“ശരിയാ, എന്തായാലും ഇവരുടെ കല്യാണത്തിന് മുൻപ് അങ്ങനെയൊരു ചടങ്ങ് നടന്നില്ലാ അതിപ്പോ നടന്നൂന്ന് വിചാരിച്ചാ മതി”ന്ന് പറഞ്ഞായിരുന്നു അമ്മയുടെ കമന്റ്.
അച്ഛനും അമ്മേടെം കമന്റടി കേട്ട് നാണിച്ച അനു ട്രേ പിടിച്ച് ഒരു ചമ്മിയ ചിരി ചിരിച്ച് നിൽപ്പായി. അവിടെ നിന്ന് വലിയാനായി പെണ്ണ് പറഞ്ഞു:
“ഞാനെന്നാ നിയാസിനും അമൃതിനുമുള്ള ചായ കൊടുത്തിട്ട് വരാന്ന്” പറഞ്ഞ് അടുക്കളയിൽ നിന്ന് ഉമ്മറത്തേയ്ക്ക് പോയി. കുറച്ച് സമയത്തിനുള്ളിൽ അനു ആരോടൊ ചിരിച്ച് സംസാരിക്കുന്നത് കേട്ട് ശ്രദ്ധിച്ചപ്പോ നസീമിക്ക വന്നതാന്ന് മനസ്സിലായി. നേരെ ഞാൻ ഉമ്മറത്തെയ്ക്ക് നടന്നപ്പോ അനു നസീമിക്കയുടെ ഭാര്യ സാജിത ഇത്തയെ കൂട്ടി അടുക്കളയിലേയ്ക്ക് നടന്ന് വരുന്നുണ്ടായിരുന്നു.
“സോറി ആദി, ഇജ്ജ് പറഞ്ഞ പോലെ നേരത്തെ വരാന്ന് വിചാര്ച്ചതാ പച്ചേങ്കി ഈ ചെക്കൻ രാവിലെ വയങ്കര വാശിയായ്രുന്ന് അതാ വയ്കിയെ” സാജിതത്ത ഒക്കത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന മോനെ ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു.
“നിങ്ങള് ആ സമയത്ത് തന്നെ എത്തൂന്ന് വിചാരിച്ച് സാരൂല്ല ഇപ്പോ എത്തീലോ ഞങ്ങക്ക് അത് മതി. എന്നാ ഞാൻ നസീമിക്കാടെ അടുത്തേയ്ക്ക് ചെല്ലട്ടെ”ന്ന് പറഞ്ഞ് നീങ്ങി. അനു സാജിതത്തയോട് സംസാരിച്ച് അടുക്കളയിലോട്ട് നടന്നു. അവിടെ എത്തിയ അനു അൽപ്പം ശബ്ദത്തിൽ പറഞ്ഞു:
“ഇത് സാജിതത്ത നമ്മുടെ ഈ ഹൗസിംഗ് കോളനിയിലെ ആകെയുള്ള പരിചയക്കാരൻ നസീമിക്കാടെ വൈഫ് ആണ്.”
അനു സാജിതത്തയെ പരിചയപ്പെടുത്തിയത് ഞാൻ ഉമ്മറത്തേയ്ക്ക് നടക്കുമ്പോ ഞാൻ കേട്ടു. ഉമ്മറത്തെത്തിയപ്പോ അവിടെ തിണ്ണയിൽ നിയാസിനോടും അമൃതിനോടും സംസാരിച്ചിരുന്ന നസീമിക്ക എന്നെ കണ്ടതോടെ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു:
“ഒന്നും പറയണ്ട ആദി വെളുപ്പിനെ ഞങ്ങടെ ചെക്കൻ ഒടുക്കത്തെ വാശിയായിരുന്നു അതാ ഇറങ്ങാൻ വൈകീത്” നസീമിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇത്ത പറഞ്ഞു നേരത്തെ കണ്ടപ്പോ. ഇക്ക ചായ കുടിച്ചോ?” ഞാൻ നസീമിക്കാടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
“നേരത്തെ അന്റെ ഓള് വന്നപ്പോ ചായ തന്നു. അന്റെ അച്ഛനും അമ്മേം വന്നിട്ട്ണ്ടെന്ന് ഓള് പറഞ്ഞു”
“ഇന്നലെ ഉച്ചയ്ക്ക് വന്നതാ അവര്. ഞാനിപ്പോ വിളിക്കാം”ന്ന് പറഞ്ഞ് ഞാൻ അച്ഛനെ നസീമിക്കാക്ക് പരിചയപ്പെടുത്താനായി പോയി വിളിച്ച് കൊണ്ടു വന്നു.
“അച്ഛാ ഇതാണ് നസീമിക്ക. ഞങ്ങളുടെ ഇവിടത്തെ ആകെയുള്ള നെയിബറാണ്. കക്ഷി ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്” നസീമിക്കാനെ ഞാൻ അച്ഛന് പരിചയപ്പെടുത്തി. അച്ഛൻ നസീമിക്കാക്ക് ഷേയ്ക്ക് ഹാന്റ് കൊടുത്തിട്ട് അടുത്ത് ഇരുന്നിട്ട് പറഞ്ഞു.
“ഇവന്റെ പുതിയ വീട്ടിലേക്കു ഞങ്ങളൊന്ന് വന്നതാ ഇന്നലെ. നാട്ടില് ഞാനൊരു പാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന കമ്പനി നടത്തുന്നുണ്ട്.” അച്ഛൻ സ്വന്തം പരിചയപ്പെടുത്തി. അച്ഛനും നസീമിക്കയും ചെറിയ സമയം കൊണ്ട് തന്നെ നല്ല അടുപ്പമായി. രണ്ട് പേരും ബിസിനസ്സ്കാര്യങ്ങളൊക്കെ വായ് തോരാതെ
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.