ഒളിച്ചോട്ടം 5 [KAVIN P.S] 649

പിറകിൽ മറഞ്ഞ് നിന്ന് എന്റെ തോളിൽ തല ചേർത്ത് വച്ചിട്ടെന്നെ പിച്ചി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു: “ആ പുള്ളീടെ മുൻപിൽ എന്നെ നാണം കെടുത്തീപ്പോ നിനക്ക് സമാധാനമായല്ലോ, ഞാൻ ഇനി മിണ്ടില്ലാ ആദീയോട്” അവള് പിണക്കം നടിച്ചു കൊണ്ടെന്നോട് പറഞ്ഞു.

കൊച്ചു കുട്ടിയെ പോലെ എന്റെ പിറകിൽ പിണങ്ങി നിൽക്കുന്ന അനൂന് നേരെ ഞാൻ തല തിരിച്ചിട്ട് പതിയെ പറഞ്ഞു: “അനു കുട്ടി ഞാനൊരു തമാശ പറഞ്ഞതല്ലേ പിള്ളേച്ചൻ നമ്മുടെ സ്വന്തമാളാ ഇതൊന്നും കേട്ടെന്ന് കരുതി ഒരു പ്രശ്നോമില്ലാന്നെ” ഞാൻ മറഞ്ഞ് നിൽക്കുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ കൊണ്ട് പിടിച്ചിട്ട് പറഞ്ഞു.

അനു പിറകിൽ മറഞ്ഞ് നിൽക്കുന്നത് കണ്ട് പിള്ളേച്ചൻ “എന്താ കാര്യമെന്നോട്?” കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു കൊണ്ട് പിള്ളേച്ചനോട് ഒന്നുമില്ലെന്ന അർത്ഥത്തിൽ കണടച്ച് കാണിച്ചു.

“എന്നാ ആദി ഞാൻ നീങ്ങട്ടേടാ, എനിക്കെ ദർബാർ ഹാളിന്റെ അവിടെ വരെ പോണം അവിടെ ബിനാലേടെ കുറച്ച് ഇൻസ്റ്റലേഷനുകൾ ഉണ്ട്. അവിടത്തെ അറേഞ്ച്മെന്റ്സ് ഒന്ന് നോക്കാനുണ്ട്. നീ വിളിക്ക് ട്ടോ എന്നെ.
അനുരാധെ ഞാൻ പോകാണെ, ഇവൻ പറഞ്ഞതൊന്നും കാര്യാക്കണ്ട ചില ആർട് വർക്ക് എന്താന്ന് എനിക്കും പിടി കിട്ടീട്ടൊന്നൂല”
പിള്ളേച്ചൻ ഞങ്ങളോട് രണ്ടു പേരോടായി പറഞ്ഞു. അത് കേട്ടിട്ട് അനു എന്റെ പിറകിൽ നിന്നും പിള്ളേച്ചന്റെ നേരെ നിന്നിട്ട് ജാള്യതയോടെ ചിരിച്ചു. അത് കണ്ട് പിള്ളേച്ചൻ അവളുടെ അടുത്തേക്ക് വന്നിട്ട് ചിരിച്ചിട്ട്:
” ഞാൻ പോട്ടെ അനുരാധ, സീ യു സൂൺ” അവളോടായി പറഞ്ഞിട്ട് എന്നെ വന്ന് കെട്ടിപിടിച്ച് യാത്ര പറഞ്ഞ് പിള്ളേച്ചൻ പോയി.

“എന്ത് സാധനാന്ന് നോക്കിയെ ആ പുള്ളീടെ മുൻപിലെന്റ തൊലിയുരിച്ച് കളഞ്ഞപ്പോ നിനക്ക് സമാധാനായില്ലേ?” അനു എന്റെ നേർക്ക് നിന്ന് മുഖം വീർപ്പിച്ച് നിന്നാണിത് പറഞ്ഞത്.

അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് എനിക്ക് അവളുടെ കവിളിലൊരു ഉമ്മ കൊടുക്കാൻ തോന്നി പോയി മുഖമൊക്കെ ചുവന്ന് തുടുത്ത് നല്ല ക്യൂട്ടായിരിക്കുന്നു. എനിക്ക് നേരെ തിരിഞ്ഞ് നിൽക്കുന്ന അവളുടെ വലത്തെ കവിളിൽ ഞാൻ പതിയെ പിടിച്ച് വലിച്ചിട്ട്:
“ഇപ്പോ അനു കുട്ടീനെ കാണാൻ ശരിക്കും ആംഗ്രി ബേഡിനെ പോലെ ണ്ട്”

