ആശുപത്രിക്ക് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ കുഞ്ഞുമായി കാഷ്യോലിറ്റിയിലേക്ക് പാഞ്ഞു… ഡോക്ടർക്ക് മുമ്പിൽ കുഞ്ഞിനെ കിടത്തിയപ്പോൾ…. ഹാർട്ട് ബീറ്റ്സ് നോക്കിയ ഡോക്ടർ പറയാൻ വാക്കുകൾ കിട്ടാതെ പിടഞ്ഞു….. എന്റെ കണ്ണിൽ വെള്ളം വന്നു നിറഞ്ഞ് കാഴ്ചകൾ മങ്ങി… കാതുകളിൽ അവന്റെ കുഞ്ഞു കിന്നാരങ്ങൾ വീണ്ടും വീണ്ടും……..
മോർച്ചറിക്ക് മുമ്പിൽ കരയാൻ പോലുമാകാതെ വിറങ്ങലിച്ചിരിക്കുന്ന അവളേയും നോക്കി മരത്തണലിൽ ഇരിക്കുമ്പോൾ ലോട്ടറിക്കാരി വീണ്ടും എന്റെ അരികിലെത്തി….
“ഏതോ നല്ല വീട്ടിലെ കൊച്ചാ… കോളേജിൽ പഠിക്കുമ്പോൾ ഏതോ ഒരുത്തനോടൊപ്പം ഇറങ്ങി പോന്നതാ… അവനു കള്ളും കഞ്ചാവും മറ്റുപല ഇടപാടും ഉണ്ടെന്ന് അറിഞ്ഞപ്പോളേക്കും വയറ്റിൽ….. പിന്നെ ആരാന്റെ മുറ്റം അടിച്ചും പാത്രം കഴുകിയുമാ ആ കുഞ്ഞിനെ വളർത്തീത്.. ഈ കൊല്ലം അവനെ അംഗനവാടീൽ ചേർത്തു… ഓണപ്പരുപാടിക്ക് എല്ലാ പിള്ളേരും കോടി ഉടുത്തു വരുമ്പോൾ അവൻ മാത്രമെങ്ങനെ…. അതാ അവിടെ ചെന്നത്…. അപ്പോൾ അംഗനവാടീൽ ചേർത്തപ്പോൾ വാങ്ങീതിന്റെ ബാക്കി 150രൂപ കൂടി കൊടുക്കാൻ ഉണ്ടെന്ന് … ബസ്സ് സ്റ്റോപ്പിൽ നിന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ നിർബന്ധിച്ചിട്ടാ മോന്റെ മുമ്പിൽ… കിടന്നുപോയ കെട്ട്യോനെ നോക്കാൻ വേറെ വഴിയില്ലാത്തോണ്ടാ ഞാൻ ഇങ്ങനെ ഒരു പണിക്ക്… ഇതീന്ന് കിട്ടുന്ന കൂലിയാ മോനെ ഞങ്ങടെ കഞ്ഞി.. അല്ലാണ്ട് ഇത് വിറ്റിട്ട് ഇപ്പോൾ മരുന്നിനു പോലും തികയൂല… അതാ ഞാൻ അവളെ അങ്ങനെ നിർബന്ധിച്ചേ… ഇപ്പോൾ അതിന്റെ കൂലിയായി കിട്ടിയ ഇത് കയ്യിലിരുന്നു പൊള്ളുവാ…. “
സങ്കടം കാരണം പറഞ്ഞ വാക്കുകളിൽ പലതും അവരുടെ തൊണ്ടയിൽ കുടുങ്ങി…. അതും പറഞ്ഞവർ തുറന്ന് കാണിച്ച വലതുകൈയ്യിൽ നിന്നും താഴെ വീണ നൂറു രൂപ നോട്ട് കാറ്റിനൊപ്പം ലക്ഷ്യമില്ലാതെ പലതിലും തട്ടി തടവി പറന്നു നടന്നു…
ഞാൻ കാരണം അഴുക്കായ ശരീരവും വസ്ത്രവുമായി ചാരാൻ ഒരു തോളോ, തലയിൽ തടവി ആശ്വസിപ്പിക്കാൻ ഒരു കയ്യോ ഇല്ലാതെ…. ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ മകന് വാങ്ങിയ ഓണക്കോടിയും മാറോടണച്ചു ഇരിക്കുന്ന അവളെ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ ഞാൻ നോക്കി നിന്നു….
ഇടതുവശത്തു വീട്ടിലേക്കുള്ള വഴിയാണ്, വലതുവശത്തു അവളും……
” എന്റെ വീട്ടിലേക്കാണോ അവളുടെ മനസ്സിലേക്കാണോ ദൂരക്കൂടുതൽ.”
ഇത്രയും നല്ല കഥ വായിക്കാന് വൈകിയതിനു സോറി…..വായിച്ചപ്പോള് ശരിക്കും കണ്ണ് നിറഞ്ഞു. really heart touching…..
Nice one
കൊള്ളാം
Chachiee, Ethu fantacy and some relality kathakalude center alle? Avide jeevitham thurannu kanikanoo?
