കഴിച്ച് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെജിസ്ട്രർ മാര്യേജ് ചെയ്ത കാര്യം ആരും തല്ക്കാലം അറിയാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷ്ണയും സൗമ്യയും ഒക്കെ പറഞ്ഞു.
അതിനെ നിയാസും അമൃതും പിന്താങ്ങി. വീട്ടിൽ റെജിസ്ട്രർ മാര്യേജ് കഴിഞ്ഞെന്ന കാര്യം പതിയെ അവതരിപ്പിച്ച് വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കണമെന്ന കാര്യം പറഞ്ഞത് കൃഷ്ണയാണ്.
ഞാൻ റെജിസ്ട്രർ ഓഫീസിൽ വന്നപ്പോ തൊട്ട് ശ്രദ്ധിച്ച ഒരു കാര്യമുണ്ട് അമൃതിന് സൗമ്യയോടെന്തോ ഒരു ക്രഷ് പോലെ. കൃഷ്ണയുടെ കല്യാണം കഴിഞ്ഞതാണ്. സൗമ്യ ഇപ്പോഴും സിംഗിൾ തന്നെയാ. അത് അറിഞ്ഞപോ തൊട്ട് കക്ഷി സൗമ്യയായിട്ട് വല്യ കൂട്ട്. സൗമ്യയും അനു കുട്ടിയും ഒരു പ്രായം തന്നെയാ കൃഷ്ണ ഇവരേക്കാൾ ഒരു വയസ്സിന് ഇളയതാണ് കക്ഷിയുടെ ഹസ്ബന്റ് ബാങ്ക് മാനേജരാണ്.
എന്തായാലും ഈ കാര്യം പോകുന്ന വഴി പതിയെ അവനോട് ചോദിക്കാമെന്ന് കരുതി.
അങ്ങനെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ ഒരുങ്ങിയപോൾ അവിടെ ചെറിയൊരു തർക്കം. ബില്ല് കൊടുക്കാൻ ഒരുങ്ങിയ എന്റെ കൈയിൽ കയറി പിടിച്ച് ഇത് അവർ കൊടുത്തോളാംന്ന് പറഞ്ഞ് സൗമ്യയും കൃഷ്ണയും ഒരൊറ്റ നിൽപ് അവസാനം അവരുടെ വാശിയ്ക്ക് മുൻപിൽ തോറ്റ് കൊടുത്ത് ബില്ല് അവർ രണ്ടാളും തന്നെ കൊടുത്തു.
പുറത്തിറങ്ങിയ അനു കുട്ടി അവരോടൊപ്പം തന്നെ മടങ്ങി.
ഞാനും നിയാസും അമൃതും ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന തീരുമാനത്തിൽ ഞങ്ങൾ വണ്ടി നേരെ ഫോർട്ട് കൊച്ചിയ്ക്ക് വിട്ടു. അവിടെ ബീച്ചിലൊക്കെ ഒന്ന് കറങ്ങി പതിയെ വീട്ടിൽ പോകാമെന്ന പ്ലാനിൽ ഞങ്ങൾ വണ്ടി അങ്ങോട്ടെയ്ക്ക് വിട്ടു.
ഞാൻ തന്നെയായിരുന്നു അപ്പോ വണ്ടിയുടെ സാരഥി. ഇന്നത്തെ കാര്യം എല്ലാം വല്യ കുഴപ്പം കൂടാതെ നടന്ന സന്തോഷത്തിൽ ഞാൻ സാൻട്രോ കുട്ടനെ ടോപ്പ് ഗിയറിൽ ഇട്ട് കത്തിച്ചു വിട്ടു.
അപ്പോൾ മൈൻഡ് ഒരു ഹാപ്പി മൂഡിൽ ആയതോണ്ട് കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ തട്ടുപൊളിപ്പൻ ഡി.ജെ മ്യൂസിക്ക് ഒക്കെയാണ് ഇട്ടിരുന്നത്.
ഉച്ച സമയത്തെ ഫുഡടിയൊക്കെ കഴിഞ്ഞതോടെ നിയാസ് കാറിന്റെ ബാക്ക് സീറ്റിൽ ചുരുണ്ടു കൂടി കിടപ്പായി. അമൃത് കാറിന്റെ സീറ്റ് പുറകോട്ട് പരമാവധി ചായ്ച്ച് വെച്ച് കാലെടുത്ത് ഡാഷ് ബോർഡിൽ പൊക്കി വച്ച് കണ്ണടച്ച് കിടപ്പുണ്ട്.
ഞാനവനെ കുലുക്കി വിളിച്ചു.
“അളിയാ നീ ഉറങ്ങിയോ?”
