കൃത്യങ്ങളും കഴിഞ്ഞിറങ്ങുന്നത് വരെ ഞാൻ അതേ ഇരുപ്പിരുന്നു. അനു ബാത്ത് റൂം ഡോർ തുറന്ന് പുറത്തിറങ്ങിയ ഉടനെ തിടുക്കത്തിൽ പറഞ്ഞു:
“മോനൂസ്സെ, ഞാൻ പുറത്തെ ബാത്ത് റൂമിൽ പോയി കുളിച്ച് വരാം. അപ്പോഴെയ്ക്കും മോനൂസ് പല്ല് തേച്ച് കുളിച്ച് റെഡിയാകെന്ന്” പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് ഒരു നീല കളർ നൈറ്റി എടുത്ത് കൈയ്യിൽ പിടിച്ച് അതുമായി അവൾ ഹാളിലേയ്ക്ക് നടന്നു. ഞാൻ അനു നടന്നകലുന്നത് നോക്കി ബെഡിൽ ഇരുന്നു. പിന്നെയും മടി പിടിച്ച് ബെഡിൽ ചമ്രം പടിഞ്ഞ് ഡിജിറ്റൽ ക്ലോക്കിൽ നോക്കിയിരിക്കുമ്പോൾ ആരോ വന്നെന്റെ തോളിൽ കൈ വച്ചു അതോടെ ഞാനൊന്ന് ഞെട്ടി കൊണ്ട് ആരാന്ന് നോക്കി അപ്പോ അനു ചിരിച്ച മുഖത്തോടെ എന്നെ നോക്കി പറഞ്ഞു:
“മോനൂസ് പേടിച്ചോ?”
“ഏയ് ഞാൻ ചെറുതായൊന്ന് ഞെട്ടി. ഇതെന്താ കുളിക്കാൻ പോയ ആള് ഇത്ര പെട്ടെന്ന് തിരിച്ച് വന്നെ?”
” മോനൂസിന് ഒരു സാധനം എടുത്ത് തരാൻ ഞാൻ മറന്നൂ” ന്ന് പറഞ്ഞ് അനു ഷെൽഫിൽ നിന്ന് രണ്ട് കല്യാൺ സിൽക്ക്സിന്റെ കവർ ഫോട്ടോയോടു കൂടിയ കവർ എടുത്ത് ബെഡിൽ എന്റെടുത്ത് കൊണ്ട് വച്ചിട്ട് “തുറന്ന് നോക്കാൻ”പറഞ്ഞു. ഞാൻ തുറന്ന് നോക്കിയ കവറിൽ ഒരു സിൽക്ക് കുർത്തയും ഒരു കസവ് മുണ്ടും ഉണ്ടായിരുന്നു. ഞാനത് രണ്ടും പുറത്തെടുത്തിട്ട് അനൂനോട് ചോദിച്ചു.
“ഇത് അച്ഛനും അമ്മേം കൊണ്ട് വന്നതാണോ?”
“ആാ… അവര് കൊണ്ട് വന്നതാ. മറ്റേ കവർ തുറന്ന് നോക്ക്യേ ….” അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
രണ്ടാമത്തെ കവറിൽ നല്ലൊരു ഗോൾഡൻ ബോർഡർ സെറ്റ് സാരിയായിരുന്നു. ഞാനത് രണ്ടും ബെഡിൽ നിരത്തി വച്ചിട്ട് പറഞ്ഞു.
” അച്ഛന്റേം അമ്മേടെ സെലക്ഷൻ കൊള്ളാലേ?”
“പൊളിയായ്ട്ട്ണ്ട്’ അനു ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
“എന്നാ ഞാൻ പോയി കുളിച്ചേച്ചും വരാം അപ്പോഴെയ്ക്കും മോനൂസ് കുളിച്ച് റെഡിയായി ഈ ഡ്രസ്സ് എടുത്തിട്ട് നല്ല ചുന്ദര കുട്ടനായി നിൽക്ക്ട്ടോ” ന്ന് പറഞ്ഞ് എന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് പെണ്ണ് വീണ്ടും കുളിക്കാനായി പുറത്തെ ബാത്ത് റൂമിലേയ്ക്ക് പോയി. അനു പോയ ഉടനെ ഞാനും കുളിക്കാനായി ബാത്ത്റൂമിൽ കേറി ഒരു 20 മിനിറ്റിനുള്ളിൽ പല്ലു തേപ്പും കുളിയും കഴിഞ്ഞിറങ്ങിയ ഞാൻ തല തുവർത്തിയ ശേഷം നിയാസും അമൃതും എഴുന്നേറ്റോന്നറിയാനായി അവർ കിടക്കുന്ന ബെഡ് റൂമിലേയ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ നിയാസ് പായയിൽ നമസ്ക്കരിക്കുന്നുണ്ടായിരുന്നു (പ്രാർഥന). ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അമൃത് കുളിക്കുന്നുണ്ടെന്ന് മനസ്സിലായി. പിന്നെ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് തന്നെ മടങ്ങി. അവിടെ നിന്ന് പുതിയ കുർത്തയും കസവ് മുണ്ടും ഉടുത്ത് ഞാൻ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുടി ചീകി കൊണ്ടിരുന്നപ്പോൾ അതാ അനു കുളി കഴിഞ്ഞ് തലയിൽ തോർത്തും കെട്ടി വച്ച് നടന്ന് മുറിയിലേയ്ക്ക് വരുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. പുതിയ കുർത്തയും കസവ് മുണ്ടുമുടുത്ത് നിൽക്കുന്ന എന്നെ ഒന്ന് നോക്കിയിട്ട് അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:
“മോനൂസ് ഈ ഡ്രസ്സിൽ പൊളിയായിട്ടുണ്ട്ട്ടോ”
“ശരിക്കും?” ഞാൻ പെണ്ണിനെ നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു.
” അടിപൊളിയായിട്ടുണ്ടെന്നെ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.