ചിരിച്ച് കൊണ്ട് അവർക്കിടയിലേയ്ക്ക് ചെന്ന ഞാൻ ഗ്യാസ് സ്റ്റൗവിൽ പാൽ തളയ്ക്കുന്നതും നോക്കി നിന്ന അമ്മേടെം അനൂന്റെയും അടുത്തേയ്ക്കു ചെന്ന് അനൂന്റേ ദേഹത്ത് മുട്ടി നിന്നിട്ട് പാൽ കലത്തിൽ നോക്കി നിന്നു. അമ്മയും സെറ്റ് സാരി തന്നെയാണ് ഉടുത്തിരിക്കുന്നത്. അച്ഛൻ പതിവ് പോലെ വെള്ള ഷർട്ടും കസവ് മുണ്ടുമാണ് വേഷം. അഞ്ജു ഒരു നീല ചുരിദാറും അതിന് മേലെ ഒരു ഓവർക്കോട്ടും ഇട്ട് നല്ല സ്റ്റൈലായി നിൽപ്പുണ്ട്. കലത്തിലേയ്ക്ക് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന എന്നെ നോക്കി അമ്മയുടെ വക കമന്റ്:
“ആദി നീ അനൂന്റെ കൂടെ കൂടീട്ട് ചായ ഉണ്ടാക്കാൻ പഠിച്ചോ?”
“ഓ … എനിക്കൊന്നും അറിയാൻ പാടില്ല. എനിക്ക് ചായ ഉണ്ടാക്കി തരാൻ എനിക്കിപ്പോ എന്റെ അനു ഇല്ലേ” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ തോളത്ത് കൈ വച്ചു.
“ഇവനൊരു മാറ്റോമില്ലാലോ മോളെ ഇവനാ പഴയ ആന മടിയൻ തന്നെ”ന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കി ചിരിച്ചു അത് കേട്ട് അച്ഛനും അഞ്ജുവും ചിരിയായി. എന്നെ അവരൊക്കെ കളിയാക്കി ചിരിക്കുന്നത് കണ്ടതത്ര ഇഷ്ടപ്പെടാതിരുന്ന അനു അപ്പോ തന്നെ എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു:
“ആദി കിച്ചണിൽ എന്നെ തേങ്ങ ചിരവാനും കറിയ്ക്ക് അരിയാനുമൊക്കെ സഹായിക്കാറുണ്ട് അമ്മേ, പിന്നെ വീട് ഞാൻ ക്ലീൻ ചെയ്യുമ്പോ എന്നെ ഹെൽപ്പ് ചെയ്യാനും കൂടെ കൂടും”
ഇതാണെന്റ അനു ആരെങ്കിലും എന്നെ കുറ്റം പറയുന്നത് കണ്ടാൽ അവൾക്ക് സഹിക്കില്ല അപ്പോ തന്നെ പെണ്ണെന്റ സപ്പോർട്ടിനായി വരും. എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് കേട്ട് അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു:
“അപ്പോ ചെക്കൻ മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിലായിരുന്നപ്പോ ഒരു പണിയും ചെയ്യാതെ നടന്നവനാ ഇപ്പോ മോളുടെ അടുത്ത് വന്നപ്പോ ചെക്കനെതായാലും നന്നായിട്ടുണ്ട്.” അമ്മ അനുവിനെ പുകഴ്ത്തി പറഞ്ഞു.
അമ്മ പുകഴ്ത്തി പറഞ്ഞതിഷ്ടപ്പെട്ട അനു എന്നെ നോക്കി പുരികം പൊക്കി കാണിച്ച് ചിരിച്ചു. പെണ്ണ് എങ്ങനെയുണ്ട് ഞാനെന്ന അർത്ഥത്തിലാണ് ഇത് കാണിച്ചത് അനുവിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്കത് മനസ്സിലായി. അനുവിനെ നോക്കി പുഞ്ചിരിച്ച ഞാൻ പതിയെ സൈഡിലെ തിണ്ണയിലേയ്ക്ക് കേറി ഇരുന്നിട്ട് അനുവും അമ്മയും പാല് തിളയ്ക്കാൻ നോക്കി ഇരിക്കുന്നതും നോക്കി ഇരുന്നു. അച്ഛൻ അവിടെ കിടന്ന സ്റ്റൂളിൽ ഇരുപ്പായി അഞ്ജു മൊബൈൽ ക്യാമറ ഓണാക്കി പാല് കാച്ചൽ ചടങ്ങ് ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. പാല് തളച്ച് കഴിഞ്ഞപ്പോൾ അനുവും അമ്മയും കൂടി ചായ എടുത്ത് ഞങ്ങൾക്കെല്ലാവർക്കും ഗ്ലാസിൽ പകർത്തി ട്രേയിൽ വച്ചു. അപ്പോഴെയ്ക്കും നിയാസും അമൃതും അടുക്കളയിൽ വന്ന് ഒന്ന് മുഖം കാണിച്ചിട്ട് സിറ്റൗട്ടിലേയ്ക്ക് നടന്നു. ട്രേയിലെ ഗ്ലാസിൽ പകർത്തി വച്ച ചായയുമായി അനു ആദ്യ ഗ്ലാസ് എനിക്ക് നേരെ കൊണ്ട് വന്നു. അതിൽ നിന്ന് ഗ്ലാസ് എടുത്തിട്ട് ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ചു എന്റെടുത്ത് വന്ന് നിന്നപ്പോ അനൂന് പതിവില്ലാത്ത ഒരു നാണം പെണ്ണെന്റ മുഖത്ത് നോക്കാതെ പുഞ്ചിരിച്ചിട്ട് ട്രെയുമായി അച്ഛന്റ അടുത്തേയ്ക്ക് ചെന്നു. അപ്പോ അച്ഛൻ ചിരിച്ച് കൊണ്ട് ഗ്ലാസ്സ് എടുത്തിട്ട് അനൂനോട് പറഞ്ഞു:
“ഇപ്പോ ഇവിടെ രണ്ട് ചടങ്ങാ നടന്നത്. ഒന്ന് മോളെ പെണ്ണ് കാണാൻ വന്ന ചടങ്ങും, പിന്നെ വീടിന്റെ പാല് കാച്ചലും”
അച്ഛൻ പറഞ്ഞത് കേട്ട് അടുക്കളയിൽ കൂട്ട ചിരിയായി.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.