ഞാൻ പറഞ്ഞത് കേട്ട് മുഖത്ത് വന്ന ചിരി അടക്കിപിടിച്ചിട്ട് അനു പതിയെ എന്റെ വയറ്റിൽ വേദനിപിക്കാതെ നുള്ളിയിട്ട് എന്നോട്:
” ശരിക്കുമുള്ള ആംഗ്രി ബേഡിനെ ഞാനിന്ന് രാവിലെ കണ്ടായിരുന്നു, ആ പാർക്കിംഗിൽ വച്ച്”
അനു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അനു പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട്: “എന്തൊക്കെ പറഞ്ഞാലും എന്റെ കൈയ്യിൽ നിന്ന് കിട്ടിയ ഇടിയേക്കാളും അവനോർമ വരിക ഈ ആംഗ്രി ബേഡിന്റെ കൈയ്യിൽ നിന്ന് മോന്തയ്ക്ക് കിട്ടിയ ആ അടിയായിരിക്കും” ഞാനത് പറഞ്ഞ് ചിരിച്ചതോടെ അനു വന്നെന്റ അടുത്തേക്ക് നീങ്ങി നിന്നിട്ട് എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്:
“അത് പിന്നെ അവൻ പറഞ്ഞ തോന്ന്യാസം കേട്ടിട്ട് മിണ്ടാതെ നിക്കാൻ പറ്റോ?”
അനു എന്നെ നോക്കി ഗമയിൽ പറഞ്ഞു.

ഞാനവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് അനൂനെ ഒന്ന് ദേഷ്യം

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

91 Comments

Add a Comment
  1. ❤️❤️❤️❤️

  2. 6 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആയിട്ടുണ്ട് ഇന്ന് രാവിലെ.

  3. 6 ആം ഭാഗം ഞാനിന്ന് ഉച്ചയ്ക്ക് അയച്ചതായിരുന്നു. എന്താണെന്നറിയില്ല കഥ ഇതു വരെ സൈറ്റിൽ വന്നിട്ടില്ല.
    നാളെ വരുമായിരിക്കും ഇതുവരെ 2 പ്രാവശ്യം മെയിൽ ചെയ്തിരുന്നു കുട്ടേട്ടന്.

  4. ഇന്ന് തന്നെ കാണുമോ?

    ❤️❤️❤️

    1. തീർച്ചയായും ഇന്ന് വരും.
      കഥ അയച്ചിട്ടുണ്ട്.

    1. അയ്യോ സത്യമായിട്ടും പറ്റിച്ചതല്ല.

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  5. എല്ലാവർഷവും ബുധനാഴ്ച ഉണ്ടല്ലോ ?

    1. ശവത്തീ കുത്തല്ലേ അസുരാ???

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

  6. Upcoming stories IL കാണുന്നില്ലല്ലോ??

    ❤️❤️❤️

    1. Sorry അഞ്ജലി

      ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല.
      നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

      അപ്പോ നാളെ കഥ സൈറ്റിൽ വന്ന ശേഷം കമന്റ് ബോക്സിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

    1. ബ്രോ,

      ബുധനാഴ്ച 6 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. ഇനി എഡിറ്റിംഗ് മാത്രമേ ബാക്കിയുളളൂ.

        1. നാളെ വരും 6 ആം ഭാഗം?

  7. ആദിത്യാ

    മാഷേ ബാക്കി ന്താ വരാത്തെ ??

    1. ആദിത്യാ,

      ഈ മാസം തന്നെ അടുത്ത ഭാഗം വരും.

      1. ആദിത്യാ

        ആഹാ ??❤️?

    2. Upcoming stories IL കാണുന്നില്ലല്ലോ??

      ❤️❤️❤️

  8. ഈ ആഴ്‌ച്ച വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ..
    റിപ്ലയും ഇല്ല

    ❤️❤️❤️

    1. ഹായ് Anjali,

      ഇപ്പോഴാ ഞാൻ താങ്കളുടെ കമന്റ് കണ്ടത്. 6 ആം ഭാഗം ഞാൻ എഴുതി കൊണ്ടിരിക്കുകയാ. ഈ മാസം എന്തായാലും അത് സൈറ്റിൽ വന്നിരിക്കും ഉറപ്പ്.
      ചിലപ്പോൾ അടുത്ത ആഴ്ച വന്നേക്കും.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

  9. എപ്പോഴാ..
    ❤️❤️❤️

  10. അടുത്തത് എപ്പോഴാ..
    കുറച്ച് നാൾ ആയല്ലോ കണ്ടിട്ട്..

    ❤️❤️❤️

    1. ഹായ് Anjali,

      അടുത്ത ആഴ്ച പ്രതീക്ഷിച്ചോളു.
      Date ഒന്നും പറയുന്നില്ല.

  11. സ്ലീവാച്ചൻ

    പൊളിച്ചു കവിൻ ബ്രോ. ഒരു രക്ഷേമില്ല. ഇനി പ്രപ്പോസ് ആണ്. എന്താകുമോ എന്തോ?

    അനുവിൻ്റെ അമ്മ പത്മിനി അല്ലേ? ഫ്ലാഷ്ബാക്കിൽ ചിലയിടത്ത് രാഗിണി എന്ന് കണ്ടു. അതൊന്ന് നോക്കണേ ബ്രോ

    1. ഹായ് സ്ലീവാച്ചൻ,

      ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. പ്രപോസ് സീൻ ആണ് അടുത്ത ഭാഗത്തിൽ വരുന്നത്. എന്താകുമോ എന്തോ???
      ബ്രോ പറഞ്ഞത് പോലെ പേരിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

Leave a Reply

Your email address will not be published. Required fields are marked *