അങ്ങനെ നടന്ന് ഒടുവിൽ തിരയടിക്കുന്ന ഭാഗത്ത് എത്തിയപ്പോൾ അവിടെ ആളുകളുടെ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലെ പൂഴി മണ്ണ് കണ്ട് ആവേശം കയറിയ ഞാനും നിയാസും അമൃതും ഷൂ ഊരി വച്ച് പാന്റ്സ് കയറ്റി വച്ചിട്ട് തിരമാലയിൽ കാൽ നനക്കാനായി ഇറങ്ങി. അനുവും അമ്മേം അഞ്ജും അച്ഛനുമെല്ലാം ബീച്ചിലിട്ടിരുന്ന വലിയ ഇരുമ്പ് ചെയറിൽ ഇരുന്നിട്ട് കടലിൽ നോക്കി ഇരുന്നു. തിരമാലയിൽ കാൽ നനച്ച ഞങ്ങൾ കൂടി നിന്ന് പല പോസിൽ സെൽഫികളൊക്കെ എടുത്തു. അമൃത് എന്നോട് പറഞ്ഞു: “എടാ ആദി നീ പോയി അനു ചേച്ചീനെ വിളിച്ചോണ്ട് വാ നമ്മള് മൂന്ന് പേരും മാത്രം ഇവിടെ നിൽക്കണത് അത്ര ശരിയല്ല”
അമൃത് പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും പെണ്ണൊരു പാവമാണ്. ഇടക്കൊക്കെ ഓരോന്ന് പറഞ്ഞ് പിണങ്ങുമെങ്കിലും എന്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ വക വെച്ച് തരുന്ന പെണ്ണിനെ ബീച്ചിൽ വച്ച് ഞാൻ മൈന്റ് ചെയ്തില്ലാന്നെങ്ങാൻ തോന്നിയാൽ പിന്നെ അത് മതി പെണ്ണിന് മുഖം വീർപ്പിച്ച് നടക്കാൻ.
“എന്നാ ഞാനവളെ വിളിച്ചോണ്ട് വരാംന്ന്” പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് നടന്നു. അനുവും അഞ്ജുവും അച്ഛനും ഇരിക്കുന്ന ചെയറിന്റെ അടുത്തേയ്ക്ക് ഞാൻ തിരയടിക്കുന്ന പൂഴി മണ്ണ് കൂടി കിടക്കുന്ന ഭാഗത്ത് നിന്ന് തിരിച്ച് നടന്നു. ഞാനവരുടെ അടുത്തേക്ക് നടന്ന് ചെല്ലുന്നത് കണ്ട് ഒരാളുടെ മുഖത്ത് മാത്രം ഒരു ഭംഗിയുള്ള ചിരി ഞാൻ കണ്ടു. അത് വേറാരുടെയും അല്ല എന്റെ അനൂന്റെ തന്നെ. അവരുടെ അടുത്ത് എത്തിയ ഞാൻ ചോദിച്ചു:
“നിങ്ങളാരും തിരയിലിറങ്ങുന്നില്ലേ?”
” ഓ … നിങ്ങള് പിള്ളേരിറങ്ങിയാ മതി ഞങ്ങളിവിടെ ഇരുന്നോളാ” ഞാൻ ചോദിച്ചതിന് മറുപടി അമ്മയാണ് പറഞ്ഞത്. ഞാൻ നിർബന്ധിച്ച് നോക്കീട്ടും അച്ഛനും അമ്മേം വരാതായപ്പോ ഞാൻ അഞ്ജൂന്റേം അനൂന്റേം നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു:
“എന്നാ നിങ്ങള് രണ്ടാളും വാ”
ഞാൻ ചോദിക്കാൻ കാത്തിരുന്നത് പോലെ അനുവും അഞ്ജുവും ഇരുമ്പ് ചെയറിൽ നിന്ന് സന്തോഷത്തോടെ ചാടിയേഴ്ന്നേറ്റ് കൊണ്ട് എന്റെ ഇടത്തും വലത്തുമായി എന്റെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് നടന്നു. അവരെ രണ്ട് പേരെയും കൈയ്യിൽ ചേർത്ത് പിടിച്ച് ഞാൻ ബീച്ചിലെ തിരമാല അടിക്കുന്ന ഭാഗത്തേയ്ക്ക് നടന്നു. തിര വരുന്നത് കണ്ട പാടേ ഡ്രസ്സ് നനയാതിരിക്കാൻ അനു ചുരിദാർ പാന്റല്‌പ്പം പൊക്കി പിടിച്ചു. അഞ്ജു ആണേൽ ഇട്ടിരിക്കുന്ന സ്ക്കർട്ടു അൽപ്പം പൊക്കി പിടിച്ചു. രണ്ട് പേരും തിരയിലിറങ്ങിയ സന്തോഷത്തിൽ കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. എന്റൊപ്പം ചേർന്ന് നിന്ന് തിരയിൽ
കാൽ നനക്കുന്ന അനൂന്റേയും അഞ്ജൂന്റേയും പിക്ചറുകൾ അമൃത് എന്റെ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. കുറേ പിക്ചറുകൾ എടുത്ത് കഴിഞ്ഞപ്പോൾ അഞ്ജു അമൃതിനോട് പറഞ്ഞു:
“അമൃതേട്ടാ, ഇനി ചേട്ടന്റേം അനു ചേച്ചീടേം നല്ല കിടിലൻ പിക്ചേഴ്സെടുക്ക്”
അത് കേട്ടതോടെ അമൃത് പറഞ്ഞു: “ഞാനാ കാര്യം അങ്ങ് മറന്നു പോയി. ആദി അനു ചേച്ചി നിങ്ങള് രണ്ട് പേരും ചേർന്ന് നിന്നേ നിങ്ങളുടെ കുറച്ച് പിക്ചേഴ്സെടുക്കട്ടെ ഇനി”
അമൃത് പറഞ്ഞത് കേട്ട് ഞാൻ അനൂന്റേ കൈയ്യിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി. പെണ്ണിന് ഞാൻ ചേർത്ത് നിർത്തിയപ്പോൾ സ്വല്പ്പം നാണമൊക്കെ വന്നു അവളെന്റ കണ്ണിലേയ്ക്ക് നാണത്തോടെ ഒരു നോട്ടം നോക്കി അത് അമൃത് മനോഹരമായി അവൻ മൊബൈൽ ക്യാമറയിൽ പകർത്തി. പിന്നെ പല പോസുകളിൽ ഞങ്ങളെ നിർത്തി ഒരു ഔട്ട് ഡോർ
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.