പറഞ്ഞ പോലെ എന്തേലും നടന്നേനെ”ന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് അനു എന്റെടുത്ത് നിന്ന് അൽപ്പം നീങ്ങി നിന്ന് സാരി പാവാടയിൽ ചുറ്റി വയ്ക്കാൻ തുടങ്ങി.
“അനൂസ്സെ, പാവാടയും ബ്ലൗസും ഇട്ട് നിൽക്കുമ്പോ നിനക്ക് സൂപ്പർ സെക്സി ലുക്ക് ആണ് ട്ടോ. ഞാൻ നേരത്തെ റെഡിയായി നിന്നത് നിന്റെ ഭാഗ്യം അല്ലേൽ ഇവിടെ പലതും നടന്നേനെ”ന്ന് പറഞ്ഞ് ഞാൻ കുലുങ്ങി ചിരിച്ചു.
” അതെനിക്കറിയാം അതല്ലേ ഞാൻ നിന്റെ മുന്നില് സാരിയുടുക്കാൻ ഇത്ര ധൈര്യത്തോടെ നിൽക്കുന്നേ, മോനൂസ്സെ ഈ ഞൊറിയൊന്ന് റെഡിയാക്കി താ”ന്ന് പറഞ്ഞ് പെണ്ണ് ഞൊറിയാക്കിയ സാരിയുടെ ഭാഗം പിടിച്ച് കൊണ്ട് എന്നെ വിളിച്ചു. അതോടെ ഞാൻ ഞൊറി ഒരു വിധം ശരിയാക്കി കൊടുത്തിട്ട് അത് പെണ്ണിന്റെ പാവാടയ്ക്കുള്ളിലേയ്ക്ക് മടി കുത്ത് കുത്തി കൊടുത്തു. അതോടെ പെണ്ണ് സാരിയുടെ തല ബ്ലൗസ്സിന് മേലെ ഇട്ടിട്ട് എന്നെ നോക്കി ചോദിച്ചു: “ഇപ്പോ എങ്ങനെയാ ഓക്കെ ആയോ?”
“കിടു ആയിട്ട്ണ്ട്” ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് പറഞ്ഞിട്ട് പെണ്ണിനെ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിലേയ്ക്ക് തിരിച്ച് നിർത്തിയിട്ട് പറഞ്ഞു:
“എന്റെ അനൂട്ടി രാശ്മിക മന്ദാന ലുക്ക് അല്ലേ? നീ ഏത് ഡ്രസ്സിട്ടാലും ഒടുക്കത്തെ ഗ്ലാമറല്ലേ മോളെ”ന്ന് പറഞ്ഞ് കണ്ണാടിയിൽ വച്ചിരുന്ന ചെറിയ പൊട്ടെടുത്ത് അനൂന്റെ നെറ്റിയിൽ വച്ചിട്ടാണ് ഞാനിത് പറഞ്ഞത്.
“എന്റെ ആദിയും ചുള്ളൻ ചെക്കനാന്നെ. ഒരു സൈഡീന്നൊക്കെ നോക്കുമ്പോ മോനൂന് വിജയ് ദേവരകൊണ്ട ലുക്ക് ഒക്കെ ഉണ്ടെന്ന്” പറഞ്ഞ് പെണ്ണെന്റെ നെഞ്ചിൽ ചേർന്ന് നിന്ന് എന്റെ മുഖത്ത് നോക്കിയാണിത് പറഞ്ഞത്. കാതിൽ നല്ല തൂക്കമുള്ള കമ്മലും എടുത്തിട്ട് അനു കണ്ണാടിയിൽ നോക്കി പറഞ്ഞു: “എന്നാ നമ്മുക്ക് അങ്ങോട്ടെയ്ക്ക് ചെല്ലാം അല്ലേ മോനൂസ്സെ. നമ്മളല്ലെ വീട്ട്കാരെന്ന്” പറഞ്ഞ് അനു ചെന്ന് വാതിൽ തുറന്നു അനൂന്റെ പിറകെ ഞാനും അവളുടെ തൊട്ട് പിറകിലായി നടന്നു. നടന്ന് നിയാസിന്റേം അമൃതിന്റേം റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ അവിടേയ്ക്ക് തിരിഞ്ഞു. ഞാൻ ചെല്ലുമ്പോ നിയാസും അമൃതും ഞാനിട്ട അതേ നിറത്തിലുള്ള ഗോൾഡൻ കുർത്തയും കസവ് മുണ്ടുമുടുത്ത് റെഡിയായി ബെഡിൽ ഇരുന്ന് ഫോണിൽ സെൽഫികളെടുക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ അമൃത്:
“നമ്മള് മൂന്ന് പേരും യൂണിഫോമിൽ ആണല്ലോ ഡാ ആദി?
നിന്റെ അച്ഛനും അമ്മേം എടുത്ത് തന്നതാ ഞങ്ങൾക്കും”
“സൂപ്പർ ആയിട്ടുണ്ട് മച്ചാൻസ്” ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് തുടർന്നു: “ബ്രോസ് അടുക്കളയിലെന്താന്നറിയാനായിട്ട് ഞാനൊന്ന് പോയി നോക്കട്ടെ നിങ്ങളും വാ ഡാ അങ്ങോട്ടെയ്ക്ക്”
“നീ ആദ്യം പോയി നോക്ക് നീയല്ലേ വീട്ടുകാരൻ. ഞങ്ങള് രണ്ടാളും വന്നേക്കാം”ന്ന് നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് അവൻമാർ രണ്ടും ഫോട്ടോ സെഷൻ തുടർന്നു.
അവിടെ നിന്ന് നേരെ ഞാൻ പോയത് അടുക്കളയിലേയ്ക്കാ അപ്പോഴവിടെ അച്ഛനും അമ്മയും അഞ്ജുവും അനുവും ഉണ്ടായിരുന്നു. എന്നെ കണ്ട പാടേ അഞ്ജൂ പറഞ്ഞു:
“ആ… വീട്ടുകാരൻ വന്നല്ലോ”
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.