ഒന്ന് ഉറക്കം പിടിച്ചു വന്നിരുന്ന അവൻ ഞാൻ വിളിച്ചുണർത്തിയ ദേഷ്യത്തിൽ:
“എന്തെടാ കോപ്പേ ഒന്നുറങ്ങാനും സമ്മതിക്കില്ലേ നീ”
അവന്റെ ദേഷ്യം കണ്ട് ചിരി വന്ന ഞാൻ അവന്റെ തല മുടിയിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു: “നീയേ രാത്രി ഉറങ്ങിയാൽ മതി ഉച്ച സമയത്ത് ഉറങ്ങുന്നതേ ബോഡിയ്ക്ക് നല്ലതല്ല.
❤️❤️❤️
????
???❣️
???…
Man….
എന്നെ മോഡറേഷനിൽ ഇട്ടപ്പോൾ ഇത് വരെ കഥകൾക്ക് ഇട്ട കമന്റ്സ് എല്ലാം നിക്കം ചെയ്തു ????…
So…
Again…
സൂപ്പർബ് ബ്രോ…
ഒരു പാട് പാട് സന്തോഷമുണ്ട് ബ്രോ
എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Waiting ?
ഹായ് അനന്തു,
2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.
എന്താണ് ബ്രോ അവസ്ത, എഴുതി തീരാറായോ??
ജോലി തിരക്കുകൾ കാരണം എഴുത്തിൽ തടസ്സം വരുന്നുണ്ട് ബ്രോ.
പരമാവധി എത്രയും വേഗം എഴുതി തീർത്തിട്ട് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
2nd പാർട്ട് ഇന്നലെ ഉച്ചയ്ക്ക് സൈറ്റിൽ പബ്ലീഷ് ചെയ്തിട്ടുണ്ട് ബ്രോ.
ബ്രോ, ഹെവി ആയിട്ടുണ്ട്, നല്ല തുടക്കം, പിന്നെ എന്റെ ഫേവറിറ്റ് കാറ്റഗറി ആയ ചേച്ചി കഥ ആയതുകൊണ്ട് ഒരിക്കലും ഞാൻ മിസ്സ് ചെയ്യില്ല ?
തുടക്കം തന്നെ പ്രേസേന്റ് ഒളിച്ചോടി ആ സ്ഥലത്തു നിന്ന് ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ല, കൂടാതെ പാസ്റ്റിലേക്ക് പോകുമ്പോ അവൻ അവളെ എങ്ങനെ വീഴ്ത്തി എന്ന് കാണിക്കും എന്നാണ് കരുതിയെ, അവിടെയും എന്നെ ഞെട്ടിച്ചു, രജിസ്റ്റർ ചെയ്ത ദിവസത്തെ പറ്റി പറഞ്ഞു, കൊള്ളാം വെറൈറ്റി ?
ഞാൻ കരുതി അവര് രജിസ്റ്റർ ചെയ്തിട്ട് ഒളിച്ചോടും എന്ന്, ബട്ട് അനു തിരിച്ചു അവരുടെ കൂടെ പോയി എന്ന് കണ്ടപ്പോ ഡൌട്ട് അടിച്ചു, കെട്ടി കഴിഞ്ഞ് പിന്നെ വീട്ടിലേക്ക് പോയത് മണ്ടത്തരം ആണെന്നെ ഞാൻ പറയു, അതിന്റെ ആവശ്യം ഇല്ലായിരുന്നു, ഇപ്പൊ പതിനാറിന് പണി കിട്ടിയില്ലേ, അടിപൊളി ?
5 വയസ് മൂത്തവൾ ആണെന്ന് കണ്ടപ്പോൾ കൊറച്ചു അഹങ്കാരം അല്ലെങ്കിൽ ഒരു ഭരണം ഉണ്ടാകും എന്ന് കരുതി, ഇല്ല എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി, രാധാകുട്ടിയെ എനിക്ക് റൊമ്പ പുടിചാച്ചു ?
ഇനി അങ്ങോട്ട് പോകുമ്പോ തനി സ്വരൂപം വരുവോ ആവോ, എന്തായാലും സീൻ ഇല്ല, നല്ല സംസാരവും പെരുമാറ്റവും ?
പിന്നെ ചുങ്ക്സ് കൊള്ളാം രണ്ടിന്റെയും കട്ടക്ക് കൂടെ നിന്ന്, സൗമ്യ മറ്റവന് വീണു എന്നാണ് എനിക്ക് തോന്നുന്നേ ?❤️
പിന്നെ ബ്രോ എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറയാനൊണ്ടല്ലോ, അതു കൊള്ളാം, eg : OnePlus ഫോണിൽ ഫോട്ടോ എടുത്തു എന്നൊക്കെ, എന്റെ ഫോണും OnePlus ആണ്, 7 Pro, അപ്പോൾ എനിക്ക് ഒരു ക്ലിയർ വ്യൂ കിട്ടി, പിന്നെ ബൈക്ക് CBR, കാറിന്റെ പേരൊക്കെ, അങ്ങനെ പറയുന്നത് എന്നെ പോലെ ഉള്ളവർക്ക് ഒരു ക്ലിയർ ഇമേജ് തരും ആ സീനിനെ പറ്റി, കൊള്ളാം നൈസ് ??
