ഫോട്ടോ ഷൂട്ടാണവിടെ നടന്നത്. അമൃതാണേൽ പാർട്ട് ടൈം ഫോട്ടോഗ്രാഫറായൊക്കെ വെഡിംഗ് വർക്കിന് കോളെജിൽ പഠിക്കുന്ന കാലം തൊട്ടേ പോകുന്നതാ. അത് കൊണ്ട് കക്ഷി എന്ത് പിക്ചറെടുത്താലും അതിനൊരു പ്രത്യേക ഭംഗിയായിരിക്കും. അങ്ങനെ എന്റെ ഫോണിൽ അവനൊരു മിനി വെഡിംഗ് ഫോട്ടോ ഷൂട്ട് നടത്തി. ഞങ്ങൾ പരസ്പരം വെറുതെ നോക്കിയത് പോലും അവൻ ഭംഗിയായി മൊബൈലിൽ പകർത്തി. ബീച്ചിൽ തിരമാലയടിക്കുന്ന ഭാഗത്ത് നിന്ന് മാറി അധികം തിരക്കില്ലാത്ത ഭാഗത്തേയ്ക്ക് മാറി നിന്നായിരുന്നു എന്റേം അനൂന്റേയും പല ആംഗിളിലുള്ള ഫോട്ടോയെല്ലാം എടുത്തത്. ഒടുക്കം ഞങ്ങളെല്ലാവരും ചേർന്ന് നിന്ന് സെൽഫികളും എടുത്തു. ഫോട്ടോയെടുത്ത് നേരം പോയതറിഞ്ഞില്ല. കടലിലേയ്ക്ക് സൂര്യൻ താഴ്ന്ന് പോകുന്ന അസ്തമയത്തിന്റെ മനോഹര കാഴ്ച കണ്ട ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. തിരിച്ച് എന്റെ പോളോ ഓടിച്ചത് നിയാസായിരുന്നു. ഞാനും അമൃതും പിറകിലെ സീറ്റിലിരുന്ന് വെറുതെ ഓരോ പാട്ടുകൾ ഒക്കെ പാടി കൂടെ നിയാസും പാടി. വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ ചോറ് കഴിച്ച ശേഷം ഉറങ്ങാനായി അവരവരുടെ മുറികളിലേയ്ക്ക് പോയി. ഞങ്ങളുടെ ബെഡ് റൂമിൽ ചെന്ന ഞാൻ കാണുന്നത് അനു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് എന്റെ മൊബൈലിൽ ഇന്ന് ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോകൾ കാണുന്നതാണ്. എന്നെ കണ്ടതോടെ അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
“മോനൂസ്സെ ആ വാതിൽ കുറ്റിയിട്ടിട്ട് വാ നമ്മുക്ക് ഇന്നെടുത്ത പിക്ചേഴ്സ് കാണാം”
“വാതിൽ അടച്ചാൽ ഇന്നെന്തേലും നടക്ക്വോ?” അനൂന്റെ അടുത്തേയ്ക്ക് നടക്കുന്നതിനിടെ ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“ഒന്ന് പോ ചെക്കാ എപ്പോഴും നിനക്ക് ഈ ഒരു വിചാരം മാത്രയേ ഉള്ളോ?” അനു മൊബൈലിൽ നിന്ന് ശ്രദ്ധ മാറ്റാതെ അൽപ്പം ഗൗരവത്തിലാണിത് പറഞ്ഞത്.
“ഞാനൊരു തമാശ പറഞ്ഞതാ ഡി കള്ളി പെണ്ണെ. ഇന്നെടുത്ത പിക്ചേഴ്സ് ഒന്ന് കാണിച്ചേ നോക്കട്ടേ” ന്ന് പറഞ്ഞ് അനൂന്റെ മടിയിൽ തല വെച്ച് കിടന്നിട്ട് ഞാൻ പറഞ്ഞു.
” അമൃതെടുത്ത പിക്ചേഴ്സ് ഒക്കെ കിടു ആണ് ട്ടോ” ബീച്ചിൽ വച്ച് അനു നാണത്തോടെ എന്റെ കണ്ണിൽ നോക്കി നിൽക്കുന്ന ഒരു പിക്ചർ എന്നെ കാണിച്ച് കൊണ്ടാണ് അനു ഇത് പറഞ്ഞത്.
“ശരിയാ അവൻ ഫോട്ടോഗ്രഫിയിൽ ഒരു സംഭവാ” അനു കാണിച്ച ഫോട്ടോ നോക്കി ഞാൻ അനു പറഞ്ഞതിനെ പിന്താങ്ങി. ബീച്ചിൽ നിന്നെടുത്ത പിക്ചേഴ്സും രാവിലെ പാല് കാച്ചൽ ചടങ്ങിന്റെ കുറേ പിക്ചേഴ്സും അമൃതെടുത്തത് നോക്കി കണ്ട് കൊണ്ടിരിക്കുമ്പോൾ അനു എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ടിരുന്നു. എല്ലാ പിക്ചറുകളും കണ്ട് കഴിഞ്ഞപ്പോഴെയ്ക്കും ഞങ്ങൾ രണ്ട് പേർക്കും നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.
“എന്നാ നമ്മുക്ക് കിടന്നാലോ മോനൂസ്സെ” പെണ്ണെന്റ നെറ്റിയിൽ ഒരുമ്മ തന്നിട്ടാണിത് ചോദിച്ചത്.
“ഉം” ഞാനൊന്ന് മൂളി കൊണ്ട് പെണ്ണിന്റെ മടിയിൽ നിന്ന് എഴുന്നേറ്റിട്ട് ബെഡിൽ നിവർന്ന് കിടന്നു. അനു ഫോണെടുത്ത് കട്ടിലിനടുത്ത് നൈറ്റ് ലാംപ് സ്റ്റാന്റിൽ വച്ചിട്ട് എന്നെ ചേർന്ന് കിടന്ന് കെട്ടി പിടിച്ചിട്ട് കിടന്നു:
“അവര് നാളെ 6 മണിയ്ക്ക് പോവ്വും ഞാനൊരു 5.45 ന് അലാറം വച്ചിട്ടുണ്ട് ട്ടോ മോനൂസ്സെ”
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.