ഒളിച്ചോട്ടം 5 [KAVIN P.S] 649

” എന്റെ ആദി, പി.ജി ചെയ്തിരുന്ന സമയത്ത് ഞങ്ങളുടെ ക്ലാസ്സിൽ ഗേൾസായി ഞാനടക്കം 8 പേരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളതൊക്കെ
ബോയ്സായിരുന്നു ക്ലാസ്സിൽ. അവരെല്ലാവരുമായിട്ട് ഞാൻ നല്ല കൂട്ടായിരുന്നു. അവരെല്ലാരും എന്റെ ബോയ്ഫ്രണ്ട്സായിരുന്നു. എന്തേ അവരെ ഫ്രണ്ട്സാക്കാൻ പാടില്ലേ?”
അനു എന്നോട് ഒരു മറു ചോദ്യമെന്നോണം ചോദിച്ചു.

അവളത് പറഞ്ഞ് കേട്ടപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഞാൻ ചിരിച്ചു കൊണ്ട് തല പിറകോട്ട് വെട്ടിച്ചു കൊണ്ടവളോട് : “ഞാനുദ്ദേശിച്ചത് മറ്റേ ബോയ്ഫ്രണ്ട് ഉണ്ടോന്നാ?”

“മറ്റേ ബോയ്ഫ്രണ്ടോ? അതെന്തുവാ ” ഞാൻ ചോദിച്ചതിന്റെ പൊരുൾ മനസിലാകാതെ അവൾ എന്നോട് തിരിച്ചു ചോദിച്ചു.

ഒന്നാലോച്ചിരുന്നിട്ട് അവളെന്റ പുറത്ത് വേദനിപ്പിക്കാതെ ഒന്നടിച്ചിട്ട് ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.
” ഒന്ന് പോ ആദി എനിക്കങ്ങനെ ആരോടും ഇഷ്ടൊന്നും തോന്നീട്ടില്ല.
അതൊക്കെ പോട്ടെ നിനക്ക് ഉണ്ടോ
ആ മറ്റേ ഗേൾഫ്രണ്ട്?”
ഞാൻ ചോദിച്ച അതേ സ്റ്റൈലിൽ തന്നെയവളെന്നോട് തിരിച്ചു ചോദിച്ചു.

“എവിടെന്ന്, ഞാൻ ഗേൾസിനോടങ്ങനെ മിണ്ടാറില്ല അനു”

“അതെന്താ ആദി? ”
അവൾ ആകാംഷയോടെ ചോദിച്ചു.

“എനിക്കെന്താന്നറിയില്ല ഗേൾസിനോട് സംസാരിക്കാൻ നാണമാ”
ഞാൻ അൽപ്പം നാണത്തോടെ പറഞ്ഞു.

“എന്നിട്ട് നിനക്കെന്നോട് സംസാരിക്കുമ്പോ ഈ പറഞ്ഞ നാണമൊന്നും കാണാറില്ലാലോ?”
അനു എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.

” അത് … അത് അവരെ പോലല്ലോ
അനു ” ഞാൻ വിക്കി കൊണ്ടാണവള് ചോദിച്ചതിന് മറുപടി പറഞ്ഞത്.

ഞാൻ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചേർന്നിരുന്നിട്ട് പറഞ്ഞു:
“ഇപ്പോ ആദിയാ എന്റെ ബെസ്റ്റ് ഫ്രണ്ട്”

എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ പതിയെ പിടിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു. “ഇപ്പോ അനു എന്റെ ഗേൾ ഫ്രണ്ടാട്ടോ”

ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്തിരുന്നു.

പോകുന്ന വഴിയ്ക്ക് കണ്ട ഒരു മെൻസ് വെയർ ഷോപ്പിൽ കയറി നീല ഡെനിം ഷർട്ടും ഒരു ചാര കളർ ജീൻസും വാങ്ങി, അത് സെലക്ട് ചെയ്തത് അനു തന്നെയാണ്.
അതിന്റെ ബിൽ കൊടുക്കാനായി നീങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അനു അവളുടെ ഡെബിറ്റ് കാർഡ് വച്ചാണ് ബിൽ അടച്ചത്. കടയിലെ ഡ്രസ്സിംഗ് റൂമിൽ കയറി പുതിയ ഡ്രസ്സ് എടുത്തിട്ടാണ് ഞാൻ പുറത്തിറങ്ങിയത്.

