വൈകിട്ടത്തെ ആഹാരം കഴിഞ്ഞു, എന്റെ മുന്നിൽ, അവൾ റൂമിലേയ്ക്ക് വേഗം നടന്നു. റൂമിൽ കയറി വാതിലടയ്ക്കുന്നതും, തൊട്ടു പിന്നിൽ വേഗത്തിൽ ഓടി, വാതിൽ ചെറുത്തു കൊണ്ട്, “സുറുമി” എന്ന് ഞാൻ നീട്ടി വിളിച്ചു.
“വാതിലടയ്ക്കരുത്.”
“എന്താ വേണ്ടത് ?” വാതിലിനു പിന്നിൽ പാതി മറഞ്ഞു നിന്ന് ഗൗരവം വിടാതെ അവൾ ചോദിച്ചു.
“നീയെന്താ എന്നോട് മിണ്ടാത്തത് ?”
” എന്താണെന്നറിയില്ലേ?”
“ഇല്ല……… എനിക്കറിയില്ല”
“അറിയാത്ത ആളെ എനിക്ക് പറഞ്ഞു മനസ്സിലാക്കാനറിയില്ല.” അവൾ പറഞ്ഞു.
“അതിനു വേണ്ടി മാത്രം ഞാനെന്താ ചെയ്തത് ?”
” ഞാനൊരു ഭാര്യയാണ്.”
“എനിക്കറിയാത്തതല്ലല്ലോ, ഞാനൊരു ഭർത്താവുമാണ്.”
“അപ്പോ അറിയാം. എന്നിട്ടാണ് നിങ്ങൾ വേണ്ടാതീനം കാണിക്കുന്നത്
അല്ലേ ?” അവളുടെ സ്വരത്തിൽ ഒരു മയവുമില്ല.
“എടോ, എനിക്ക് തന്നെ ഇഷ്ടമാണ്. മനസ്സിനെ നിയന്തിക്കാനാവുന്നില്ല. എനെറെ ഓരോ ശ്വാസത്തിലും നിന്നോടുള്ള ഇഷ്ടമാണ്.” എന്റെ സ്വരത്തിൽ ഒരേ സമയം ആർദ്രതയും ആവേശവും നിറഞ്ഞു.
ഛെ, നശിപ്പിച്ചു. ഈ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവന്റെ തലമണ്ടക്ക് അടിക്കണം.
ഹായ് ശംഭു…
കഥ ഇപ്പോഴാ വായിച്ചത്.. ആദ്യ മൂന്നു പേജുകളിൽ എഴുതിയിരിക്കുന്നത് കഥയാണോ അതോ താങ്കളുടെ അനുഭവങ്ങളോ???
അത്രയ്ക്ക് ജീവനുണ്ടായിരുന്നു ആ എഴുത്തിന്… ഏതോ യഥാർത്ഥ സംഭവം അപ്പാടെ പകർത്തി എഴുതുന്ന പോലൊരു ഫീൽ…
പിന്നെ ഒരല്പം ബലം പ്രയാഗിച്ചുകൊണ്ടുള്ള തുടക്കം…
ഫോർസിങ് നോട് (അഭിപ്രായങ്ങളിലായാലും മാനസികമായാലും ഫിസിക്കൽ ആയാലും, മറ്റൊരാളിൽ എന്തും അടിച്ചേൽപ്പിക്കുന്ന പ്രവണതയോടുള്ള എതിർ മനോഭാവം അവസാന രണ്ടുപേജുകളിൽ ഒരല്പം അസ്കിത ഉണ്ടാക്കി എന്നത് തുറന്നു പറയട്ടെ.. പക്ഷെ അപ്രകാരം മെന്റാലിറ്റിയുള്ള വ്യക്തികളിൽ ആ വികാരത്തെ ഉണർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് ഒരു നല്ല എഴുത്തുകാരന്റെ കഴിവ്..
ഇപ്പോൾ… സിനിമയിൽ വില്ലൻ നന്നായി അഭിനയിച്ചു എന്ന് പറയണമെങ്കിൽ കാഴ്ചക്കാരന് അവനോട് വെറുപ്പ് തോന്നിയിരിക്കണം എന്ന് പറയുന്നപോലൊരു വൈപരീത്യം..
പക്ഷെ ആ ഫോർസിങ് നീണ്ടുപോവില്ലെന്ന് കരുതുന്നു..
എന്തായാലും വരും പാർട്ടുകളിൽ നോക്കാം..
വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു…
നന്ദി ശംഭു..
സസ്നേഹം
സിമോണ.
സത്യത്തിൽ ഈ കഥ തുടരാനുള്ള പ്രചോദനം താങ്കളെപ്പോലുള്ളവരുടെ അഭിപ്രായപ്രകടനം ഒന്ന് മാത്രമാണ്. ഇത്ര ക്രിയാത്മകമായി, ആഴത്തിൽ അഭിപ്രായം പറയാൻ താങ്കൾ കാണിക്കുന്ന പ്രയത്നത്തെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല.
പൂർണമായും സ്വന്തം അനുഭവം അല്ലെങ്കിലും, ഇത്തരം അനുഭവങ്ങളുടെ അരികു ചേർന്നെങ്കിലും പോകാത്ത ആൾക്കാരുടെ എണ്ണം കുറവായിരിക്കും, അവസാനത്തെ രണ്ടു പേജ് ഒഴിച്ച് നിറുത്തിയ അനുഭവമാണുദ്ദേശിച്ചതു.
ബലപ്രയോഗം, അല്പമാണെങ്കിൽ കൂടി, കല്ല് കടിയായി തോന്നി എന്ന അഭിപ്ര്രയത്തിനോട് യോജിക്കുന്നു. പക്ഷേ അതിനൊരു വിശദീകരണം, അടുത്ത ഭാഗത്തിലുൾപ്പെടുത്താൻ ശ്രമിക്കാം. വായിച്ചഭിപ്രായം പറയണം.
ശംഭു ഭായ്…?
കൊള്ളാലോ പ്രണയം..☺️
നന്നായിട്ട്ണ്ട്..✍️???
കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി…?
സൂപ്പർ ഈ പാർട്ടും ബ്രോ
Polichu..
adipoli