ഓണം ബമ്പർ
Onam Bumper | Author : Rocky Bhai
ഹായ് ഫ്രണ്ട്‌സ്,ഓണം സ്പെഷ്യൽ ഒരു ചെറിയ കഥയുമായി വന്നിരിക്കുകയാണ്..
ഓണം പ്രമാണിച്ച് എല്ലാരും നാട്ടിലേക്ക് പോകാൻ ലീവ് ന് കൊടുക്കുന്നത് കണ്ടപ്പോൾ രോഹൻ ആലോചിച്ചു.’താൻ പോണോ..’.
ഇനി വെറും 10 ദിവസം മാത്രം ഉള്ളു ഓണത്തിന്.
ലോകം ഒട്ടാകെ മലയാളികൾ ആഘോഷങ്ങൾ തുടങ്ങി. സോഷ്യൽ മീഡിയ മുഴുവൻ ഓണം പോസ്റ്റുകളും റീൽസുകളും നിറഞ്ഞു തുടങ്ങി. കുറെ ചിന്തകൾക്ക് ശേഷം അവനും പോകാൻ തീരുമാനിച്ചു. 4 ദിവസത്തെ ലീവ് ന് എഴുതി കൊടുത്ത് അവൻ കമ്പനി യിൽ നിന്നിറങ്ങി.എഞ്ചിനീയറിംഗ് കഴിഞ്ഞ് നാട്ടിൽ പണിയില്ലാതെ കൊറേ നടന്നു. വീട്ടിൽ നിൽക്കകള്ളിയില്ലാതെ വന്നപ്പോ പരിചയത്തിലുള്ള അമ്മാവൻ വഴി ആണ് മംഗലാപുരത്തു ഈ കൺസ്ട്രക്ഷൻ പാർട്സ് മേക്കിങ് കമ്പനി യിൽ ജോലിക്ക് കേറിയത്..
എഞ്ചിനീയർ ആയിട്ടൊന്നുമല്ല.. പ്രൊഡക്ഷൻ സെക്ഷൻ ലെ വെറും തൊഴിലാളി. മാസം 22000 രൂപ കിട്ടും.. താമസം, ഭക്ഷണം ഒക്കെ ഉണ്ട്. വീട്ടിലേക്ക് അയച്ചിട്ട് മിച്ചം സേവ് ചെയ്യുന്നു.. വീട്ടിലെ സ്ഥിതി ഭയങ്കര കഷ്ടമാണ്.. അച്ഛൻ ചെറുപ്പത്തിൽ മരിച്ചു പോയി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ൽ ജോലിക്ക് പോയാണ് അമ്മ എന്നെയും അനിയനെയും വളർത്തിയത്. അനിയൻ ഇപ്പൊ പ്ലസ് ടു ൽ പഠിക്കുന്നു.പേര് രാഹുൽ.
എനിക്ക് പ്രായം 28 ആയി. കല്യാണം ഒന്നും നോക്കാൻ പറ്റിയ അവസ്ഥ യിൽ അല്ലാത്തത് കൊണ്ട് ആ വഴിക്ക് ചിന്തിച്ചിട്ടില്ല. കാര്യമായി സ്വത്തുക്കളോ സ്ഥലമോ ഒന്നും ഇല്ലാത്തത് കൊണ്ട് പണിയെടുത്തു ജീവിച്ചേ പറ്റൂ.. പറ്റിയാൽ അനിയനെ എങ്കിലും നല്ല നിലയിൽ എത്തിക്കണം.

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