“എന്ത് ബിസിനസ്സ് തുടങ്ങുന്ന കാര്യമാ നിങ്ങള് മൂന്നും കൂടെ ആലോചിച്ചേ?” അച്ഛന്റെ ചോദ്യം നിയാസിനോടായിരുന്നു.
“അത് അച്ഛാ…. ഇവൻ എന്തേലും ബിസിനസ്സ് ഞങ്ങള് മൂന്ന് പേർക്കും കൂടെ തുടങ്ങിയാലോന്ന് പറഞ്ഞു. എന്ത് ബിസ്നസാ തുടങ്ങണ്ടേന്ന് ഞങ്ങള് തീരുമാനിച്ചിട്ടില്ല.” നിയാസ് തപ്പി തടഞ്ഞ് ഒരു വിധം അച്ഛന് മറുപടി കൊടുത്തു.
“ഉം… എന്ത് ബിസ്നസ്സാ തുടങ്ങണ്ടേന്നുള്ള കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ലാലോ നിങ്ങള്?”
അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടുമായിട്ട് ചോദിച്ചു.
“ഇല്ലച്ഛാ”
ഞാൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു.
” എന്നാ ഞാൻ പറഞ്ഞ് തരാം എന്ത് ബിസിനസാ നിങ്ങള് തുടങ്ങണ്ടേന്നുള്ളത്”
അച്ഛൻ എന്താ പറയാൻ പോകുന്നതെന്ന് കേൾക്കാനായി ഞങ്ങൾ മൂന്ന് പേരും അച്ഛനെ തന്നെ ഉറ്റ് നോക്കിരുന്നു.
“നമ്മുടെ കമ്പനീടെ ഒരു യുണ്ണിറ്റ് കൂടി ഇവിടെ തുടങ്ങാം. അതിൽ നിങ്ങള് മൂന്ന് പേരും ഉണ്ടാവണം. എന്താ മൂന്ന് പേർക്കും സമ്മതമാണോ?” അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടുമുമായിട്ട് ചോദിച്ചു.
അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും തല കുലുക്കി സമ്മതിച്ചു. അച്ഛനെന്ത് തീരുമാനിച്ചാലും ഞാനതിന് എതിര് പറയാറില്ല. ആകെ ഒരു കാര്യത്തിൽ മാത്രമേ ഞാൻ മറുത്ത് പ്രവൃത്തിച്ചിട്ടുള്ളൂ അതെന്താണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും.
അനുവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് അന്ന് അച്ഛൻ പറഞ്ഞതിനോട് മാത്രമേ ഞാൻ ആകെ എതിര് പറഞ്ഞിട്ടുള്ളൂ. അല്ലാത്ത എല്ലാ കാര്യങ്ങളും ഞാനിത് വരെ അച്ഛൻ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളൂ.
അങ്ങനെ അച്ഛൻ ഞങ്ങളെ മൂന്ന് പേരേയും ഇനി വെറുതെ വിടാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലാന്ന് മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും അച്ഛൻ ഞങ്ങളെ പിടിച്ച് പൂട്ടിട്ട അവസ്ഥയിലായത് പോലെ തോന്നി. അച്ഛന്റെ മൊബൈൽ റിംഗ് ചെയ്ത ശബ്ദം കേട്ട് ഓരോന്ന് ആലോചിച്ചിരുന്ന ഞങ്ങൾ ഒന്ന് ഞെട്ടി. അച്ഛൻ കോൾ അറ്റന്റ് ചെയ്യാൻ പുറത്തേക്കിറങ്ങിയതോടെ നിയാസെന്റ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ട് പറഞ്ഞു:
“ഡാ നുണയാ നീ എപ്പോഴാ ഡാ ബിസിനസ്സ് തുടങ്ങണ കാര്യം പറഞ്ഞെ? നിന്റെ അച്ഛൻ ചോദിച്ചപ്പോ നുണ പറഞ്ഞ് പിടിച്ച് നിൽക്കാൻ പെട്ട പാട് എനിക്കേ അറിയൂ” നിയാസ് ഒരു നെടുവീർപ്പിട്ട് കൊണ്ടാണിത് പറഞ്ഞത്.
“മച്ചാന്മാരെ ഇവന്റെച്ഛൻ പറഞ്ഞത് നല്ലൊരു ഐഡിയ അല്ലേ? നമ്മുക്കെല്ലാർക്കും സെറ്റിലാവാൻ പറ്റിയ നല്ലൊരു ചാൻസ് അല്ലേ ഇത്?
എന്റെ വീട്ടിലെ കാര്യമൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ?” അമൃത് അൽപ്പം നിരാശയോടെ പറഞ്ഞു.
“എടാ ഞാനതപ്പോ അച്ഛൻ ചോദിച്ചപ്പോ തടി തപ്പാൻ പറഞ്ഞതാണേലും പറഞ്ഞ് കഴിഞ്ഞപ്പോ എന്റെ മനസ്സിലും തോന്നി എന്ത് കൊണ്ട് നമ്മുക്ക് മൂന്നാൾക്കും കൂടി ഒരുമിച്ച് ബിസിനസ്സ് തുടങ്ങിയാലെന്താന്ന്”
ഞാനവരോടായി പറഞ്ഞു.
ഇന്ന് രാവിലെ 7 മണിയ്ക്ക് Sitil വരുന്ന First കഥ നമ്മുടെയാണ്. എല്ലാവരും വായിച്ച് അഭിപ്രായമറിയിക്കുക.
സസ്നേഹം
????? ? ?
Ithuvare vannilalo
കഥ ഇന്ന് രാവിലെ വരും ബ്രോ.First കഥ നമ്മുടെയാണ് Upcoming story listil ഉണ്ട് പേര്.