“എങ്ങനെയുണ്ട് മച്ചാ നിന്റെ ഇവിടത്തെ ലൈഫ്?”
അമൃതിന്റെ വകയായിരുന്നു ചോദ്യം.
“കുഴപ്പൂല്ല മച്ചാ അങ്ങിനെ തട്ടി മുട്ടി പോകുന്നു” നിയാസിന്റെ പുറത്ത് തടവി കൊടുക്കുന്നതിനിടെ ഞാൻ അമൃതിനോട് പറഞ്ഞു.
“നീ സംഗീതിന്റെ കാര്യം അറിഞ്ഞായിരുന്നോഡെർക്കാ?”
നിയാസ് കിടപ്പിൽ എന്റെ നേരെ കഴുത്ത് തിരിച്ച് കൊണ്ട് ചോദിച്ചു.
” അമൃതു പറഞ്ഞ് അവനെ നിങ്ങളെന്താണ്ട് ചെയ്തെന്ന്” കട്ടിലിന്റെ ക്രാസിയിലേയ്ക്ക് ചാരി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു.
“അന്ന് നീയും അനുവും നാട്ടീന്ന് പോയ ദിവസം രാത്രി അവനും അവന്റെ രണ്ടു മൂന്ന് കഞ്ചൻ ഫ്രണ്ട്സും അന്ന് ഞങ്ങളോട് കോർത്ത കാര്യം ഞാൻ പറഞ്ഞത് നീയോർക്കണുണ്ടോ?” നിയാസ് നിവർന്ന് കിടന്നിട്ട് പറഞ്ഞു.
“ഉവ്വ,നീ അന്ന് പറഞ്ഞത് ഞാനോർക്കണുണ്ട്. എന്നിട്ടെന്താ ചെയ്തേ നിങ്ങള് രണ്ടും അവനെ?”
ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
“അന്ന് അവനെന്നെ ബൈക്കീന്ന് തള്ളി മറിച്ചിട്ടപ്പോ അത് കണ്ട് ഹാലിളകിയ നമ്മടെ അമൃതു ചെന്ന് അവനും അവന്റെ മറ്റവൻമാരെയും അടിച്ച് പരുവമാക്കിയിരുന്നു. അന്ന് പോകാൻ നേരം അവൻ ഞങ്ങളെ നോക്കി വെല്ലുവിളിച്ച് പറഞ്ഞെതെന്താന്നറിയോ? “നിന്നേം അനൂനെയും 2 മാസത്തിനുള്ളിൽ എവിടെയാണെന്ന് വച്ചാ കണ്ട് പിടിച്ച് തീർക്കുമെന്നാ ആ പുലയാടി മോൻ പറഞ്ഞത്” നിയാസ് പല്ല് ഞെരിച്ച് കൊണ്ടാണിത് പറഞ്ഞത്.
“എന്നിട്ട്?”
“അന്നേ ഞങ്ങള് രണ്ടു പേരും കൂടി അവനെ ഒന്ന് ഒതുക്കത്തി കിട്ടാൻ കാത്തിരിക്കായിരുന്നു. അതിനൊരു ചാൻസ് കിട്ടീത് 2 ആഴ്ച മുൻപാ”
അമൃത് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“അന്നൊരു തിങ്കളാഴ്ചയായിരുന്നു. അവനെ ശരിപ്പെടുത്താനുള്ള പ്ലാൻ ഒക്കെ ഞങ്ങള് രണ്ടു പേരും കൂടി നേരത്തെ റെഡിയാക്കിയിരുന്നു. നമ്മുടെ ആന്റോ ചേട്ടന്റെ ജീപ്പ് ഞങ്ങള് രണ്ട് ദിവസത്തേയ്ക്കെന്ന് പറഞ്ഞ് വാങ്ങി വീട്ടിലിട്ടിരുന്നു. പുള്ളി ആണേൽ ജീപ്പ് പൊളിക്കാൻ കൊടുക്കാൻ പോവ്വാ അതിന് മുൻപ് ലാസ്റ്റ് നിങ്ങള് കൊണ്ട് പൊയ്ക്കോന്ന് പറഞ്ഞാ തന്നെ. സംഗീതും അവന്റെ കച്ചറ ടീംസും തമ്പടിക്കുന്ന അവന്മാരുടെ ക്ലബ്ബിന്റെ അവിടേന്ന് അവൻ രാത്രി ഇറങ്ങുന്ന സമയം വരെ ഞങ്ങള് രണ്ടും വെയ്റ്റ് ചെയ്ത് നിന്നു. അവൻ ഇറങ്ങിയപ്പോ തൊട്ട് ഞങ്ങളവന്റെ ബൈക്കിന്റെ പിറകെ ജീപ്പില് ഫോളോ ചെയ്തു. നമ്മുടെ ചൊവ്വര പാടത്തിന്റെ അവിടെ എത്തിയപ്പോ ഞങ്ങള് അവന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ആ മൈരൻ പൊങ്ങി പോയി കൈത കാട്ടിലാ വീണത്. പിന്നെ ഞങ്ങളറിഞ്ഞത് അവന്റെ കൈയ്യും കാലും എല്ലാം ഒടിഞ്ഞെന്നാ. ഇനി അവൻ എഴുന്നേറ്റ് നിൽക്കാൻ ചുരുങ്ങിയത് ഒരഞ്ചാറ് മാസമെങ്കിലും ആവും ഹ…ഹ…ഹ” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.
“പൊളിച്ചു മച്ചാനെ” നിയാസിന്റെം അമൃതിന്റേം തോളിൽ കൈയ്യിട്ട് അവൻമാരെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“എടാ സൗമ്യ ആയിട്ട് ഔട്ടിംഗിന് പോകുംന്ന് പറഞ്ഞിട്ടെന്തായി?”
അമൃതിനോട് ഞാൻ ചോദിച്ചു.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.