Ethu vayikunna ellarum manasum manasakhiyum ullavar tanneyallee? Enthinu ellarudeyun oru nalla divasaam engane oru katha kondu nashipikunathu? Kuttam paranjathala, jevithathil oru rasathinu vayikan varumbol, engane sankada peduthanoo?
കഥകൾ എഴുതുന്നത് വായിക്കപ്പെടണം എന്ന ആഗ്രഹത്തോടെയാണ്… കൂടുതൽ വായനക്കാരുള്ളിടത് ഇത്തരത്തിൽ അവതരിപ്പിക്കുന്നത് കൂടുതൽ ആളുകൾ വായിക്കണമെന്ന ആഗ്രഹത്തോടെയും
മനസ്സിനെ വേദനിപ്പിക്കുന്ന കഥയാണിത്…ചേച്ചി പറഞ്ഞത് കൊണ്ടാണ് വായിച്ചതു.. നമുക്കിവിടെ ദുഖവും പ്രയാസവും ഒന്നും വേണ്ട. എൻജോയ് ചെയ്യാൻ ആണ് വരുന്നത്. ഓണത്തിന്റേതുമായി ബന്ധപ്പെട്ട് എഴുതി,അത് തീർന്നു. ഇനി അടിപൊളി കമ്പികഥകളുമായി വരിക. ഉഷാറാവട്ടെ.
ഇടയ്ക്ക് ഇങ്ങനേയും ഒരു കഥ ഇരിക്കട്ടെ
ഉൾക്കൊള്ളുന്നവർക്ക് പല നല്ല സംന്തേശങ്ങുളും ഉള്ള കഥ,
????
♥️♥️
രാധേച്ചി മനസ്സ് നോവിപ്പിച്ച് ഇങ്ങിനൊരു ഓണക്കോടിയുടെ ആവിശ്യം ഉണ്ടായിരുന്നോ ശരിക്കും… ????
ഇന്നും ഓണം വരുമ്പോൾ ഏറ്റവും സങ്കടം തിന്നുന്ന കാഴ്ചയാണ് എടുത്ത ഓണക്കോടി തിരിച്ചു കൊടുത്ത് കുഞ്ഞിനേയും വലിച്ചോണ്ടും ഓടുന്ന ആ ചേച്ചിയുടെ ഓർമ്മ.. അവിടത്തെ സ്റ്റാഫ് ആയിരുന്നതുകൊണ്ട് അവരെ സഹായിക്കാനോ പ്രതികരിക്കാനോ കഴിഞ്ഞില്ല.. ആ വേദനയിൽ അൽപ്പം മുളക് തേച്ചു നിങ്ങൾക്ക് വിളമ്പുന്നു..
കലക്കി…. അവളുടെ മനസ്സിലേക്കാണ് ദൂരം കൂടുതൽ
ആരെന്നറിയാതെ വിലപിച്ചുനിൽക്കുമ്പോൾ മനസ്സിൽ തോന്നിയ ആ ചോദ്യം വല്ലാണ്ട് ഉള്ളിൽ കൊണ്ടു.. ദയവുചെയ്ത് കഥ തുടരുക..
മനസ് വേദനിപ്പിച്ചു
വേദനിപ്പിച്ചതിന് സോറി…..
നൈസ്…. കഥയിൽ പെട്ടന്ന് ഒരു റ്റിസ്റ് ഉണ്ടാക്കി ആദ്യം കുറച്ചു അരോചകഥ ഉണ്ടായിരുന്നു… നല്ല ഒരുപാടു കഥകൾ പ്രേതീഷിക്കുന്നു
തുടക്കം റിയലാണ്… കുട്ടിയേയും അമ്മയേയും ഡ്രസ്സ് കൊടുക്കാതെ ഇറക്കി വിടും വരെ….
കണ്ണു നിറച്ചു… കുഞ്ഞിനെ കൊല്ലേണ്ടിയിരുന്നില്ല…
കഥയല്ലേ മാഷേ
തുടർന്നാൽ നല്ലത്
ഇത് ഓണ പതിപ്പിന് വേണ്ടി എഴുതീതാ..
Bro ningalku enthinnannu durantham ezhuthunnathu
സൂപ്പർ സ്റ്റോറി,അവളെ കൂടെ കൂട്ടുമോ?
Vallathe sankadappeduthiya katha
? nalla thudakkam aa kuttiye kollandarunnu.
എന്റെ വീട്ടിലേക്കാണോ അവളുടെ മനസ്സിലേക്കാണോ ദൂരക്കൂടുതൽ
മനസ്സിൽ വിങ്ങൽ ഉണ്ടാക്കി.നൈസ്
താങ്ക്സ്
Heart touching story plz continue…
കഥ കഴിഞ്ഞു….
Arthu vallatha chaithayioopyi
End kudachumkode devolap cheyyamayirunnu.kurachumkode oke eyuthicherthal nallathu.e story veendum thudanganam.a streeyude bhaviyum loose eyuthicherthal nannu.nalla oru riyal story ayittu enikku thonni. Ellavita saportum ente bhakathuninnum undavum (comant).thikachum aswabavikamaya katha. Orunimisham kannuniranjupoyi.