Leave a Reply

Your email address will not be published. Required fields are marked *