ഒളിച്ചോട്ടം 5 [KAVIN P.S] 649

പിള്ളേച്ചൻ എന്നോട് ചോദിച്ചു.

” ഞാനെ താങ്ക്സ് പറഞ്ഞത് മറ്റേ കാര്യം പറഞ്ഞതിനാ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം.. ഞാൻ പറഞ്ഞത് നിനക്ക് ശരിക്കും സുഖിച്ചല്ലേ?”
പിള്ളേച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം..എന്നാ ഞങ്ങള് കേറട്ടെ പിള്ളേച്ചാ ഇറങ്ങാൻ നേരം വിളിക്കാം ” ഞാൻ. പുള്ളിയോട് യാത്ര പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് ചെന്നു. ഞാൻ ചെന്നപ്പോ അവൾ ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൾ കുറച്ച് നേരം കൂടി സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു.

“ഉം…എന്തായിരുന്നു പരിചയക്കാര് തമ്മിൽ ഇത്രേം നേരം സംസാരിച്ചത്
ഞാനിവിടെ ബോറഡിച്ച് നിൽക്കായിരുന്നു. അപ്പോഴാ എന്നെ ഓഫീസിൽ നിന്ന് വിളിച്ചത്”
അനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“സോറി…അനു, പിള്ളേച്ചനെ കണ്ടിട്ട് കുറച്ചായി അങ്ങനെ സംസാരിച്ച് നിന്ന് പോയതാ, ദേ നമ്മുക്കുള്ള ടിക്കറ്റ് കിട്ടി.
നമ്മുക്ക് കേറിയാലോ അകത്തേയ്ക്ക്?”
ഞാൻ ടിക്കറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ടാളും ഒരുമിച്ച് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻ വാളിലേയ്ക്ക് പ്രവേശിച്ചു. നടക്കുന്നതിനിടയിൽ അനു എന്നോട്:
“അതേ നേരത്തെ കണ്ട ചേട്ടനെ എന്താ പിള്ളേച്ചനെന്ന് വിളിക്കണെ?
കക്ഷിയുടെ പേര് അത് തന്നാണോ ?

“ശരിക്കും പേര് ‘രാഗേഷ് പിള്ളയെന്നാണ്’ അത് ഞങ്ങള് പരിചയക്കാര് ഇഷ്ടം കൊണ്ട് ചുരുക്കി വിളിക്കുന്നതാ പിള്ളേച്ചനെന്ന് ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

” ഈ വിളി പേര് കൊള്ളാലോ” അനു ചിരിച്ചു കൊണ്ട് എന്നേ നോക്കി പറഞ്ഞു.

ഓരോരോ മുറികളിലായി ഒരുക്കിയിരിക്കുന്ന ആർട് ഇൻസ്റ്റലേഷനുകൾ ഞങ്ങൾ കയറി കാണാനും അതിന്റെയൊക്കെ പിക്ചർ എടുക്കാനും തുടങ്ങി. ചില ആർട് വർക്കുകൾ കണ്ടിട്ട് മനസ്സിലാകാത്തത് നോക്കി അനു കമന്റ് പറയുകയാ
” ഇതൊക്കെ മനസ്സിലാക്കി എടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂന്ന്” എന്നോട് പറഞ്ഞവള് ചിരിച്ചു. അവള് പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു.

ബിനാലെ നടക്കുന്ന പരിസരത്തുള്ള മരങ്ങളിലെല്ലാം തന്നെ പല തരത്തിലുള്ള ചിത്ര പണികളൊക്കെ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട് അത് കണ്ടിട്ട് അനു എന്നോട്: ” വാ ആദി നമ്മുക്കതിന്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കാന്ന്” പറഞ്ഞ് കൊണ്ടവളെന്റ കൈയ്യിൽ പിടിച്ച് വലിച്ചോടി. അവളെന്റ കൈയ്യിൽ ചേർത്ത് പിടിച്ച് വലിച്ച് കൊണ്ടു പോകുന്നത് കണ്ട് ആളുകൾ ഞങ്ങളെതോ കാമുകി കാമുകന്മാരാണെന്ന് കരുതി ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. ആളുകൾ നോക്കുന്നത് കണ്ടിട്ടും അനൂന് ഒരു കുലുക്കവുമില്ല. എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും അവളോടുള്ള ഇഷ്ടം കാരണം ഞാൻ കൈ വിടുവിക്കാനൊന്നും പോയില്ല.
അവളുടെ ആ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു.

