“എനിക്കില്ലെ”
രണ്ട് കയ്യും പ്രിയക്ക് നേരെ നീട്ടികൊണ്ട് ഒരു ചിരിയോടെ ഭദ്രൻ ചോദിച്ചു, അത് കേട്ടപ്പോൾ എന്റെ മുഖം ഇരുണ്ടു, ഒരു താക്കീതെന്നപോലെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി, എന്റെ നോട്ടം കണ്ടതും അവന്റെ മുഖത്തെ ചിരി മഞ്ഞു പക്ഷെ അപ്പഴേക്കും അവന്റെ അടുത്തേക്ക് ചെന്ന പ്രിയ അവനേയും കെട്ടിപിടിച്ചു..
“മതിയോ”
അവനിൽ നിന്നും അടർന്നുമറിയാ പ്രിയ ഒരു ചിരിയോടെ അവനോട് ചോദിച്ചു, അവനും മതിയെന്ന് ചിരിയോടെ തലയാട്ടി.
“അപ്പൊ ഇനി സമയം കളയണ്ട..! വിട്ടേക്കാം അല്ലെ..?”
കയ്യിൽ കെട്ടിയിരുന്ന വച്ചിലേക്ക് നോക്കിയ ശേഷം ഞാൻ എല്ലാവരോടുമായി ചോദിച്ചു, നിറഞ്ഞ ചിരിയോടെ പോയേക്കാം എന്ന് വിച്ചുവും പ്രിയയും തലയാട്ടി.
കൊണ്ടുവന്ന ലഗേജെല്ലാം വണ്ടിയുടെ ഡിക്കിയിലേക്ക് കയറ്റിയ ശേഷം എല്ലാവരും വണ്ടിയിലേക്ക് കയറി ഞാനാണ് തിരിച്ചും വണ്ടി ഓടിച്ചത്, യാത്രക്കിടയിൽ വിച്ചുവും പ്രിയയും നാട്ടിലേയും വീട്ടിലെയും വിശേഷങ്ങളൊക്കെ മാറി മാറി ചോദിച്ചുകൊണ്ടിരുന്നു, ഞാനും ഭദ്രനും അവര് ചോദിക്കുന്നതിനൊക്കെ ഉത്തരവും കൊടുത്തുകൊണ്ടിരുന്നു, തമാശയും, കളിയും, ചിരിയും, പറച്ചിലുമായി ഞങ്ങൾ വീട്ടിലേക്ക് യാത്ര തുടർന്നു..
——–////////—–
🔅(കഥ ഇനി പ്രിയയുടെ Point Of View ലൂടെ)🔅
————————–
വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറിയപ്പോൾ എല്ലാവരും ഞങ്ങളെ കാത്ത് വീടിന്റെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.. എന്റെ അച്ഛനും അമ്മയും ഇന്ന് രാവിലെതന്നെ ഇവിടെ എത്തിയിരുന്നു, എന്നെ കണ്ടതും എല്ലാവരും എന്റെ അടുത്തേക്ക് വന്നു..
വായനക്കാർ ക്ഷമിക്കണം ഓണക്കളി-5 അയച്ചിരുന്നു.. എന്തൊ error സംഭവിച്ചതുകൊണ്ടാണ് സ്റ്റോറി ഇന്ന് വരാതിരുന്നത്.. എന്തായാലും ഞാൻ വീണ്ടും അയച്ചിട്ടുണ്ട്..
ഉടനെ വരും..
🤍👍
Vannilla bro…..
@ Reader
അയച്ചിട്ടുണ്ട് 👍
സ്റ്റോറി അയച്ചിട്ടുണ്ട്🥰👍
ക്ലൈമാക്സ് ആണോ ?
@Jk
പകുതിപോലും ആയില്ല ബ്രോ. 😄
Aayile
അയച്ചിട്ടുണ്ട്.. 👍