സന്ധ്യയും മഴക്കാരും ഒപ്പം തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങളും…. എല്ലാം കൊണ്ട് അന്തരീക്ഷത്തിൽ ആകെ ഇരുട്ട് പടരുന്നു….. പരന്നു കിടക്കുന്ന ഇരുളിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങൾ സഞ്ചരിക്കുന്ന കാറിന്റെ വെളിച്ചം മുന്നിലേക്ക് കുതിച്ചു….
ഏറെ നേരമായി അത്യാവശ്യം കുലുക്കവും വനതുല്യമായ മേഖലയിലൂടെയാണ് ഞങ്ങളുടെ യാത്ര…. ഇത്രയും ഭീകരമായ പ്രകൃതിയെ ഞാനാദ്യമായാണ് കാണുന്നത്…. ഇപ്പോഴും ചെറിയതോതിൽ മഴ ചാറുന്നുണ്ട്…. ഇരുട്ടിൽ ആകെ കേൾക്കുന്ന ശബ്ദം ചീവിടിന്റെയും ഇലകളിൽ പതിക്കുന്ന മഴത്തുള്ളിയുടെയും ആകാശത്ത് അഥിതി പോലെ വന്നു പോകുന്ന ഇടിമിന്നലിന്റെയും ഒപ്പം ഞങ്ങളുടെ കാറിന്റെയും ശബ്ദം മാത്രം.
തലയുയർത്തി നിൽക്കുന്ന രണ്ട് വൻവൃഷങ്ങൾക്കിടയിലുള്ള വലിയ കവാടത്തിലൂടെ കാർ അകത്തേക്ക് പ്രേവേശിച്ചു….
ഞാൻ മനസ്സിൽ വരച്ച ചിത്രത്തേക്കാളും വലുതാണ് ഇന്ദുസിന്റെ തറവാട്….
എല്ലാം കൗതുകത്തോടെനോക്കിയിരിക്കുന്ന എന്നെ അമ്മ ചെറുചിരിയോടെ നോക്കി എന്റെ കവിളിൽ അമർത്തി ചുംബിച്ചു.
തറവാടിന്റെ മുറ്റത് കാർ നിർത്തി പിന്നിലെ ഡോർ തുറന്ന് ഞാനും ഇന്ദുസും ഇറങ്ങി.
“”””ദേവു…… കുട്ട്യോള്….. എത്തിട്ടോ…. “”””
ഉമ്മറക്കോലായിൽ ചാരുകസേരയിൽ ഇരുന്നിരുന്ന വയസായ ഒരു സ്ത്രീ കാറിൽ നിന്നുമിറങ്ങിയ ഞങ്ങളെ കണ്ടയുടനെ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ശേഷം വേഗം ചാരുകസേരയിൽ നിന്നും എഴുനേറ്റ് മിഴികൾ നിറച്ചു ചിരിയോടെ ഞങ്ങളുടെ നേരെ വന്നു.
വെള്ള ബ്ലൗസും സെറ്റമുണ്ടും ആണ് വേഷം….. ഇന്ദുസിന്റെ നല്ല മുഖച്ചയുണ്ട്…
“”””മോളെ ഇന്ദു… “”””
ആ സ്ത്രീ ഉമ്മറത്തേക്ക് കയറിയ അമ്മയെ വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“”””അമ്മേ….!!!”””
അമ്മയും അവരെ തിരികെ കെട്ടിപിടിച്ചു.
അന്നേരം ആണെനിക്ക് മനസിലായത്…. അത് ഇന്ദുസിന്റെ അമ്മയാണെന്ന്… എന്റെ മുത്തശ്ശി.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.