ലക്ഷ്മിയമ്മ തുടർന്നു..
“ആവശ്യമില്ലാതെ നി അവരുടെ കാര്യത്തിൽ ഇടപെടാൻ പോയേക്കല്ല് കേട്ടല്ലൊ..!”
ഒരു താക്കീതെന്നപോലെ ലക്ഷ്മിയമ്മ പറഞ്ഞ് നിർത്തി, അത് കേട്ട് പ്രസന്നചിറ്റ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയ ശേഷം അടുക്കളയിൽ നിന്നും ഹാളിലേക്ക് പോയി.
“മോളെ നി അതൊന്നും കാര്യമാക്കണ്ട അവളുടെ സ്വഭാവം അങ്ങനെയ..! അവൾ നിന്നോട് ദേഷ്യം കാണിക്കുന്നതിന്റെ കാരണം ഞാൻ പറയാതെതന്നെ നിനക്ക് അറിയാവുന്നതല്ലെ..! അതുകൊണ്ട് മോള് അതൊന്നും കാര്യം ആക്കണ്ട..! നി ഈ ചായ കൊണ്ടുപോയി വിച്ചൂന് കൊടുക്ക്”
ചിറ്റ ഇറങ്ങി പോയതും എന്റെ നേരെ ചായക്കപ്പ് നീട്ടികൊണ്ട് ഒരു ചിരിയോടെ ലക്ഷ്മിയമ്മ പറഞ്ഞു.
ഞാൻ ചായക്കപ്പും വാങ്ങി നേരെ വിച്ചുവിന്റെ മുറിയിലേക്ക് നടന്നു, പോകുമ്പോൾ ഞാൻ കണ്ടു ഹാളിൽ എന്നെ തുറിച്ച് നോക്കി നിൽക്കുന്ന പ്രസന്ന ചിറ്റയെ…
====
പ്രസന്ന ചിറ്റയുടെ മൂത്ത സഹോദരന്റെ മകൾ ‘പൂജ’ എന്ന പൂജ പ്രമോദിനെകൊണ്ട് വിച്ചുവിനെ വിവാഹം കഴിപ്പിക്കാൻ അവർക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു.. എന്നാൽ പൂജയുമായുള്ള ബന്ധത്തിന് വിച്ചുവിനും വിച്ചുവിന്റെ വീട്ടുകാർക്കും തീരെ താല്പര്യം ഉണ്ടായിരുന്നില്ല, പൂജ ബാംഗ്ലൂറാണ് പഠിക്കുന്നത്, അവൾക്ക് അവിടെ പലരുമായി ചുറ്റികളികൾ ഉണ്ടന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതിന്റെ പേരിൽ പല പ്രശ്നങ്ങളും സംസാരങ്ങളും അവരുടെ വീട്ടിൽ ഉണ്ടായിട്ടുണ്ട്, അതൊക്കെ വിച്ചൂവിനും ലക്ഷ്മിയമ്മക്കും നന്നായിട്ട് അറിയാം, അതുകൊണ്ട് തന്നെ പൂജ ഈ വീട്ടിലേക്ക് മരുമകളായി വരുന്നതിൽ ലക്ഷ്മിയമ്മക്ക് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല, ഞാൻ വിച്ചുവിന്റെ ജീവിതത്തിലേക്ക് വന്നതുമുതൽ പ്രസന്ന ചിറ്റക്ക് എന്നോട് ഭയങ്കര ദേഷ്യമാണ്… ചിറ്റക്ക് മാത്രമല്ല പൂജയ്ക്കും അതുപോലെ തന്നെ, ഇപ്പോഴും എന്നെ ഒഴിവാക്കി പൂജയെകൊണ്ട് വിച്ചൂനെ കെട്ടിക്കാൻ ഓരോ തരത്തിലുള്ള ശ്രമങ്ങളും ചിറ്റ നടത്തുന്നുണ്ട്.
=====
വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..
ഉടനെ വരും..
🤍👍
Vannilla bro…..
@ Reader
അയച്ചിട്ടുണ്ട് 👍
സ്റ്റോറി അയച്ചിട്ടുണ്ട്🥰👍
ക്ലൈമാക്സ് ആണോ ?
@Jk
പകുതിപോലും ആയില്ല ബ്രോ. 😄
Aayile
അയച്ചിട്ടുണ്ട്.. 👍