“അതിനെന്താ നമ്മുക്കെല്ലാർക്കും കൂടെ പോയി കണ്ട് വരാലോ” അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് അനൂന് വല്യ സന്തോഷമായി പക്ഷേ എനിക്കത് കേട്ടപ്പോൾ അൽപ്പം വിഷമമൊക്കെ തോന്നി. കാരണം കുറേ നാളുകൾക്ക് ശേഷം നിയാസിന്റേം അമൃതിന്റേം കൂടെ തനിച്ച് ഒന്ന് കറങ്ങാൻ പോകാംന്ന് വിചാരിച്ചത് ചീറ്റി പോയത് തന്നെ കാര്യം.
“ആദി … അച്ഛാ എന്നാ ഞാൻ പോയി അമ്മേനോടും അഞ്ജൂനോടും ഒരുങ്ങാൻ പറയാം. ചായ കുടിച്ചിട്ട് നമ്മുക്ക് പോവ്വാലേ ബീച്ചിലോട്ട്?” അനു പുഞ്ചിരിച്ച് കൊണ്ട് ഞങ്ങളോട് രണ്ടു പേരോടും ചോദിച്ചു.
“ഉം” ഞാനൊന്ന് മൂളി.
അനു സന്തോഷത്തോടെ അമ്മേനോടും അഞ്ജൂനോടും ബീച്ചിൽ പോകുന്ന കാര്യം പറയാനായി പോയി. ഞാൻ നിയാസും അമൃതും കിടക്കുന്ന റൂമിലേക്ക് കടന്ന് ചെന്നപ്പോൾ രണ്ട് പേരും ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്ത് റെഡിയായി നിൽപ്പുണ്ടായിരുന്നു. അമൃത് ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസുമാണ് ഇട്ടത്. നിയാസ് ഒരു വയലറ്റ് കളർ ഫോർമൽ ഷർട്ടും ബ്ലാക്ക് കളർ പാന്റ്സും ഇട്ട് ഇൻസർട്ട് ചെയ്ത് പക്കാ ഫോർമൽ ലുക്കിൽ ആയിരുന്നു. എന്നെ കണ്ട പാടേ നിയാസ് പറഞ്ഞു:
“എടാ ഞങ്ങള് റെഡിയായിട്ടോ. നിന്റെ മുഖമെന്താ വാടി ഇരിക്കുന്നേ?”
“അളിയാ, നമ്മുടെ കൂടെ ബീച്ചിലോട്ട് അച്ഛനും അമ്മേം അനുവും അഞ്ജുവും ഒക്കെ വരുന്നുണ്ടെന്ന്” ഞാനൽപ്പം നിരാശയിൽ പറഞ്ഞു.
“അതിനെന്താ അവര് വന്നോട്ടെ ഡാ. നമ്മുക്ക് നിന്റെ പുതിയ പോളോയിൽ പോവ്വാന്നേ. അവര് മറ്റേ വണ്ടിക്ക് വരട്ടെ.” അമൃത് ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിങ്ങടെ കൂടെ കുറേ നാളായില്ലേ ഡാ ഒരുമിച്ചൊന്ന് കറങ്ങാൻ പോയിട്ട്. അവര് വരുംന്ന് പറഞ്ഞപ്പോ നമ്മുടെ പ്രൈവസി കുറയോന്നൊരു തോന്നല്. എന്തായാലും നീ പറഞ്ഞ ഐഡിയ കൊള്ളാട്ടോ നമ്മുക്ക് മൂന്നാൾക്കും പോളോയിൽ പോവ്വാം” അമൃതിന്റേം നിയാസിന്റേം തോളിൽ കൈയ്യിട്ട് കൊണ്ട് അവരുടെ കൂടെ നിന്ന് ഞാൻ പറഞ്ഞു.
“പിന്നല്ല … എന്ത് കാര്യത്തിനും സൊല്യൂഷനില്ലേ മാൻ. ഇനി കമ്പനി തുടങ്ങുമ്പോ നമ്മള് മൂന്നാളും ഒരുമിച്ചുണ്ടാകില്ലേ മാൻ. പിന്നെ എന്തിനാ നീ ബേജാറാകുന്നേ” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആദി … നീ പോയി ഈ ഡ്രസ്സ് മാറ്റി ജീൻസും ഷർട്ടും ഇട്ടോണ്ട് വാ. ബീച്ചില് ഫോട്ടോ സെഷൻ ഉണ്ടാകും ട്ടോ” ഞങ്ങളുടെ ഇടയിലെ പ്രൊഫഷണൽ ക്യാമറാമാനായ അമൃത് പറഞ്ഞു.
“എന്നാ ഞാൻ പോയി ഡ്രസ്സ് മാറിയേച്ചും വരാം നിങ്ങള് പോയി ഡൈനിംഗ് ടേബിളിലിരി അനു ഇപ്പോ ചായ എടുത്ത് കാണും” ന്ന് പറഞ്ഞ് ഞാൻ ബെഡ് റൂമിലേയ്ക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ അനു രാവിലെ ഉടുത്ത സാരിയൊക്കെ മാറ്റി മഞ്ഞ പ്രിന്റോടു കൂടിയ വൈറ്റ് ചുരിദാറിട്ട് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയുടെ മുന്നിലിരുന്ന് മുടി ചീകുന്നുണ്ടായിരുന്നു. കണ്ണാടിയിൽ എന്നെ കണ്ടതോടെ അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
“മോനൂസ്സെ, വേഗം റെഡിയാക് നമ്മുക്ക് പോവണ്ടേ ബീച്ചിൽ?” ഞാൻ ചെന്ന് സ്റ്റൂളിൽ ഇരിക്കുന്ന അനൂന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു:
“അനൂട്ടി… ഞാനും നിയാസും അമൃതും നമ്മുടെ പോളോയ്ക്ക് വരാം. നീ അമ്മേടെം അഞ്ജൂന്റേം അച്ഛന്റേം കൂടെ കാറിൽ വരാമോ”
“അതിനെന്താ മോനൂസ് കുറേ നാളായില്ലേ ഇപ്പോ ഫ്രണ്ട്സിന്റെ കൂടെ നടന്നിട്ട്. മോനൂസ് അവരുടെ കൂടെ പൊക്കോഡാ എനിക്ക് കുഴപ്പൂല്ലാന്നേ. ഞാൻ അച്ഛന്റേം അമ്മേടെം കാറിൽ വന്നോളാം” അനു ചിരിച്ച് കൊണ്ട് പറഞ്ഞിട്ട്
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.