ചിത്ര പണികൾ ചെയ്ത മരത്തിന്റെ മുന്നിലെത്തിയപ്പോഴെ അവളെന്റ കൈ വിട്ടുള്ളൂ. അവളെ അതിന്റെ മുൻപിൽ നിർത്തി ഞാൻ പല ആംഗിളിലായി ഫോട്ടോ എടുത്ത് കൊടുത്തു. അവളെന്നെ അതിന്റ മുൻപിൽ പിടിച്ച് നിർത്തിയും സിംഗിൾ ഫോട്ടോസ് എടുത്തു. അവിടെ നിന്ന് നീങ്ങാൻ തുടങ്ങിയ എന്നെ അവൾ കൈ കാട്ടി അടുത്തേക്ക് വിളിച്ചിട്ട്:

” വാ ആദി നമ്മുക്കൊരു സെൽഫി എടുക്കാംന്ന്” പറഞ്ഞ് അവളെന്നോട് ചേർന്ന് നിന്നിട്ട് എന്റെ തോളിൽ അവളുടെ വലത്തെ കൈ മടക്കി വച്ച് നിന്ന് അവളുടെ

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

91 Comments

Add a Comment
  1. ❤️❤️❤️❤️

  2. 6 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആയിട്ടുണ്ട് ഇന്ന് രാവിലെ.

  3. 6 ആം ഭാഗം ഞാനിന്ന് ഉച്ചയ്ക്ക് അയച്ചതായിരുന്നു. എന്താണെന്നറിയില്ല കഥ ഇതു വരെ സൈറ്റിൽ വന്നിട്ടില്ല.
    നാളെ വരുമായിരിക്കും ഇതുവരെ 2 പ്രാവശ്യം മെയിൽ ചെയ്തിരുന്നു കുട്ടേട്ടന്.

  4. ഇന്ന് തന്നെ കാണുമോ?

    ❤️❤️❤️

    1. തീർച്ചയായും ഇന്ന് വരും.
      കഥ അയച്ചിട്ടുണ്ട്.

    1. അയ്യോ സത്യമായിട്ടും പറ്റിച്ചതല്ല.

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  5. എല്ലാവർഷവും ബുധനാഴ്ച ഉണ്ടല്ലോ ?

    1. ശവത്തീ കുത്തല്ലേ അസുരാ???

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

  6. Upcoming stories IL കാണുന്നില്ലല്ലോ??

    ❤️❤️❤️

    1. Sorry അഞ്ജലി

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      അപ്പോ നാളെ കഥ സൈറ്റിൽ വന്ന ശേഷം കമന്റ് ബോക്സിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    1. ബ്രോ,

      ബുധനാഴ്ച 6 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. ഇനി എഡിറ്റിംഗ് മാത്രമേ ബാക്കിയുളളൂ.

        1. നാളെ വരും 6 ആം ഭാഗം?

  7. ആദിത്യാ

    മാഷേ ബാക്കി ന്താ വരാത്തെ ??

    1. ആദിത്യാ,

      ഈ മാസം തന്നെ അടുത്ത ഭാഗം വരും.

      1. ആദിത്യാ

        ആഹാ ??❤️?

    2. Upcoming stories IL കാണുന്നില്ലല്ലോ??

      ❤️❤️❤️

  8. ഈ ആഴ്‌ച്ച വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ..
    റിപ്ലയും ഇല്ല

    ❤️❤️❤️

    1. ഹായ് Anjali,

      ഇപ്പോഴാ ഞാൻ താങ്കളുടെ കമന്റ് കണ്ടത്. 6 ആം ഭാഗം ഞാൻ എഴുതി കൊണ്ടിരിക്കുകയാ. ഈ മാസം എന്തായാലും അത് സൈറ്റിൽ വന്നിരിക്കും ഉറപ്പ്.
      ചിലപ്പോൾ അടുത്ത ആഴ്ച വന്നേക്കും.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  9. എപ്പോഴാ..
    ❤️❤️❤️

  10. അടുത്തത് എപ്പോഴാ..
    കുറച്ച് നാൾ ആയല്ലോ കണ്ടിട്ട്..

    ❤️❤️❤️

    1. ഹായ് Anjali,

      അടുത്ത ആഴ്ച പ്രതീക്ഷിച്ചോളു.
      Date ഒന്നും പറയുന്നില്ല.

  11. സ്ലീവാച്ചൻ

    പൊളിച്ചു കവിൻ ബ്രോ. ഒരു രക്ഷേമില്ല. ഇനി പ്രപ്പോസ് ആണ്. എന്താകുമോ എന്തോ?

    അനുവിൻ്റെ അമ്മ പത്മിനി അല്ലേ? ഫ്ലാഷ്ബാക്കിൽ ചിലയിടത്ത് രാഗിണി എന്ന് കണ്ടു. അതൊന്ന് നോക്കണേ ബ്രോ

    1. ഹായ് സ്ലീവാച്ചൻ,

      ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. പ്രപോസ് സീൻ ആണ് അടുത്ത ഭാഗത്തിൽ വരുന്നത്. എന്താകുമോ എന്തോ???
      ബ്രോ പറഞ്ഞത് പോലെ പേരിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *