സംസാരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും പരസ്പരം മൊബൈൽ നമ്പറുകളും ഷെയർ ചെയ്യുന്നുണ്ടായിരുന്നു. ഞാനും നിയാസും അമൃതും അവരുടെ സംസാരം നോക്കി ഇരുന്നു. അപ്പോഴെയ്ക്കും അനുവും അമ്മയും വന്ന് പറഞ്ഞു:
“എല്ലാരും വാ ട്ടോ കഴിക്കാനുള്ളത് എടുത്ത് വച്ചിട്ടുണ്ട്”
നസീമിക്കാനെ ഞാൻ നിർബന്ധിച്ച് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിൽ ഇരുത്തി ഒപ്പം സാജിത ഇത്തയെയും ഇരുത്തി. ഞാനും അനുവും ഒഴികെ ബാക്കിയെല്ലാവരും കഴിക്കാനായി ഇരുന്നു. രാവിലെ തന്നെ അനുവും അമ്മയും കൂടി ഇഡലിയും സാമ്പാറുമാണ് ഉണ്ടാക്കിയത് ഞാനും അനുവും ചേർന്ന് അവർക്കെല്ലാവർക്കും അത് വിളമ്പിയിട്ട് വീട്ടുകാരായി നോക്കി നിന്നു. അവരെല്ലാവരും കഴിച്ചെഴ്ന്നേറ്റപ്പോൾ ഞാനും അനുവും കഴിക്കാനായി ഒരുമിച്ചിരുന്നു.
എന്റെ പ്ലേറ്റിലേയ്ക്ക് ഇഡലിയും സാമ്പാറും ഒഴിച്ച് തന്ന അനു സ്വന്തം വിളമ്പി കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടെ അനു ശബ്ദം താഴ്ത്തി പറഞ്ഞു:
“മോനൂസ്സെ, അമ്മ പറഞ്ഞു. ഇന്ന് വീടിന്റെ ബാക്കി എമൗണ്ട് കൊടുത്ത് രജിസ്ട്രേഷൻ നടത്തുംന്ന്. അച്ഛൻ വിനോദ് ചേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്നാ പറഞ്ഞെ”
“എന്നിട്ട് ഈ കാര്യം അച്ഛനെന്നോട് പറഞ്ഞില്ലാലോ.”
“അത് ചിലപ്പോ മറന്ന് പോയതായിരിക്കും. സന്തോഷേട്ടൻ ഉച്ചയ്ക്ക് എഗ്രിമെന്റ് കൊണ്ടുവരുമ്പോ നമ്മള് രണ്ട് പേരും സൈൻ ചെയ്ത് കൊടുത്ത് കഴിഞ്ഞ് അച്ഛൻ ബാക്കി വരുന്ന 25 ലാക്ക്സ് ചെക്ക് ആയിട്ട് കൊടുക്കാനാ പ്ലാൻ” അനു പറഞ്ഞ് നിറുത്തി.
“അങ്ങനെ വീട് നമ്മുടെ സ്വന്തമാവാൻ പോവ്വാ അല്ലേ അനൂസ്സെ”ന്ന് പറഞ്ഞ് ഞാൻ പെണ്ണിന്റെ ഇടത്തെ കൈയ്യിൽ ഇടം കൈ കൊണ്ട് പിടുത്തമിട്ടു.
“ആ…” ന്ന് പറഞ്ഞ് പെണ്ണെന്റ തോളിലേയ്ക്കു ചാഞ്ഞു. കഴിച്ച് തീർന്നിട്ടും കുറച്ച് നേരം കൂടി ഞാനും അനുവും അതേ ഇരുപ്പിരുന്നു. റൂമിൽ അമ്മയുമായി സംസാരിച്ചിരുന്ന സാജിതത്തയും അമ്മയും ഡൈനിംഗ് ഹാളിലേയ്ക്ക് സംസാരിച്ച് വരുന്ന ശബ്ദം കേട്ടതോടെ ഞാനും അനുവും എഴുന്നേറ്റു. കൈ കഴുകാനായി വാഷ് ബേസിനടുത്തേയ്ക്ക് നടന്ന ഞാൻ അമ്മയെയും സാജിതത്തയെയും കണ്ടതോടെ ഒന്ന് നിന്നു.
“ആദി, എന്നാ ഞമ്മള് ഇറങ്ങാണ്ടാ നീ ഓളെ കൂട്ടി സമയം കിട്ടുമ്പോലെ വീട്ടിയ്ക്ക് ബാ” സാജിതത്ത പറഞ്ഞു.
“ഇറങ്ങാം ഇത്ത” ഒക്കത്തിരുന്ന സാജിതത്തയുടെ മോന്റെ തലയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു. വേഗം കൈ കഴുകി ഉമ്മറത്തെയ്ക്ക് പോയ ഞാൻ നസീമിക്കാനെയും സാജിതത്തയെയും യാത്രയാക്കാൻ ഗേറ്റ് വരെ ചെന്നു. തിരിച്ച് ഉമ്മറത്തെ തിണ്ണയിൽ നിയാസിന്റെയും അമൃതിന്റെയും അടുത്തു പോയി ഇരുന്ന ഞാൻ പറഞ്ഞു:
“അങ്ങനെ നമ്മള് കമ്പനി നടത്താൻ പോവ്വാലേ”
“എന്താകുമോ എന്തോ” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.
“മച്ചാനേ വൈകീട്ട് നമ്മുക്ക് ഇവിടത്തെ ബീച്ചിലൊക്കെ ഒന്ന് പോയാലോ അമൃതാണിത് പറഞ്ഞത്.
“പിന്നെന്താ പോകാലോ” ഞാൻ ചിരിച്ച് കൊണ്ട് അമൃതിന് മറുപടി കൊടുത്തു.
അവരുടെ കൂടെ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നിട്ട് എന്റെ നേരെ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു:
“ആദി … ഞങ്ങള് നാളെ രാവിലെ തന്നെ പോകും. കമ്പനീല് നാളെ ഒരു
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.