” എനിക്കെ എന്റെ ചെക്കനെ കെട്ടി പിടിച്ച് ഉറങ്ങിലെങ്കിലിപ്പോ ഉറക്കം വരില്ലാന്നെ” അനു കുലുങ്ങി ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്ത് വച്ചു നിൽപ്പായി”.
” അച്ഛനും അമ്മേം അഞ്ജു ഒക്കെ എന്തെ അനൂട്ടി?”
“അവര് മൂന്നാളും നമ്മുടെ ഹൗസിംഗ് കോളനി ചുറ്റി കണ്ടിട്ട് വരാന്ന് പറഞ്ഞ് ചായ കുടിച്ച് ഇറങ്ങിതാ ഇവിടന്ന് പോയിട്ട് ഇപ്പോ കുറച്ച് നേരായി” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നാ അനൂട്ടി ചായ എടുത്ത് വയ്ക്ക്. ആ മടിയൻമാര് വീണ്ടും കിടന്നുറങ്ങാണെന്നാ തോന്നണെ. ഞാനത്ങ്ങളെ വിളിച്ച് എഴുന്നേൽപ്പിച്ച് വരാം” ന്ന് പറഞ്ഞ് വീണ്ടും അവർ കിടന്നിരുന്ന റൂമിലേയ്ക്ക് പോയി. ഞാനവിടെ ചെല്ലുമ്പോൾ രണ്ട് പേരും വീണ്ടും ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണർത്തിയ ഞാൻ അവരെയും കൂട്ടി ഡൈനിംഗ് റൂമിലേയ്ക്ക് ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ അനു ടേബിളിൽ ഞങ്ങൾക്ക് മൂന്ന് പേർക്കുമുള്ള ചായയും സ്നാക്ക്സായി മിക്ചറും ബിസ്ക്കറ്റുമെല്ലാം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. അവരോടൊപ്പം തന്നെ ഇരുന്ന് ഞാനും അനുവും ചായ കുടിച്ചു. ഞങ്ങൾ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നേരത്തെ ഹൗസിംഗ് കോളനി ചുറ്റി കാണാനെന്ന് പറഞ്ഞ് പോയ അച്ഛനും അമ്മയും അഞ്ജുവും തിരിച്ചെത്തി. ഞങ്ങളെ കണ്ട പാടെ അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു:
“നിങ്ങളിപ്പോ ചായ കുടിക്കുന്നുള്ളോ?”
അച്ഛൻ ചോദിച്ചതിന് മറുപടിയായി ഞങ്ങളെല്ലാം പുഞ്ചിരിച്ചു കൊണ്ട് “ആാ” ന്ന് പറഞ്ഞു. ചായ കുടിച്ചെഴ്ന്നേറ്റ ഞങ്ങളെല്ലാരും കൂടി സോഫ സെറ്റിയിൽ പോയി ഇരുന്നു. അനു അഞ്ജൂന്റെ കൂടെ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്കും പോയി. സോഫയിലിരുന്ന് സംസാരിച്ച് കൊണ്ടിരുന്ന ഞങ്ങൾക്കിടയിലേയ്ക്ക് അച്ഛൻ കടന്ന് വന്നിട്ട് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഗൗരവത്തിൽ പറഞ്ഞു.
“എനിക്ക് നിങ്ങളോട് മൂന്ന് പേരോടും കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്”
അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു:
“പറഞ്ഞോളു അച്ഛാ”
“ഡ്രിഗ്രി റിസൽട്ട് വന്നിട്ടിപ്പോ രണ്ട് മൂന്ന് മാസമായില്ലേ ഇനിയെന്താ നിങ്ങള് മൂന്ന് പേരുടെയും ഫ്യൂച്ചർ പ്ലാൻ?” പി ജി ചെയ്യാനുള്ള വല്ല ഉദ്ദേശ്യമുണ്ടോ?”
ഞങ്ങള് മൂന്ന് പേരും എന്ത് പറയണമെന്നറിയാതെ മൗനത്തിലാണ്ടു. അത് കണ്ട് അച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞു.
“മക്കളെ, ഇന്നത്തെ കാലത്ത് ഗ്രാജ്വേറ്റ് ആണെന്ന് പറയാനെ കൊള്ളുള്ളൂ അത് കൊണ്ട് പ്രത്യേകിച്ച് വല്യ കാര്യമൊന്നുമില്ല. നിങ്ങള് മൂന്നിന്റേം ഇരുപ്പ് കണ്ടിട്ട് ഇനി പിജി ചെയ്യാനുള്ള ഒരു ഉദ്ദേശ്യവും ഉള്ള പോലെ എനിക്ക് തോന്നണില്ല”.
അച്ഛൻ പറഞ്ഞതിന് എന്തെങ്കിലും മറുപടി പറഞ്ഞ് തൽക്കാലം രക്ഷപ്പെടണമെന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു.
” അച്ഛാ, ഞങ്ങള് മൂന്ന് പേരും കൂടി എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാലോന്നുള്ള ആലോചനയിലായിരുന്നു.” ഞാൻ
പറഞ്ഞത് കേട്ട് നിയാസും അമൃതും ഒരുമിച്ച് ഞെട്ടി.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.