വീണ്ടും യാത്ര പുനരാംരഭിച്ച ഞങ്ങൾ
ഒരു 11 മണിയായപ്പോഴെയ്ക്കും ഞങ്ങൾ ‘ബിനാലെ’ എക്സിബിഷൻ നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിന്റ മുൻപിൽ എത്തി. അവിടെ എത്തി കഴിയുമ്പോ പിള്ളേച്ചനെ വിളിക്കാൻ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ എത്തിയ ഉടനെ കക്ഷിയെ ഫോണിൽ വിളിച്ചു. ഒരു 5 മിനിറ്റിനകം ബിനാലെയുടെ

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

91 Comments

Add a Comment
  1. ❤️❤️❤️❤️

  2. 6 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആയിട്ടുണ്ട് ഇന്ന് രാവിലെ.

  3. 6 ആം ഭാഗം ഞാനിന്ന് ഉച്ചയ്ക്ക് അയച്ചതായിരുന്നു. എന്താണെന്നറിയില്ല കഥ ഇതു വരെ സൈറ്റിൽ വന്നിട്ടില്ല.
    നാളെ വരുമായിരിക്കും ഇതുവരെ 2 പ്രാവശ്യം മെയിൽ ചെയ്തിരുന്നു കുട്ടേട്ടന്.

  4. ഇന്ന് തന്നെ കാണുമോ?

    ❤️❤️❤️

    1. തീർച്ചയായും ഇന്ന് വരും.
      കഥ അയച്ചിട്ടുണ്ട്.

    1. അയ്യോ സത്യമായിട്ടും പറ്റിച്ചതല്ല.

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  5. എല്ലാവർഷവും ബുധനാഴ്ച ഉണ്ടല്ലോ ?

    1. ശവത്തീ കുത്തല്ലേ അസുരാ???

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

  6. Upcoming stories IL കാണുന്നില്ലല്ലോ??

    ❤️❤️❤️

    1. Sorry അഞ്ജലി

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      അപ്പോ നാളെ കഥ സൈറ്റിൽ വന്ന ശേഷം കമന്റ് ബോക്സിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    1. ബ്രോ,

      ബുധനാഴ്ച 6 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. ഇനി എഡിറ്റിംഗ് മാത്രമേ ബാക്കിയുളളൂ.

        1. നാളെ വരും 6 ആം ഭാഗം?

  7. ആദിത്യാ

    മാഷേ ബാക്കി ന്താ വരാത്തെ ??

    1. ആദിത്യാ,

      ഈ മാസം തന്നെ അടുത്ത ഭാഗം വരും.

      1. ആദിത്യാ

        ആഹാ ??❤️?

    2. Upcoming stories IL കാണുന്നില്ലല്ലോ??

      ❤️❤️❤️

  8. ഈ ആഴ്‌ച്ച വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ..
    റിപ്ലയും ഇല്ല

    ❤️❤️❤️

    1. ഹായ് Anjali,

      ഇപ്പോഴാ ഞാൻ താങ്കളുടെ കമന്റ് കണ്ടത്. 6 ആം ഭാഗം ഞാൻ എഴുതി കൊണ്ടിരിക്കുകയാ. ഈ മാസം എന്തായാലും അത് സൈറ്റിൽ വന്നിരിക്കും ഉറപ്പ്.
      ചിലപ്പോൾ അടുത്ത ആഴ്ച വന്നേക്കും.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  9. എപ്പോഴാ..
    ❤️❤️❤️

  10. അടുത്തത് എപ്പോഴാ..
    കുറച്ച് നാൾ ആയല്ലോ കണ്ടിട്ട്..

    ❤️❤️❤️

    1. ഹായ് Anjali,

      അടുത്ത ആഴ്ച പ്രതീക്ഷിച്ചോളു.
      Date ഒന്നും പറയുന്നില്ല.

  11. സ്ലീവാച്ചൻ

    പൊളിച്ചു കവിൻ ബ്രോ. ഒരു രക്ഷേമില്ല. ഇനി പ്രപ്പോസ് ആണ്. എന്താകുമോ എന്തോ?

    അനുവിൻ്റെ അമ്മ പത്മിനി അല്ലേ? ഫ്ലാഷ്ബാക്കിൽ ചിലയിടത്ത് രാഗിണി എന്ന് കണ്ടു. അതൊന്ന് നോക്കണേ ബ്രോ

    1. ഹായ് സ്ലീവാച്ചൻ,

      ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. പ്രപോസ് സീൻ ആണ് അടുത്ത ഭാഗത്തിൽ വരുന്നത്. എന്താകുമോ എന്തോ???
      ബ്രോ പറഞ്ഞത് പോലെ പേരിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *