നോക്കി അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് ചിരിച്ചിട്ട് ബാത്ത് റൂമിൽ കേറി ഡോറടച്ചു. ഷവർ തുറന്ന് വെള്ളം ചാടുന്ന ശബ്ദം കേട്ടതോടെ പെണ്ണ് കുളി തുടങ്ങിയെന്ന കാര്യം മനസ്സിലാക്കിയ ഞാൻ അൽപ്പം ഉറക്കെ ചോദിച്ചു:
“അനൂസ്സെ, അവിടെ എന്റെ എന്തേലും ഹെൽപ്പ് വേണോ മോളെ?”
” ഓ വേണ്ട മോനു ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാംട്ടോ.” ന്ന് പറഞ്ഞ് പെണ്ണ് കുലുങ്ങി ചിരിച്ചു.
“എന്തേലും ഹെൽപ്പ് അവിടെ വേണോങ്കി പറാ മോളൂസ്സെ ഇവിടെ ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറഡിക്കുണു”
“അച്ചോടാ എന്റെ വാവ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യ് ചേച്ചി ഇപ്പോ വരാന്നേ” പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് കുളി തുടർന്നു. അങ്ങനെ പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ അനു മാറിയിടാൻ കൊണ്ട് പോയ ചുവന്ന നൈറ്റ് ഗൗണിട്ട് തലയിൽ നനവുണങ്ങാൻ തോർത്ത് ചുറ്റി വച്ച് പുറത്തിറങ്ങി. കുളി കഴിഞ്ഞിറങ്ങിയപ്പോ പെണ്ണിന്റെ മൊഞ്ച് കുറച്ചൂടെ കൂടിയത് പോലെ. ഞാനവളെ മിഴിച്ച് നോക്കിയിരിക്കുന്നത് കണ്ട് പെണ്ണെന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്താ മോനൂ നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്നെ?”
“ഒന്നൂല്ല ഞാനെന്റ പെണ്ണിന്റ ഭംഗി കണ്ട് നോക്കിയിരുന്ന് പോയതാ”ന്ന് പറഞ്ഞ് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.
അനൂന്റെ സൗന്ദര്യത്തെ ഞാൻ പൊക്കി പറഞ്ഞതിഷ്ടപ്പെട്ട പെണ്ണ് എന്റെടുത്തേയ്ക്ക് വന്നിട്ട് തലയിൽ ചുറ്റി വച്ച തോർത്തെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് കൊഞ്ചി പറഞ്ഞു:
“മോനു എന്റെ തലയൊന്ന് തോർത്തി തരാവോ?”
അവൾ പറഞ്ഞത് കേട്ട് കൈയ്യിൽ നിന്ന് തോർത്ത് വാങ്ങിയ ഞാൻ പെണ്ണിനെ പിടിച്ച് ബെഡിൽ ഇരുത്തിയിട്ട് എഴുന്നേറ്റ് നിന്ന് പെണ്ണിന്റെ തല തോർത്താൻ തുടങ്ങി. അനു അപ്പോൾ ബെഡിൽ ഇരുന്ന് എന്റെ വയറിൽ കെട്ടി പിടിച്ചിരുന്നു. നല്ല നീളൻ മുടിയായത് കൊണ്ട് പെണ്ണിന്റെ മുടി എടുത്ത് മുന്നിലേയ്ക്കിട്ട് കൊണ്ട് ഞാൻ നന്നായി തോർത്തി കൊടുത്തു. ഒരു വിധം തോർത്തിയപ്പോൾ അനു എന്റെ കൈയ്യിൽ കേറി പിടിച്ചിട്ട് പറഞ്ഞു:
“ഇനി മതി മോനു. ഇനി നമ്മുക്ക് കുറച്ച് നേരം എന്തേലും സംസാരിച്ചിരിക്കാന്ന്” പറഞ്ഞ് പെണ്ണെന്റെ കൈയ്യിൽ പിടിച്ച് അവളുടെ അടുത്തിരുത്തിയിട്ട് എന്റെ കവിളിലൊരുമ്മ തന്ന് കൊണ്ട് എന്റെ തോളിൽ തല ചായ്ച്ചിരുന്നു.
“അനൂസ്സെ, ഞാനും നിയാസും അമൃതും കൂടെ കമ്പനി തുടങ്ങാൻ പോവ്വാട്ടോ ഇവിടെ”
” ഏ… ഇതെപ്പോ തീരുമാനിച്ചു ഈ കാര്യം?” അനു വിശ്വാസം വരാത്ത പോലെ ചോദിച്ചു.
“ഇന്ന് വൈകീട്ട് അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടും എന്താ ഫ്യൂച്ചർ പ്ലാനെന്ന് ചോദിച്ചു”
“എന്നിട്ട് മോനൂസ് എന്താ പറഞ്ഞെ?”
” ഞാനപ്പോ പിടിച്ച് നിൽക്കാനായിട്ട് ഞങ്ങള് മൂന്ന് പേരും കൂടെ എന്തേലും ബിസിനസ്സ് തുടങ്ങാനുള്ള പ്ലാനില്ലാന്ന് അച്ഛനോട് ചുമ്മാ അങ്ങ് വച്ച് കാച്ചി” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.