ഒടുവിൽ ആ നല്ല അച്ഛനിട്ടു തന്നെ പണി കൊടുത്തല്ലേ, അവന്റെ അച്ഛൻ രാവിലെ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ കരുതി പുള്ളി ഇവനിട്ടു പണിയാൻ ഇരിക്കുവാനെന്ന, ഐ മീൻ ഇവന് വേറെ വല്ല പ്രൊപോസൽ കൊണ്ടുവന്ന, ബട്ട് അപ്പോ പുള്ളി അതിനു മുൻപ് പറഞ്ഞ ഡയലോഗ് ഓർമ വന്നു, പ്രായം ആയിട്ടില്ലെന്ന്, അപ്പോ വീണ്ടും ഡൌട്ട്, ഒടുവിൽ ഒരു അടിപ്പാൻ കാർ മേടിച്ചു കൊടുത്തു, എന്നിട്ടോ അവൻ ആ പവൻ അച്ഛനിട്ട പണിഞ്ഞു, ആ ഇനി അടുത്ത പാർട്ടിൽ വയറു നിറച്ചു മേടിക്കട്ടെ ??
കവിൻ ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, ആദ്യം ആയി എഴുതുന്ന ഒരാൾ ആണെന്ന് പറയില്ല, ബട്ട് ചെറിയ ചെറിയ മിസ്റ്റേക്ക് അല്ലെങ്കിൽ പോരായ്മകൾ തോന്നി, വേറെ എവിടെയും അല്ല, ഈ ഡയലോഗ്സിൽ, ചേലയിടങ്ങളിൽ ചേരാത്ത ടൈപ്പ് വാക്കുകൾ അല്ലെങ്കിൽ ആ വാക്കിനു പകരം വേറെ ഒരു മെച്ചപ്പെട്ട വാക് യൂസ് ചെയ്‌യായിരുന്നു എന്ന് തോന്നിച്ചു ചിലയിടങ്ങളിൽ, ബാക്കി ഒക്കെ പെർഫെക്ട് ആയിരുന്നു, അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ അടുത്ത്
കഥയ്ക്ക് കിട്ടിയതിൽ ഇത്രയും നന്നായി വിശകലനം ചെയ്ത കമന്റ് നിന്റെ തന്നെ ആണ്.
ഓരോ വസ്തുക്കളെ എടുത്തു പറഞ്ഞ് വിവരിക്കുമ്പോൾ അത് വായനക്കാരുടെ ഉള്ളിൽ ഒരു ചിത്രം തെളിയിക്കും അത് കൊണ്ടാണ് ഡിറ്റെയ്ലായി എഴുതിയത്.
പിന്നെ നീ ചൂണ്ടിക്കാണിച്ച പോരായ്മകൾ അടുത്ത ഭാഗത്തിൽ വരാതെ നോക്കാൻ ശ്രദ്ധിക്കാം.
കഥ തുടങ്ങിയതല്ലേ ഉള്ളൂ 5 വയസ് മൂപ്പിന്റെ അധികാരം പതിയെ അവൾ കാണിക്കും ട്ടോ കാത്തിരിക്കു??
കഥയുടെ എഴുത്ത് ശൈലി ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം.
അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
1 laakh വ്യുസ് കഴിഞ്ഞു. ലൈക്സ് കുറവാണ്…അത് ചിലപ്പോൾ അടുത്ത പാർട്ടുകൊണ്ട് ശരിയാവും…
ഞാൻ ആദ്യം ഒരു കമൻ്റ് ഇട്ടതാണ്…പക്ഷേ വിശദമായി ഒന്നും പറഞ്ഞില്ല .
കുട്ടാ എന്ന് വിളിക്കുന്നതിനെക്കാളും ആദി ആണ് നല്ലത്.അടുത്ത പാർട്ട് കുറച്ച് പേജ് കൂടുതൽ വേണം കേട്ടോ.. അനു ആദി കോംബിനേഷൻ സീൻ ഒക്കെ നല്ലപോലെ വിവരിക്കണം…സമയം എടുത്തു എഴുതിയാ മതി..
❤️❤️❤️
ശരിയാണ് അഞ്ജലി
വ്യൂസിന് അനുസരിച്ച് ലൈക്ക്സ് കിട്ടിയിട്ടില്ല.
എന്തായാലും ഞാൻ ആദ്യമായി എഴുതിയ ഈ കൊച്ചു കഥ വായിച്ച് ഒരുപാട് ആളുകൾ നല്ല അഭിപ്രായ പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.
പിന്നെ അഞ്ജലി പറഞ്ഞ ആ സജഷൻസ് തീർച്ചയായും പരിഗണിക്കുന്നതാണ് അടുത്ത പാർട്ടിൽ.
എഴുത്തു നടക്കുന്നുണ്ട് ഉടനെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.